ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3589 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8521 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8521(7661) ആകെ ഡിസ്ചാര്‍ജ് :749740(741219) ഇന്നത്തെ കേസുകള്‍ : 3589(4025) ആകെ ആക്റ്റീവ് കേസുകള്‍ : 59499(64480) ഇന്ന് കോവിഡ് മരണം : 49(45) ആകെ കോവിഡ് മരണം : 11140(11091) ആകെ പോസിറ്റീവ് കേസുകള്‍ :820398(816809) തീവ്ര പരിചരണ വിഭാഗത്തില്‍ :935(935) ഇന്നത്തെ പരിശോധനകൾ –…
Read MoreDay: 30 October 2020
ബിനീഷിനെ കാണാൻ സഹോദരനെത്തി;ഒരു മണിക്കൂർ കാത്തിരുന്ന ശേഷം തിരിച്ചയച്ചു.
ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ അനുവദിച്ചില്ല. ഇ.ഡി.ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ച് അയക്കുകയായിരുന്നു. ബിനീഷ് കോടിയേരിയെ കാണാൻ അനുവദിക്കില്ലെന്ന് കര്‍ശന മറുപടിയാണ് മുതിര്‍ന്ന ഇ.ഡി. ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായത്. ബിനീഷ് കോടിയേരിയുടെ സഹോദരൻ ബിനോയ് കോടിയേരിയും ബെംഗളൂരുവിൽ എത്തിയിരുന്നു. അഭിഭാഷകര്‍ക്കൊപ്പം ബിനോയും ബിനീഷിനെ കാണാൻ കാത്തു നിന്നു. ഒരു മണിക്കൂറോളം അനുവാദം കാത്ത് നിന്ന ശേഷമാണ് എല്ലാവരും മടങ്ങിയത്. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ഇന്ന് പത്ത് മണിക്കൂറോളമാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.
Read Moreകോവിഡ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കുമെന്ന് പഠനം
ലണ്ടൻ: കൊറോണ വൈറസ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ കോവിഡ് ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍ ചൂണ്ടിക്കാണിക്കുന്നത്. ചിലരില്‍ തലച്ചോറിന് 10 വര്‍ഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പഠനത്തില്‍ പറയുന്നു. 84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച് കോവിഡ് രോഗമുക്തി നേടിയവര്‍ ലക്ഷണങ്ങളെ അതിജീവിച്ച് കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കാം. വാക്കുകള്‍ ഓര്‍ത്തിരിക്കാനും പസിലുകള്‍ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്‌നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്.…
Read Moreക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഭക്തര്‍ക്ക് ഭക്ഷ്യ വിഷബാധ;നിരവധിപേര്‍ ആശുപത്രിയില്‍.
ബെംഗളൂരു: മണ്ഡ്യയിൽ ക്ഷേത്രത്തിൽനിന്നു പ്രസാദം കഴിച്ച എഴുപതോളം പേര്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടി. മലവള്ളി താലൂക്കിലെ ലിംഗപട്ടണ മാരമ്മ ക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദം കഴിച്ച ഭക്തർക്കാണ് അസുഖമുണ്ടായത്. പലർക്കും ഛർദിയും വയറിളക്കവും ബാധിച്ചു.പ്രദേശത്തെ സർക്കാർ സ്കൂളിൽ താത്കാലിക മെഡിക്കൽ ക്യാമ്പ് തുടങ്ങി. പ്രസാദത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ലിംഗപട്ടണയിലെ 200-ലധികംപേർ പ്രസാദം കഴിച്ചിരുന്നു. ഇതിൽ 70 പേർക്കാണ് അസുഖബാധയുണ്ടായത്. ഇവർ ഹലഗുരു പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. ഏതാനുംപേരെ മലവള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി. പ്രസാദം കഴിച്ച എല്ലാവരെയും ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്.…
Read Moreപബ്ജി ഇന്നത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
മുംബൈ: ജനപ്രിയ ഗെയിമിംഗ് ആപ്പായ പബ്ജി ഇന്നത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍ ഇല്ലാതാകുന്നത്. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നു നീക്കം ചെയ്തെങ്കിലും മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും കളിക്കാമായിരുന്നു. എന്നാല്‍ എല്ലാ സേവനങ്ങളും റദ്ദാക്കുകയാണെന്ന് പബ്ജി മൊബൈല്‍ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.…
Read Moreബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും;ജാമ്യാപേക്ഷ നൽകി.
