ബെംഗളൂരു : ലോകത്തിലെ എറ്റവും വലിയ യേശുക്രിസ്തുവിന്റെ പ്രതിമാ നിർമ്മാണ ശ്രമങ്ങൾ തടഞ്ഞ് കർണ്ണാടക ഹൈക്കോടതി.
രാമനഗര ജില്ലയിലെ കനക്പുര പ്രദേശത്ത് നിർമ്മിക്കുന്ന പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഹൈക്കോടതി തടഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ നിർമ്മാണമാണ് പ്രദേശത്ത് നടന്നു കൊണ്ടിരുന്നത്.
അനധികൃതമായി സ്വന്തമാക്കിയ ഭൂമിയിലാണ് യേശുവിന്റെ പ്രതിമ നിർമ്മിക്കുന്നത് ആരോപിച്ച് പ്രദേശവാസിയായ ആന്റണി സാമിയും കൂട്ടരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
കർണ്ണാടകയിലെ മുൻ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയാണ് അനധികൃതമായി പ്രതിമ നിർമ്മിക്കാൻ സ്ഥലം അനുവദിച്ചത് എന്ന് ഹർജിയിൽ പറയുന്നു.
കോൺഗ്രസ് അധ്യക്ഷനായ ഡി.കെ ശിവകുമാർ, സഹോദരനായ ഡി.കെ സുരേഷ് എന്നിവരുടെ പേരുകളും ഹർജിയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം.
കപാലിബെട്ട അഭിവൃത്തി ട്രസ്റ്റ് ആണ് പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കനകാപുര താലൂക്കിൽ ഏകദേശം 2000 ത്തോളം ക്രിസ്ത്യൻ കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 1,500 കുടുംബങ്ങൾ നല്ലഹല്ലി, നരോബലേ എന്നീ ഗ്രാമങ്ങളിലാണ് അധിവസിക്കുന്നത്.
2017 ഫെബ്രുവരിയിൽ ഡി.കെ ശിവകുമാറും, ഡി.കെ സുരേഷും ചേർന്ന് നല്ലഹല്ലി ഗ്രാമത്തിലെ 15 ഏക്കർ ഭൂമി കയ്യേറിയിരുന്നതായാണ് സർക്കാർ വാദം, ഈ സ്ഥലമാണ് പ്രതിമാ നിർമ്മാണത്തിനായി നൽകിയത്.
ഇതിനെതിരെ പ്രദേശത്തെ കുടുംബങ്ങൾ നടപടി സ്വീകരിച്ചിരുന്നില്ല.
പിന്നീട് ഡി.കെ സഹോദരങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് മാർച്ചിൽ കപാലിബേട്ട അഭിവൃത്തി ട്രസ്റ്റ് പ്രതിമ നിർമ്മിക്കാൻ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.
എന്നാൽ ഭൂനിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെ ട്രസ്റ്റിന് അധികൃതർ സ്ഥലം അനുവദിക്കുകയായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘട്ടത്തിൽ ഇത് റവന്യൂ ഭൂമിയിലാണ് എന്ന് ആരോപിച്ച് മന്ത്രിമാർ തന്നെ രംഗത്ത് എത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.