ബെംഗളൂരു : കർണാടക കേഡർ 2011 ബാച്ച് ഐ.പി.എസ് ഓഫീസർ കെ.അണ്ണാമലൈ ബിജെപിയിൽ ചേർന്നു. ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ബി.ജെ.പി ജനറൽ സെക്രട്ടറി മുരളീധര റാവു ആണ് അണ്ണാമലൈക്ക് മെമ്പർഷിപ്പ് നൽകിയത് തമിഴ്നാണ് ബി.ജെ.പി അധ്യക്ഷൻ എൽ മുരുഗനും കൂടെ ഉണ്ടായിരുന്നു. പിന്നീട് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചു. “ബി.ജെ.പിയാണ് എനിക്ക് ഏറ്റവും അനുയോജ്യമായ പാർട്ടി, കൂടുതൽ ചിന്തിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.”കെ.അണ്ണാമലൈ പറഞ്ഞു. ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന സമയത്താണ് കഴിഞ്ഞ മെയിൽ…
Read MoreDay: 25 August 2020
ചുനക്കര രാമൻകുട്ടിയെ അനുസ്മരിച്ച് സർഗ്ഗധാര.
ബെംഗളൂരു : സർഗ്ഗധാര സാംസ്കാരികസമിതി, പ്രസിഡന്റ് ശാന്താമേനോന്റെ അധ്യക്ഷതയിൽ”ദേവദാരു പൂത്തകാലം” എന്നപേരിൽ ചുനക്കര രാമൻകുട്ടി അനുസ്മരണം നടത്തി. സെക്രെട്ടറി പി.ശ്രീജേഷ് സ്വാഗതമാശംസിച്ചു.സുധാകരൻ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം, ശശീന്ദ്രവർമ്മ, അനിതാ പ്രേംകുമാർ, അൻവർ മു ത്തില്ലത്ത്, രാജേഷ് വെട്ടൻതൊടി, രുഗ്മിണി രാമന്തളി, സഹദേവൻ എന്നിവർ പ്രസംഗിച്ചു. അകലൂർ രാധാകൃഷ്ണൻ, വിജയൻ, സേതുനാഥ്, ശശീന്ദ്രവർമ്മ, കൃഷ്ണപ്രസാദ്, പി.ശ്രീകുമാർ, സുന്ദരം, ശ്രീജിത്, ബേബി ഗൗരി എന്നിവർ ചുനക്കരയുടെ ഗാനങ്ങൾ ആലപിച്ചു.
Read More25 ലക്ഷം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ഇതുവരെ ആശുപത്രി വിട്ടവരുടെ എണ്ണം 2 ലക്ഷം കടന്നു;പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 8161 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :148 ആകെ കോവിഡ് മരണം : 4958 ഇന്നത്തെ കേസുകള്‍ : 8161 ആകെ പോസിറ്റീവ് കേസുകള്‍ : 291826 ആകെ ആക്റ്റീവ് കേസുകള്‍ : 82410 ഇന്ന് ഡിസ്ചാര്‍ജ് : 6814 ആകെ ഡിസ്ചാര്‍ജ് : 204439 തീവ്ര പരിചരണ വിഭാഗത്തില്‍ : 751 ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -24587…
Read Moreലോക്ഡൗൺ കാലത്ത് നാട്ടിലേക്ക് പോയ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ച് വന്ന് തുടങ്ങി; താമസ സൗകര്യമൊരുക്കി സർക്കാർ
ബെംഗളൂരു: ലോക്ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ച് വന്നുതുടങ്ങി. ഇവർക്ക് താത്കാലിക താമസ സൗകര്യമൊരുക്കാൻ ട്രാൻസിറ്റ് ഹോം പദ്ധതിയുമായി സർക്കാർ. കെട്ടിടനിർമാണമേഖലയിലും മറ്റുമായി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് അതിഥിതൊഴിലാളികളാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ ഇവരിൽ പലരും തിരിച്ചെത്തി. ജൂൺ അവസാനംവരെ കർണാടകത്തിൽനിന്ന് നാലുലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് മടങ്ങിയത്. ഇതിൽ 40 ശതമാനംപേരും തിരിച്ചെത്തിയതായാണ് തൊഴിൽവകുപ്പിന്റെ കണക്ക്. എന്നാൽ കോവിഡ് ഭീതിയുള്ളതിനാൽ പലർക്കും താമസസൗകര്യം ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ട്രാൻസിറ്റ് ഹോം പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ പാർപ്പിടസൗകര്യമൊരുക്കും. കുറഞ്ഞത് 3000 പേർക്ക്…
Read Moreഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. Karnataka Congress State President DK Shivakumar says he has tested positive for #COVID19. He has been admitted to a private hospital in Bengaluru. pic.twitter.com/j3kWTLxS4X — ANI (@ANI) August 25, 2020 സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജില്ലാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി തുടര്‍ച്ചയായ യാത്രകളിലായിരുന്നു ശിവകുമാര്‍. അദ്ദേഹം ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ശിവകുമാറിന് മുമ്പ് മുഖ്യമന്ത്രി യദ്യുരപ്പയ്ക്കും…
Read Moreകെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും ഉടൻ തുറക്കും.
ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കെആർ മാർക്ക്റ്റ്, കലാശിപാളയം എന്നിവ ഈ ആഴ്ച തുറന്നേക്കുമെന്നു മേയർഗൗതം കുമാർ അറിയിച്ചു. ഈ മാസമാദ്യം നിബന്ധനകളോടെ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ചികപേട്ട് മാർക്കറ്റും പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കും. ലോക്ഡൗണിനെ തുടർന്നു മാർച്ച് 24 നാണ് ബെംഗളൂരുവിലെ പ്രധാന മാർക്കറ്റുകളായ കലാശി പാളയവും കെ.ആർ.മാർക്കറ്റും അടച്ചിട്ടത്. പിന്നീട് ഘട്ടം ഘട്ടമായി ഇളവ് ഏർപ്പെടുത്തിയപ്പോഴും കോവിഡ് വ്യാപനം ഒഴിവാക്കാൻ മാർക്കറ്റുകൾ തുറക്കേേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മാർക്കറ്റുകൾ തുറക്കണമെന്നു വ്യാപാരി സംഘടനകൾ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും സർക്കാരും…
Read Moreഐഫോണിൻ്റെ ഏറ്റവും പുതിയ മോഡൽ നമ്മ ബെംഗളൂരുവിൽ നിർമ്മാണമാരംഭിച്ചു.
ബെംഗളൂരു : ഇന്ത്യക്കാരായ ഐ ഫോൺ ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐ.ഫോൺ എസ്.ഇ – 2 ഇന്ത്യയിൽ അസംബ്ലിങ് ആരംഭിച്ചു. അതും നമ്മുടെ ബെംഗളൂരുവിലെ പീനിയയിലെ വിസ്ട്രോൺ പ്ലാൻ്റിലാണ് പ്രവൃത്തികൾ നടക്കുന്നത്. ഐ ഫോൺ 7, 6 ,എസ് ഇ യുടെ ആദ്യ വേർഷൻ എന്നിവ ഈ പ്ലാൻറിൽ മുൻപ് അസംബിൾ ചെയ്തിരുന്നു. കസ്റ്റംസ് നികുതി ഒഴിവാകുമെന്നതിനാൽ 42500 രൂപ രാജ്യാന്തര വിപണിയിൽ വിലയുള്ള ഈ മോഡൻ കുറഞ്ഞ വിലക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം. ആപ്പിളിൻ്റെ നിർമ്മാണ പങ്കാളിയായ…
Read Moreമയക്കുമരുന്ന് കേസിൽ പിടിയിലായ മലയാളി യുവാവിന്റെ കൂട്ടാളികളെ തേടി നാർകോട്ടിക്സ് സെൽ
ബെംഗളൂരു: വിദേശത്തുനിന്ന് മയക്കുമരുന്ന് ഓൺലൈനിൽ വാങ്ങിയ സംഭവത്തിൽ പിടിയിലായ കെ. റഹ്മാനെ അന്വേഷണസംഘം ചോദ്യംചെയ്തുവരുകയാണ്. മലയാളിയായ ഇയാൾ മുമ്പ് നടത്തിയ ഇടപാടുകളും അന്വേഷണപരിധിയിലാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ബെംഗളൂരു നാർകോട്ടിക്സ് സെൽ. നഗരത്തിലെ ചില കോളേജ് വിദ്യാർഥികൾക്കും വിവിധ ഡാൻസ് പാർട്ടികൾക്കും ഇയാൾ എം.ഡി.എം.എ.യെന്ന മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായാണ് വിവരം. ജർമനിയിൽനിന്ന് കഴിഞ്ഞ ജൂലായിലാണ് ഇയാൾ മയക്കുമരുന്നായ എം.ഡി.എം.എ. ഓർഡർ ചെയ്തത്. ബിറ്റ് കോയിനുകൾ ഉപയോഗിച്ചായിരുന്നു ഇടപാട്. നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വ്യാജവിലാസത്തിലുള്ള കവർ എത്തുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത്…
Read Moreപാസ്സ് എടുക്കുമ്പോളുള്ള ആശയക്കുഴപ്പം പരിഹരിച്ച് കേരള ആർ.ടി.സി.
