ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4471 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7153 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ ആകെ 700737 ആളുകള്‍ ആശുപത്രി വിട്ടു. ഇന്ന് മാത്രം കര്‍ണാടകയില്‍ 112545 പരിശോധനകള്‍ ആണ് നടന്നത്. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7153 (8749) ആകെ ഡിസ്ചാര്‍ജ് : 700737 (693584) ഇന്നത്തെ കേസുകള്‍ : 4471 (5356) ആകെ ആക്റ്റീവ് കേസുകള്‍ :86749(89483) ഇന്ന് കോവിഡ് മരണം : 52…
Read MoreDay: 24 October 2020
നഗരത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഉയര്‍ത്തിപ്പിടിച്ച് രക്ഷപ്പെടുത്തി യുവാവ്
ബെംഗളൂരു: കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും ശക്തമായി മഴപെയ്തു വരികയാണ്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഉയര്‍ത്തിപ്പിടിച്ച് വെള്ളപ്പൊക്കത്തിലൂടെ നടന്നുപോകുന്ന യുവാവാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ബംഗളൂരുവിനെ ബുദ്ധിമുട്ടിലേക്കും പ്രയാസത്തിലേക്കും കടത്തിവിട്ടപ്പോള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മനസിന് നല്‍കുന്ന ആനന്ദം വളരെ വലുതാണ്. നഗരത്തിന് പുറത്തുള്ള ഹൊസകെറഹള്ളി മേഖലയില്‍ നിന്നാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്. #Karnataka | On camera, men save babies as heavy rain floods streets @CMofKarnataka @NizzamSarkar@rubusmubu pic.twitter.com/ES0hCZ585K…
Read Moreആറ് വയസുള്ള കുട്ടിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി യുവാവിന്റെ കൊടും ക്രൂരത
ബെംഗളൂരു: ആറ് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി യുവാവിന്റെ ക്രൂരത. നഗരത്തിൽ നെല്‍മംഗളയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. മരിച്ച കുട്ടിയും പ്രതിയും ബന്ധുകളാണ്. യുവതിയുമായുണ്ടായ ബന്ധത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആറ് വയസുകാരന്റെ ജീവനെടുത്തത്. മുഹമ്മദ് റിയാന്‍ ആണ് മരിച്ചത്. 22 വയസുള്ള ദാദ പീര്‍ എന്ന യുവാവാണ് പ്രതി. ദാദ പീറിന്റെ അമ്മാവനാണ് മുഹമ്മദ് റിയാന്റെ അച്ഛന്‍ ചാമന്‍. ഇയാളുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ദാദ പീര്‍ കൊല നടത്തിയത്. ഇരയുടേയും പ്രതിയുടേയും മാതാപിതാക്കള്‍ ദിവസ വേതന തൊഴിലാളികളാണ്. അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതുമായി…
Read Moreഅടുത്ത 2 ദിവസം കനത്ത മഴക്ക് സാദ്ധ്യത;നഗരത്തിൽ യെല്ലോ അലർട്ട്.
ബെംഗളൂരു : അടുത്ത 2 ദിവസം കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല പ്രദേശങ്ങളിലും 64 മില്ലീമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ നശിക്കുകയും ചെയ്തിരുന്നു.
Read More300 ഓളം വീടുകളിൽ വെള്ളം കയറി;500 ൽ അധികം വാഹനങ്ങൾ നശിച്ചു;ബാധിത മേഖലകൾ സന്ദർശിക്കാൻ ബി.ബി.എം.പി.കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശം.
