ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് കർണാടകയിലെ കലബുറഗിയാലാണ്.
കർണാടകയിലെ കോവിഡ് മരണനിരക്ക് ഇപ്പോഴും വളരെയധികളാണ്. 3000 ന് അധികം ആളുകൾ ