ബെംഗളൂരു : കാറിലും ബൈക്കിലും തനിച്ച് യാത്ര ചെയ്യുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
കാറിലും ബൈക്കിലും ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് മുഖാവരണം ആവശ്യമില്ല എന്നുള്ള രീതിയിലുള്ള വാർത്തകൾ മുമ്പ് പുറത്ത് വന്നിരുന്നു.
അതിൽ ഒരു കൃത്യത നൽകുന്നതാണ് ഈ ഉത്തരവ്.
ഇത് പാലിക്കാത്തവരിൽ നിന്ന് 250 രൂപ പിഴ ഈടാക്കും.
മുഖാവരണം നിർബന്ധം എപ്പോഴെല്ലാം:
- ബിഎംടിസി, നമ്മ മെട്രോ, ട്രെയിൻ,ടാക്സി, ഓട്ടോ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ.
- പൊതു സ്ഥലങ്ങൾ ബൈക്ക്, കാർ ഉൾപ്പെടെ ഏതു വാഹനവും ഓടിക്കുമ്പോഴും ഇവയിൽ യാത്ര ചെയ്യുമ്പോഴും.
- ഓഫിസുകൾ, ജോലി സ്ഥലങ്ങൾ.
വിവാഹ-സംസ്കാര ചടങ്ങുകൾ, സമ്മേളനങ്ങൾ, ആഘോഷങ്ങൾ. - ആരാധനാലയങ്ങൾ.
- മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ.
- പാർക്കുകൾ,പൊതുശുചിമുറികൾ.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
- അഗതിമന്ദിരങ്ങൾ, ജയിലുകൾ എന്നിവിടങ്ങളിൽ മെഡിക്കൽ മാസ്ക് നിർബന്ധം.
- കോവിഡ് ബാധിതരും ഐസലേഷനിൽ കഴിയുന്നവരും ഇവരെ പരിചരിക്കുന്നവരും 3 പാളിയുള്ള മെഡിക്കൽ മാസ്ക് ഉപയോഗിക്കണം.
മുഖാവരണം ഒഴിവാക്കാവുന്ന
സാഹചര്യങ്ങൾ:
- ഭക്ഷണം കഴിക്കുമ്പോൾ.
- വ്യക്തികളുടെ തിരിച്ചറിയൽ ആവശ്യങ്ങൾക്ക്.
- ഡെന്റൽ, മെഡിക്കൽ പരീക്ഷകളിൽ.
- നീന്തൽക്കുളങ്ങളിൽ.
- കേൾവി തകരാർ ഉള്ളവരുമായി ആശയ വിനിമയം നടത്തുമ്പോൾ.
- ഓടക്കുഴൽ പോലുള്ള സംഗീതോപകരണങ്ങൾ ഉപയോഗിക്കുമ്പോൾ.
- ധരിക്കാൻ ബുദ്ധിമുട്ടായതിനാൽ 5
വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മാസ്ക് ഒഴിവാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ബി.ബി.എം.പിയുടെ ഉത്തരവിൻ്റെ പൂർണരൂപം താഴെ ലിങ്കിൽ ലഭ്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.