ബെംഗളുരു: മഹാരാഷ്ട്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിക്കാൻ കർണാടക സർക്കാർ തയാറാണെന്ന് മുൻപേ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിലേക്കും സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിച്ചു. പക്ഷേ കേരളത്തിലേക്കുള്ള സർവീസ് നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.
Karnataka State Road Transport Corporation had stopped inter-state bus services due to #COVID & lockdown. As lockdown has been relaxed, KSRTC will restart operations to Maharashtra. Services to be operated from Bengaluru, Davangere, Mangaluru & other places of Karnataka: KSRTC pic.twitter.com/lzIJkNprky
— ANI (@ANI) September 18, 2020
നിലവിൽ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ദിവസവും 11 സ്പെഷ്യൽ സർവീസുകളാണുള്ളത്.
കേരള സർക്കാർ വ്യക്തമായ മറുപടി നൽകാത്തതു കൊണ്ടാണ് സംസ്ഥാനാന്തര റൂട്ടിൽ സ്ഥിരം ബസ് സർവ്വീസ് നടത്താത്തതെന്ന് കർണാടക ആർ .ടി.സി. വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.