ബെംഗളൂരു: ഇന്ന് മുതൽ കേരള ആർ.ടി.സി.യുടെ അന്തസ്സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കും. ഓണം സ്പെഷ്യലുകളായി സൂപ്പർ എക്സ്പ്രസ്, ഡീലക്സ് ബസുകളാണ് സർവീസ് നടത്തുക. നാട്ടിലേക്ക് പോകുന്നവർക്ക് കോവിഡ്-19 ജാഗ്രതാ പോർട്ടലിൽനിന്ന് പാസെടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കേരള ആർ.ടി.സി. പരിഹരിച്ചു. പാസെടുക്കുമ്പോൾ വാഹന നമ്പർ രേഖപ്പെടുത്തുന്നതിന് പകരം സംവിധാനം നിലവിൽവന്നു. രജിസ്റ്റർ ചെയ്യുമ്പോൾ സെലക്ട് വെഹിക്കിൾ എന്ന വിഭാഗത്തിൽ ഗവൺമെന്റ് വെഹിക്കിൾ/കേരള എസ്. ആർ.ടി.സി. എന്ന ഓപ്ഷൻ ഇനി മുതൽ തിരഞ്ഞെടുക്കാം. നേരത്തേ വാഹനം തിരഞ്ഞെടുത്തശേഷം വാഹന നമ്പർകൂടി നൽകേണ്ടിയിരുന്നു. ഇതിനെതിരേ ഒട്ടേറെ യാത്രക്കാർ രംഗത്തെത്തിയിരുന്നു. ഓൺലൈനായി എടുത്ത…
Read Moreയാത്രകളെയും ഭക്ഷണങ്ങളെയും സ്നേഹിക്കുന്നവർക്കായി മലയാളി ട്രാവൽ ക്ലബ് എന്ന ഫേസ്ബുക് കൂട്ടായ്മ.
ബെംഗളൂരു : ഇത് സമൂഹ മാധ്യമങ്ങളുടെ കാലഘട്ടം , ഭൂമിയിൽ നടക്കുന്നതും ആകാശത്തു നടക്കാൻ പോവുന്നതുമടക്കം ഇപ്പോൾ നമ്മൾ ചർച്ച ചെയുന്നത് ഈ മാധ്യമങ്ങളിലൂടെയാണ് , കോവിഡ് പോലത്തെ ഒരു മഹാമാരി നമ്മെ ജീവിതത്തിൽ ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ ഒകെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കും നമ്മുടെ മാനസിക ആരോഗ്യത്തിനും സമാധാനം താരനും അതെ പോലെ തളർത്താനും ഈ സമൂഹ മാധ്യമങ്ങൾക്കാവുന്നുടെന്നു പറയാം. ഫേസ്ബുക് , ട്വിറ്റെർ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം ഇവയെല്ലാം തന്നെയാണ് മുന്നിട്ടു നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ അതിൽ മുൻപന്തിയിൽ ഫേസ്ബുക് തന്നെ നില്കുന്നു…
Read More