ബെംഗളൂരു: മയക്കുമരുന്ന് പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. സമീപത്തെ പോലീസ് സ്റ്റേഷനിലാണ് ബിനീഷിനെ ഇന്നലെ പാർപ്പിച്ചത്. ഒൻപതരയോടെ ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തേക്ക് കൊണ്ടുവരും. മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷ് ആണെന്നാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എൻഫോഴ്സ്മെന്റ് വിവരങ്ങൾ തേടും. അതേസമയം ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കേസ് ആദ്യം രെജിസ്റ്റർ ചെയ്ത എൻസിബിയും ഇന്ന് എൻഫോഴ്സ്മെന്റിൽ നിന്ന്…
Read Moreനഗരത്തിലെ ചിലയിടങ്ങളിൽ നിരോധനാജ്ഞ; ഏതാനും ദിവസത്തേക്ക് മദ്യം ലഭിക്കില്ല; കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നഗരത്തിലെ ചില സ്ഥലങ്ങളിൽ താൽക്കാലിക മദ്യ നിരോധനം ഏർപ്പെടുത്തും. രാജരാജേശ്വരി നഗർ മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ നവംബർ ഒന്നിന് വൈകീട്ട് അഞ്ചുമുതൽ വോട്ടെടുപ്പ് നടക്കുന്ന നവംബർ മൂന്നിന് അർധരാത്രി 12 മണിവരെ മദ്യനിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണൽ നടക്കുന്ന നവംബർ പത്തിന് രാവിലെ ആറു മുതൽ രാത്രി 12 വരെയും മദ്യനിരോധനം ഉണ്ടാകും. ഐ.പി.സി. 144 പ്രകാരമാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്. പബ്ബുകളും ബാറുകളും മറ്റ് മദ്യവിൽപ്പന ശാലകളും അടച്ചിടണം. ഈ ദിവസങ്ങളിൽ പീനിയ രാജരാജേശ്വരി യശ്വന്ത്പുര ആർ.എം.സി. യാർഡ് രാജഗോപാല നഗര നന്ദിനി…
Read Moreനഗരത്തിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് പാചകക്കാരൻ മരിച്ചു
ബെംഗളൂരു: ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് പാചകക്കാരൻ മരിച്ചു. റിച്ച്മണ്ട് സർക്കിളിലെ ഉഡുപ്പി ഉപചാർ ഹോട്ടലിൽ ബുധനാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. അസം സ്വദേശിയായ ഹോട്ടലിലെ സഹ പാചകക്കാരൻ മനു (25) ആണ് മരിച്ചത്. മനുവിനൊപ്പം ജോലിചെയ്തിരുന്ന പ്രദീപ് (23), മോഹൻ (20), നവീൻ (24) എന്നിവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റ മോഹന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളം അമിതമായി ചൂടായതിനെത്തുടർന്നാണ് ബോയിലർ പൊട്ടിത്തെറിച്ചതെന്ന് അഗ്നിശമനസേനാ അധികൃതർ പറഞ്ഞു. ബോയിലർ പൊട്ടിത്തെറിക്കുമ്പോൾ 60-ലധികം പേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിശബ്ദം…
Read Moreഹൊസൂരിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ടാറ്റ; ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും
ഹൊസൂർ: ബെംഗളൂരുവിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹൊസൂരിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ടാറ്റ. ആപ്പിൾ ഐ ഫോണിന് ആവശ്യമായ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വലിയ കേന്ദ്രമാണ് ടാറ്റ ഒരുക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിൽ ആപ്പിളിന് കരുത്താവാൻ ടാറ്റ കൈകോർത്തു. ബുധനാഴ്ച ട്വിറ്ററിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ടാറ്റയുടെ വമ്പൻ നിക്ഷേപത്തെ കുറിച്ച് പുറത്തുവിട്ടത്. പുതിയ നിക്ഷേപത്തിലൂടെ സംസ്ഥാനത്ത് ഫോക്സ്കോൺ, ഡെൽ എന്നിവയുടെ ശ്രേണിയിലേക്ക് ടാറ്റയുമെത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് ബിസിനസ് രംഗത്ത് ടാറ്റയുടെ ഉദ്ദേശമെന്തെന്ന് ചോദ്യമുയർന്നത്. തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷൻ 500 ഏക്കർ ഭൂമിയാണ് ടാറ്റയുടെ…
Read Moreഇനി മുതൽ സ്പീഡ് പോസ്റ്റും രജിസ്റ്റേർഡ് പോസ്റ്റുമെല്ലാം സ്മാർട്ട് പോസ്റ്റ് കിയോസ്‌ക് വഴി അയക്കാം
ബെംഗളൂരു: നഗരത്തിൽ നിന്ന് ഇനി മുതൽ സ്പീഡ് പോസ്റ്റും രജിസ്റ്റേർഡ് പോസ്റ്റുമെല്ലാം സ്മാർട്ട് പോസ്റ്റ് കിയോസ്‌ക് വഴി അയക്കാം. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് സ്മാർട്ട് പോസ്റ്റ് കിയോസ്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് കത്ത് അയക്കേണ്ട മേൽവിലാസം അടിച്ചുകൊടുക്കാം. ശാന്തലനഗറിലെ മ്യൂസിയം റോഡ് പോസ്റ്റ് ഓഫീസിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് പോസ്റ്റ് കിയോസ്ക് കർണാടക സി.പി.എം.ജി. രാജേന്ദ്ര കുമാറാണ് ഉദ്ഘാടനം ചെയ്തത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മറ്റു നഗരങ്ങളിലും കിയോസ്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. നിലവിൽ കത്തുകൾമാത്രമേ അയക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് കിയോസ്‌കിന്റെ ജനസമ്മതി മനസ്സിലാക്കിയശേഷമാകും…
Read More