ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2362 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 4215 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4215 ആകെ ഡിസ്ചാര്‍ജ് : 808700 ഇന്നത്തെ കേസുകള്‍ : 2362 ആകെ ആക്റ്റീവ് കേസുകള്‍ : 31063 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 11430 ആകെ പോസിറ്റീവ് കേസുകള്‍ : 851212 തീവ്ര പരിചരണ വിഭാഗത്തില്‍ : 869 ഇന്നത്തെ…
Read MoreDay: 10 November 2020
കസ്റ്റഡിയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തൽ; ബിനീഷിനെ കബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്ക് മാറ്റി
ബെംഗളൂരു: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ 12ാം ദിവസവും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. ബിനാമികള്‍ വഴി നിയന്ത്രിച്ച ബിനീഷിന്‍റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യല്‍. എന്നാൽ കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇ.ഡി പോലീസ് സ്റ്റേഷന്‍ മാറ്റി. ഇതുവരെ കഴിഞ്ഞിരുന്ന വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കബന്‍ പാര്‍ക്ക് സ്റ്റേഷനിലേക്കാണ് ബിനീഷിനെ മാറ്റിയത്. പോലീസുകാരുടെ ഫോണ്‍ ഉപയോഗിച്ച് നിരവധിയാളുകളെ ബിനീഷ് വിളിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നത്. ബുധനാഴ്‌ച വരെയാണ്…
Read Moreരണ്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം
ബെംഗളൂരു: ആര്‍ആര്‍ നഗര്‍, തുംകൂര്‍ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. കോണ്‍ഗ്രസ്, ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. ആർ ആർ നഗറിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്ന മുനിര്തന 67790 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. ജെഡിഎസ് കോട്ടയായ സിറയിൽ 12949 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷ് ഗൗഡ നേടിയത്.
Read Moreരാജരാജേശ്വരി നഗറിലും സിറയിലും ബി.ജെ.പി;ബീഹാറില്‍ എന്‍.ഡി.എ;മധ്യപ്രദേശില്‍ ബി.ജെ.പി ക്ക് കൂടുതല്‍ സീറ്റ്.
ബെംഗളൂരു: സംസ്ഥാനത്ത് ഉപതെരെഞ്ഞെടുപ്പ് നടന്ന നഗരത്തിലെ ആര്‍.ആര്‍.നഗര്‍,സിറ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു. ആര്‍.ആര്‍ നഗറില്‍ ബിജെ.പി.സ്ഥാനാര്‍ഥി മുനിരത്ന കോണ്‍ഗ്രസിന്റെ എതിര്‍ സ്ഥാനാര്‍ഥി കുസുമയേക്കാള്‍ 55000 ല്‍ അധികം വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്,ജെ ഡി എസ് സ്ഥാനാര്‍ഥി കൃഷ്ണമൂര്‍ത്തി മൂന്നാം സ്ഥാനത്താണ്. സിറയില്‍ ബി.ജെ.പിയുടെ ഡോ: രാജേഷ് ഗൌഡ 21000 ഓളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ജയ ചന്ദ്രക്ക് മുന്നില്‍ ആണ്.ജെ.ഡി.എസ്സിന്റെ സത്യനാരായണ മൂന്നാം സ്ഥാനത് ഉണ്ട്. വോട്ട് എണ്ണല്‍ പൂര്‍ത്തിയായിട്ടില്ല, ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പു ലീഡ്…
Read Moreമത്തിക്കെരെയിൽ മലയാളി സ്ത്രീ നിര്യാതയായി
ബെംഗളൂരു: മത്തിക്കെരെയിൽ മലയാളി സ്ത്രീ നിര്യാതയായി. വീട്ടിൽ തലകറങ്ങി വീണതിനെത്തുടർന്ന്, ഒറ്റപ്പാലം പരേതനായ മനത്താണത്ത് ബാലകൃഷ്ണന്റെ ഭാര്യ ശ്രീദേവി അമ്മ (70)യാണ് അന്തരിച്ചത്. രണ്ട് സർക്കാർ ആശുപത്രിയിൽ അപകടം നടന്ന ഉടനെ ബന്ധുക്കൾ കൊണ്ടുപോയെങ്കിലും വിദഗ്ധചികിത്സ ലഭിക്കാതെ മടങ്ങി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വിൽസൺ ഗാർഡൻ ശ്മശാനത്തിൽ ശവസംസ്കാരം നടത്തി. മക്കൾ: മധുകുമാർ, ശോഭന. മരുമകൻ: രാജീവ്.
Read Moreസംസ്ഥാനത്ത് രോഗമുക്തിനിരക്ക് 95%; കോവിഡ് ബാധിതരിൽ പത്തിൽ ഒൻപത് പേരും രോഗമുക്തർ
ബെംഗളൂരു: സംസ്ഥാനത്ത് രോഗമുക്തിനിരക്ക് 95%; കോവിഡ് ബാധിതരിൽ പത്തിൽ ഒൻപത് പേരും രോഗമുക്തർ. 8.48 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇവരിൽ 8 ലക്ഷം പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത ഗണ്യമായി കുറഞ്ഞു. പ്രതിദിന രോഗികളും മരണനിരക്കും കുറഞ്ഞതോടൊപ്പം രോഗമുക്തി കൂടി. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും കുറഞ്ഞു. ചികിത്സയിലുള്ളത് 33,000 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനമായും മരണ നിരക്ക് 0.97 ശതമാനമായും കുറഞ്ഞു. രോഗം വ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകി. ദീപാവലി…
Read Moreപ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്; നദിയിൽ വീണ പ്രതിശ്രുത വധൂവരൻമാർക്ക് ദാരുണാന്ത്യം.
ബെംഗളൂരു : പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ നദിയിൽ വീണ പ്രതിശ്രുത വരനും വധുവും മരിച്ചു. മൈസൂരുവിലെ ടി. നരസിപൂരിനടുത്ത് തലക്കാട്ട് തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. അതിനിടെ മൈസൂരുവിൽനിന്നും ഫോട്ടോ ഷൂട്ടിനായി ഫോട്ടോഗ്രാഫർക്കും ഏതാനും ബന്ധുക്കൾക്കുമൊപ്പം തലക്കാട്ടെത്തിയതായിരുന്നു. ഫോട്ടോയെടുക്കാൻ പോസുചെയ്യാനായി കുട്ടവള്ളത്തിൽ കയറി പുഴയിലിറങ്ങിയതായിരുന്നു ഇരുവരും. അതിനിടെ വള്ളത്തിന്റെ നിലതെറ്റി ശശികല വെള്ളത്തിൽ വീണു. ശശികലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചന്ദ്രുവും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.. ഈ മാസം 22-ന് ഇവരുടെ…
Read More