വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരെ കോവിഡ് -19 പരിശോധിക്കാൻ തുടങ്ങും: ആരോഗ്യമന്ത്രി

ബെംഗളൂരു: ലോകത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ്-19 കേസുകൾ പെട്ടെന്ന് വർധിക്കുന്ന സാഹചര്യത്തിൽ കർണാടക സർക്കാർ ബെംഗളൂരു വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര യാത്രക്കാരെ പരിശോധിക്കാൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ ബുധനാഴ്ച പറഞ്ഞു.

കർണാടകയിൽ കൊവിഡ് കേസുകൾ കുറവാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെങ്കിലും  മുൻകരുതൽ നടപടി എന്നോണം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി .

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ആഗോള സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കിയാ-യ്ക്ക് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കൂടുതലുള്ളത് കൊണ്ടുതന്നെ യാത്രക്കാരെ പരിശോധിക്കാൻ തുടങ്ങുമെന്നും സുധാകർ പറഞ്ഞു. എന്നാൽ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ഏത് തീയതി മുതൽ സ്ക്രീനിംഗ് പ്രക്രിയ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ലോകത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ചൈനയിൽ കൊവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലായി കോവിഡ്-19 വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഊന്നിപ്പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts