രാജരാജേശ്വരി നഗറിലും സിറയിലും ബി.ജെ.പി;ബീഹാറില്‍ എന്‍.ഡി.എ;മധ്യപ്രദേശില്‍ ബി.ജെ.പി ക്ക് കൂടുതല്‍ സീറ്റ്.

ബെംഗളൂരു:  സംസ്ഥാനത്ത് ഉപതെരെഞ്ഞെടുപ്പ് നടന്ന നഗരത്തിലെ ആര്‍.ആര്‍.നഗര്‍,സിറ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു.

ആര്‍.ആര്‍ നഗറില്‍ ബിജെ.പി.സ്ഥാനാര്‍ഥി മുനിരത്ന കോണ്‍ഗ്രസിന്റെ എതിര്‍ സ്ഥാനാര്‍ഥി കുസുമയേക്കാള്‍ 55000 ല്‍ അധികം വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്,ജെ ഡി എസ് സ്ഥാനാര്‍ഥി കൃഷ്ണമൂര്‍ത്തി മൂന്നാം സ്ഥാനത്താണ്‌.

സിറയില്‍ ബി.ജെ.പിയുടെ ഡോ: രാജേഷ്‌ ഗൌഡ 21000 ഓളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ജയ ചന്ദ്രക്ക് മുന്നില്‍ ആണ്.ജെ.ഡി.എസ്സിന്റെ സത്യനാരായണ മൂന്നാം സ്ഥാനത് ഉണ്ട്.

വോട്ട് എണ്ണല്‍ പൂര്‍ത്തിയായിട്ടില്ല, ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പു ലീഡ് നില മാറിമറയുകയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ കേവലഭൂരിപക്ഷം നേടിയിട്ടുണ്ട്,എന്നാല്‍ ഏതുസമയവും മാറ്റം വരാം എന്നാ നിലക്കാണ് ഫലം.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

അതേസമയം ധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഒരിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്.

എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്‍. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളില്‍ മുന്നിലാണ്. സമാദ് വാജി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളില്‍ മുന്നേറുന്നുണ്ട്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ഓരോ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാണയിലും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റുകളില്‍ മുന്നിലാണ്.

അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്.

നാഗാലന്‍ഡില്‍ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഓഡീഷയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാ ദള്‍ മുന്നേറുന്നു. തെലങ്കാനയില്‍ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെ ബിജെപിയാണ് മുന്നില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts