ബെംഗളൂരു : സെപ്തംബർ ഒന്ന് മുതൽ പതിനഞ്ചു വരെ ദിവസങ്ങൾ എടുത്താൽ അരലക്ഷം പുതിയ കോവിഡ് കേസുകളാണ് ഉദ്യാന നഗരിയിൽ ഉണ്ടായതു. ഓഗസ്റ്റ് പതിനാറു മുതൽ മുപ്പത്തി ഒന്ന് വരെ ഉള്ള കണക്കുകൾ എടുത്താൽ ഇത് നാൽപ്പതിനായിരമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ചു വരെ മുപ്പത്തിരണ്ടായിരവും. പൂനെ (59,000), ദില്ലി (51,000) എന്നിവയ്ക്ക് ശേഷം ഈ മാസം ആദ്യ 15 ദിവസത്തിനുള്ളിൽ രാജ്യത്ത് മൂന്നാമത്തെ ഏറ്റവും കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. ഇന്ന് 3,799 കേസുകളാണ് ബെംഗളൂരുവിൽ ഉണ്ടായത് – 24 മണിക്കൂറിനുള്ളിൽ…
Read MoreDay: 17 September 2020
പാമ്പ് കടിയേറ്റ് 7 ദിവസം കോമയിലായ 5 വയസുകാരൻ തിരിച്ച് ജീവിതത്തിലേക്ക്…
ബംഗളുരു: പാമ്പ് കടിച്ചതിനെ തുടർന്ന് കോമയിലായ അഞ്ചു വയസുകാരൻ തിരിച്ച്ജീവിതത്തിലേക്ക്. ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ ചികിത്സയിലാണ് കുട്ടി ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുന്നത്. അഞ്ചു വയസുകാരനായ നിഷിത് ഗൗഡയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. കർണാടകയിലെ ഹസൻ ജില്ലയിൽ ജൂലൈ 26നാണ് സംഭവം. മഴ സമയത്ത് വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുടങ്ങുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽഎത്തിച്ചെങ്കിലും പതുക്കെ കുട്ടി കോമയിലേക്ക് പോകുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, അഞ്ചു വയസുകാരനെ ആ…
Read Moreകേന്ദ്രമന്ത്രി രാജിവച്ചു….
ബെംഗളൂരു : കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ നരേന്ദ്ര മോഡി മന്ത്രി സഭയിൽ നിന്ന് രാജിവച്ചു. പാർലമെൻറിൽ അവതരിപ്പിച്ച 3 കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് രാജി എന്ന് അവരുടെ ഭർത്താവും ശിരോമണി അകാലിദളിൻ്റെ അദ്ധ്യക്ഷനുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഈ വിഷയം ലോക്സഭയിൽ അറിയിച്ചത്. ബില്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്നു ശിരോമണി അകാലി ദൾ. ബി.ജെ.പി സർക്കാറിനുള്ള പിൻതുണ തുടരുമെന്നും അകാലി ദൾ അറിയിച്ചു.
Read More40 ലക്ഷം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി കർണാടക; ഇന്ന് 93 മരണം…
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 93 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9366 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :93(70) ആകെ കോവിഡ് മരണം :7629(7536) ഇന്നത്തെ കേസുകള്‍ :9366(9725) ആകെ പോസിറ്റീവ് കേസുകള്‍ :494356(484990) ആകെ ആക്റ്റീവ് കേസുകള്‍ : 103631(101626) ഇന്ന് ഡിസ്ചാര്‍ജ് :7268(6583) ആകെ ഡിസ്ചാര്‍ജ് :383077(375809) തീവ്ര പരിചരണ വിഭാഗത്തില്‍ :805(818) കര്‍ണാടകയില്‍…
Read Moreനഗര ശുചീകരണം ലക്ഷ്യമിട്ട് ബി.ബി.എം.പി.യുടെ വക എട്ടിന്റെ പണി!
ബെംഗളൂരു: റോഡരികിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാനും വീടുകളിൽ നിന്നും നേരിട്ട് മാലിന്യശേഖരണം നടത്താനും ഉദ്യോഗസ്ഥർക്കും കരാറുകാർക്കും പരമാവധി മൂന്നു മാസത്തെ സമയം അനുവദിച്ചു കൊണ്ട് ബി ബി എം പി ഉത്തരവിറക്കി. സ്ഥിരമായി മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്ന സ്ഥലങ്ങൾ ( ബ്ലാക് സ്പോട്ട്സ്) കണ്ടെത്തി മോടിപിടിപ്പിക്കും. ഖര, ദ്രവമാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും വേർതിരിച്ച് ശേഖരണം നടത്താനുള്ള പുതിയ ടെൻഡറും നിലവിൽ വന്നതായി ബി ബി എം പി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. ഗോവിന്ദ രാജ് വാർഡിലാണ് പുതിയ മാലിന്യ സംസ്കരണ നിയമം ആദ്യമായി നടപ്പിലാക്കിയത്.…
Read Moreസംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു;മരണം സത്യപ്രതിജ്ഞ ചെയ്ത് 2 മാസത്തിനുളളിൽ.
