ഇന്ന് 5938 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കര്‍ണാടക പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5938 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :68 ആകെ കോവിഡ് മരണം : 4683 ഇന്നത്തെ കേസുകള്‍ : 5938 ആകെ പോസിറ്റീവ് കേസുകള്‍ : 277814 ആകെ ആക്റ്റീവ് കേസുകള്‍ : 83551 ഇന്ന് ഡിസ്ചാര്‍ജ് : 4996 ആകെ ഡിസ്ചാര്‍ജ് : 189564 തീവ്ര പരിചരണ വിഭാഗത്തില്‍ : 787 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -11071…

Read More

മൈസുരുവില്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു.

ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തി വന്നിരുന്ന സമരം മൈസുരുവിലെ ഡോക്ടര്‍മാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് എന്ന് ഡോക്ടര്‍ മാരുടെ സംഘടന അറിയിച്ചു. സമരം മൂലം മൈസൂരിലെ കോവിഡ് രോഗികളുടെ എണ്ണം പോലും ഹെല്‍ത്ത് ബുള്ളറ്റിനില്‍ രേഖപ്പെടുത്തിയിരുന്നില്ല. അനാവശ്യസമ്മർദം മൂലമാണ് കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചുവന്ന താലൂക്ക് ഹെൽത്ത് ഓഫീസറായ ഡോക്ടർ ജീവനൊടുക്കിയത് എന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ ഡോക്ടർമാർ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നഞ്ചൻകോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. എസ്.ആർ. നഗേന്ദ്രയെയാണ് ഏതാനും ദിവസം…

Read More

വയസ്സായ മാതാപിതാക്കളെ കൊച്ചു മകന്‍റെ വിവാഹത്തില്‍ പങ്കെടുപ്പിക്കാന്‍ പാലക്കാട് നിന്നും ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത് ഹെലികോപ്ടറില്‍ !

ബെംഗളൂരു : പേര മകന്‍റെ വിവാഹം നഗരത്തില്‍, വയസ്സായ മുത്തശ്ശനും മുത്തശ്ശിയും നാട്ടില്‍ പാലക്കാട്‌ കല്‍പ്പാത്തിയില്‍,എങ്ങിനെ അവരെ നഗരത്തില്‍ എത്തിക്കാം ? 90 വയസു കടന്ന അച്ഛനെയും 85 വയസ്സുള്ള അമ്മയെയും വാഹനങ്ങളില്‍ കൊണ്ടുവരുന്നത് അവര്‍ക്ക് കൂടുതല്‍ യാത്ര ക്ഷീണം ഉണ്ടാക്കും കൊറോണ രോഗ ഭീതി വേറെയും ,ഏകദേശം 7 മണിക്കൂര്‍ യാത്രയും ഉണ്ട്,മകനും നഗരത്തിലെ ടെക്സ്റ്റയില്‍ വ്യവസായിയുമായ കെ.എല്‍.വി.നാരായണ അച്ഛനെയും അമ്മയെയും സ്വന്തം മകന്റെ കല്യാണത്തിന് കൊണ്ടുവന്നത് ഹെലികോപ്ടറില്‍. പാലക്കാട്‌ നഗരത്തിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വന്നിറങ്ങിയ ഹെലികോപ്ടര്‍ മുത്തശ്ശനായ ലക്ഷ്മി നാരായണനെയും…

Read More

മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി.

ബെംഗളൂരു : മലയാളി യുവാവിനെ ഏകദേശം ഒരു മാസത്തോളമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. ഈ ഫോട്ടോയിൽ കാണുന്ന രതീഷ് കുമാറിനെയാണ് ജൂലൈ 5 മുതൽ നഗരത്തിൽ വച്ച് കാണാതായത്. വയസ്സ് 36. ഇക്കഴിഞ്ഞ ജൂലൈ 25 ആം തീയതി ജോലിസംബന്ധമായ കാര്യത്തിന് നാട്ടിൽ നിന്നും ബെംഗളൂരുവിൽ എത്തിയതായിരുന്നു. രണ്ടുദിവസം താമസസ്ഥലമായ MONARCH RESIDENCY, BHARSTHY LAYOUT, S G PALAYA എന്ന അഡ്രസ്സിൽ താമസിച്ചിരുന്നു . എന്നാൽ ജൂലൈ 27 ആം തീയതി മുതൽ ഇദ്ദേഹത്തെ കാണ്മാനില്ല. ഫോൺ സ്വിച്ച് ഓഫ് ആണ് ഇദ്ദേഹത്തെ…

Read More

നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരവുമായി ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിലെ തെരുവുനായകളെകൊണ്ടുള്ള ശല്യത്തിന് പരിഹാരമായി ബി.ബി.എം.പി. പേവിഷബാധ ഹെൽപ് ലൈൻ ആരംഭിച്ചു. അക്രമകാരികളായ തെരുവുനായകളെ പിടികൂടാൻ മൂന്ന് മൊബൈൽ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. നായശല്യം അറിയിച്ചാൽ യൂണിറ്റെത്തി നായകളെ പിടികൂടും. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഹെൽപ് ലൈൻ സംവിധാനം പ്രവർത്തിക്കുക. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയാണ് ഹെൽപ്‌ ലൈൻ സേവനം ലഭിക്കുക. അസാധാരണമായി പെരുമാറുന്ന നായകളെ കണ്ടാൽ പൊതുജനങ്ങൾക്ക് ഹെൽപ് ലൈനിൽ വിളിച്ചറിയിക്കാം. പ്രത്യേകപരിശീലനം നേടിയ നായപിടിത്തക്കാരെയാണ് മൊബൈൽ വാഹന യൂണിറ്റിൽ നിയോഗിച്ചിരിക്കുന്നത്. തെരുവുനായകളെ നിയന്ത്രിക്കാൻ പദ്ധതികളൊരുക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നതിനിടെയാണ് കോർപ്പറേഷന്റെ ഹെൽപ് ലൈൻ…

Read More

ബെംഗളൂരു കലാപം;പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധം !

ബെംഗളുരു : നഗരത്തിൽ ഈ മാസം 11 ന്  ഉണ്ടായ കലാപത്തിൽ അറസ്റ്റിലായ 40 ഓളംപേർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കലാപകാരികളിൽ ചിലർക്ക് 2013ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്ഫോടനം, 2014 ലെ ചർച്ച് സീറ്റ് സ്ഫോടനം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി അടുത്ത ബന്ധമുള്ളതായി തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അൽ ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തകനായ സമിയുദ്ദീൻ (35) എന്നയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. ശിവാജി നഗറിൽ ആർ.എസ്.എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി ഉറ്റബന്ധമുണ്ട് സമിയുദ്ദീനെന്നു…

Read More
Click Here to Follow Us