നഗരത്തിലെ തെരുവുനായ ശല്യത്തിന് പരിഹാരവുമായി ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിലെ തെരുവുനായകളെകൊണ്ടുള്ള ശല്യത്തിന് പരിഹാരമായി ബി.ബി.എം.പി. പേവിഷബാധ ഹെൽപ് ലൈൻ ആരംഭിച്ചു.

അക്രമകാരികളായ തെരുവുനായകളെ പിടികൂടാൻ മൂന്ന് മൊബൈൽ യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. നായശല്യം അറിയിച്ചാൽ യൂണിറ്റെത്തി നായകളെ പിടികൂടും.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഹെൽപ് ലൈൻ സംവിധാനം പ്രവർത്തിക്കുക. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയാണ് ഹെൽപ്‌ ലൈൻ സേവനം ലഭിക്കുക.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

അസാധാരണമായി പെരുമാറുന്ന നായകളെ കണ്ടാൽ പൊതുജനങ്ങൾക്ക് ഹെൽപ് ലൈനിൽ വിളിച്ചറിയിക്കാം. പ്രത്യേകപരിശീലനം നേടിയ നായപിടിത്തക്കാരെയാണ് മൊബൈൽ വാഹന യൂണിറ്റിൽ നിയോഗിച്ചിരിക്കുന്നത്.

തെരുവുനായകളെ നിയന്ത്രിക്കാൻ പദ്ധതികളൊരുക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നതിനിടെയാണ് കോർപ്പറേഷന്റെ ഹെൽപ് ലൈൻ നിലവിൽവന്നത് (ഹെൽപ് ലൈൻ നമ്പർ: +91 6364893322).

പേവിഷബാധയെക്കുറിച്ച് ബോധവത്കരണം നടത്താനും സംവിധാനം ഉപയോഗപ്പെടുത്തുമെന്ന്  ബി.ബി.എം.പി അറിയിച്ചു. നായകളുടെ വാക്സിനേഷനും ഹെൽപ് ലൈനിന്റെ സഹായം തേടാം. രാജ്യത്ത് ഇതിനുമുമ്പ് ഗോവയിൽമാത്രമാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
[masterslider id="10"]

Related posts