ബെംഗളൂരു: കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു. റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്തിയാണ് മരിച്ചത്. രണ്ടാഴ്ചയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 22നാണ് അശോക് ഗസ്തി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. 2012ൽ കർണാടക പിന്നാക്ക വിഭാഗ ക്ഷേമ കമ്മീഷൻ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എബിവിപിയിലൂടെ സംഘടനാ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം യുവമോർച്ച സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ്…
Read Moreആത്മവിശ്വാസം നഷ്ടമായി, കണ്ണീരണിഞ്ഞ് രാഗിണി; നിസ്സഹകരണം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു
ബെംഗളുരു: മയക്കുമരുന്നു കേസിൽ നടി രാഗിണി ദ്വിവേദി ജൂഡീഷ്യൽ കസ്റ്റഡിയിൽ. അറസ്റ്റിൻ്റെ സമയത്തുണ്ടായിരുന്ന ആത്മവിശ്വാസവും പുഞ്ചിരിയും നഷ്ടപ്പെട്ട നിലയിലാണിപ്പോൾ രാഗിണി. കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ക്വാറൻറീൻ സെല്ലിലാക്കപ്പെട്ട രാഗിണി കണ്ണീരിലായെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുവന്നപ്പോൾ മൂത്ര സാംപിളിൽ വെള്ളം ചേർത്ത് നൽകിയത് ഡോക്ടർമാർ കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ നിസ്സഹകരണ മനോഭാവം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. കന്നഡ സിനിമാമേഖലയുമായി രവി ശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്നതിന് വ്യക്തമായ…
Read More36 ദിവസങ്ങൾ കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റ് റിസൾട്ട് കിട്ടാതെ ചാമരാജ്പെട്ട് നിവാസികൾ
ബെംഗളൂരു: ഓഗസ്റ്റ് 10 ന് ഒരു ടെസ്റ്റിംഗ് ഡ്രൈവിൽ കോവിഡ് -19 നായി ചാമരാജ്പേട്ടിലെ നിരവധി ആളുകൾ ശ്രവ പരിശോധനയ്ക്കു കൊടുത്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ഫലം വന്നിട്ടില്ല. “ഞങ്ങളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങളെ അറിയിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു” 63 കാരനായ കുമാർ പറഞ്ഞു . തന്റെ ഭാര്യയായ ഭാർഗവിയുടെയും ശ്രവം എടുത്തു. എന്നാൽ ഫലം ഇത് വരെ അറിഞ്ഞില്ല. അതിനു ശേഷം ചില പത്രപ്രവർത്തകർ അന്വേഷിച്ചപ്പോൾ അവരൊക്കെ നെഗറ്റീവ് ആയതു കൊണ്ടാണ് ഫലം അറിയിക്കാതിരുന്നത് എന്ന് അറിയാൻ…
Read Moreമഴയെത്തുടർന്ന് കൃഷിനാശം: പച്ചക്കറികൾക്ക് വൻ വില വർധന
ബെംഗളുരു: മഴ ശക്തമായതോടെ സംസ്ഥാനത്തെ പച്ചക്കറി വില ഉയർന്നു.വടക്കൻ കർണ്ണാടകത്തിലുൾപ്പടെ ശക്തമായ മഴയെത്തുടർന്ന് വ്യപകമായുണ്ടായ കൃഷിനാശം പച്ചക്കറി വില കുത്തനെ ഉയരുന്ന നിലയിലേക്കെത്തിച്ചു. ഹോംപ്കോംസ് മാർക്കറ്റുകളിൽ 20 ശതമാനമാണ് വില വർദ്ധന. ഇത് മഴക്കാലത്തുണ്ടാകാറുള്ള ഒരു സാധാരണ പ്രവണതയാണെന്നും മൂന്നാഴ്ചക്കുള്ളിൽ വില സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോപ്കോംസ് അധികൃതർ. ഒരാഴ്ച മുൻപ് 20 രൂപക്ക് വരെ ലഭിച്ചിരുന്ന തക്കാളിക്ക് 70 രൂപ വരെ വില ഉയർന്നു. ഉള്ളിക്ക് 30 ൽ നിന്ന് 40 രൂപയായി. ഉരുളക്കിഴങ്ങിന് 20 രൂപയോളം ഉയർന്ന് 60 മുതൽ 70…
Read Moreപ്രതിസന്ധി മറികടക്കാൻ വാടക നിരക്ക് കുത്തനെ കുറച്ച് പി.ജി ഉടമകൾ
ബെംഗളൂരു: നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ പേയിംഗ് ഗസ്റ്റ് സ്ഥാപന നടത്തിപ്പുകാർ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വാടക നിരക്ക് കുത്തനെ കുറച്ചും നാലു മാസത്തേക്ക് വാടകക്കെടുക്കുമ്പോൾ ആകെ വാടകയിൽ 40% കുറവു നൽകാനും തയ്യാറാണെന്ന് പി.ജി.ഉടമകൾ. നിലവിലുള്ള സ്ഥിതിയനുസരിച്ച് 10 ശതമാനത്തിൽ താഴെ മാത്രം താമസക്കാരുള്ള പി.ജി.കളാണ് അധികവും.പല പി.ജി.കളും പൂർണ്ണമായും നിർത്തിയ നിലയിലുമാണ്. ജനുവരിയോടെ ഐ.ടി. മേഖലയിലുള്ളവർ നേരിട്ട് ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കുന്നതോടെ പി.ജി.കൾ സാധാരണ നിലയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ജനുവരി വരെയുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗ്ഗമെന്ന നിലയിലാണ് കുറഞ്ഞ വാടകയിൽ…
Read More