ബെംഗളൂരു: ഇന്നലെ നഗരത്തിൻ ഉണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ ആണ് വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിതിരിക്കുന്നത്. 300 ഓളം വീടുകളിൽ വെള്ളം കയറിയതായാണ് ഏകദേശ കണക്ക്. 500 ൽ അധികം വാഹനങ്ങൾ മഴവെള്ളത്തിൽ നശിച്ചു. ഇതിൽ 100 കാറുകൾ ഉൾപ്പെടുന്നു. വാഹനങ്ങൾ ഒഴുകി പോകുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നഗരത്തിലെ ചുരുങ്ങിയത് 15 ഇടങ്ങളിലെങ്കിലും 50 മില്ലിമീറ്ററിൽ അധികം മഴ പെയ്തിട്ടുണ്ട് എന്നാണ് കണക്ക്. കെങ്കേരി,രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ 103 ഉം 102 ഉം മില്ലിമീറ്റർ മഴ ലഭിച്ചു. രാജരാജേശ്വരി…
Read Moreപാസ്സ്പോർട്ട് സംബന്ധമായ പരാതികൾ പരിഹരിക്കാൻ ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു
ബെംഗളൂരു: നഗരത്തിലെ ജാഗ്രത അവബോധ വാരത്തോടനുബന്ധിച്ച് ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി പാസ്സ്പോർട്ട് സംബന്ധമായ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 29ന് രാവിലെ 11 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേനയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ മുൻപേ തന്നെ നിർബന്ധമായും റജിസ്റ്റർ ചെയ്തിരിക്കണം. ഇതിനായി [email protected] എന്ന ഇമെയിലിലേക്ക് മീറ്റിംഗിൽ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചുകൊണ്ട് തങ്ങളുടെ പരാതിയുടെയോ സംശയങ്ങളുടെയോ ഉള്ളടക്കം സഹിതം അയച്ചുകൊടുക്കേണ്ടതാണ്. ഈമെയിൽ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്. ഇതിന് മറുപടിയായി മീറ്റിംഗിൽ പങ്കെടുക്കാനുള്ള…
Read Moreനടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ 19 ബൈക്കുകൾ പിടിച്ചെടുത്തു;ജാമ്യത്തിന് ഈടാക്കുന്നത് വൻ തുക !
ബെംഗളൂരു : നടുറോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ 19 ബൈക്കുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രോണിക് സിറ്റിക്കും സമീപ പ്രദേശങ്ങളിലുമാണ് സംഭവം. ഇങ്ങനെ പിടിക്കപ്പെടുന്നവരെ വിട്ടുകിട്ടാനുള്ള ജാമ്യത്തുകയായി 2 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക 50000 രൂപയായും ഉയർത്തി. നൈസ് റോഡ്, ഇലക്ട്രോണിക് സിറ്റി മേൽപ്പാലം, ഹെബ്ബാൾ മേൽപ്പാലം എന്നിവയിൽ അപകടകരമായ രീതിയിൽ ബൈക്കഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാൻ പോലീസ് രാത്രി പട്രോളിംഗ് കർശനമാക്കിയിട്ടുണ്ട്.
Read Moreനഗരത്തിൽ പെയ്ത ശക്തമായ മഴയിൽ റോഡുകൾ പുഴയായി (വീഡിയോ)
ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെയും ശക്തമായി മഴ പെയ്തതോടെ റോഡുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം പൊങ്ങി. പല റോഡുകളും പുഴയായി മാറി. #WATCH Karnataka: Parts of Bengaluru face flood-like situation after the city received heavy rainfall today. Visuals from Hosakerehalli. pic.twitter.com/WL4lFbXRcd — ANI (@ANI) October 23, 2020 അഴുക്കുചാലുകളും കനാലുകളും കരകവിഞ്ഞ് വെള്ളം റോഡിലേക്കു കയറിയതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഹൊസകേരഹള്ളി, എം.ജി. റോഡ്, ഓസ്റ്റിൻടൗൺ, വിവേക്‌നഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഏറെ നേരം റോഡുകളിൽ വാഹനങ്ങൾക്കു…
Read Moreപി.യു.സി.സിലബസ് വെട്ടിക്കുറച്ചു.
ബെംഗളൂരു: കർണാടക പ്രീയൂണിവേഴ്സിറ്റി (പിയു) സിലബസിൽ 30 % പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു. കോവിഡിനെ തുടർന്ന്അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കിയത്. പാഠപുസ്തക പരിഷ്കരണ സമിതിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് പ്രീ യൂണിവേഴ്സിറ്റി വകുപ്പ് ഡയറക്ടർ ആർ.സ്നേഹാൽ പറഞ്ഞു. ഈ അധ്യയന വർഷത്തിൽ മാത്രമാണ് ചുരുക്കിയ സിലബസ് പ്രകാരം പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾപതിവ് പോലെ നടത്തുമെന്നും സ്നേഹാൽ അറിയിച്ചു.
Read More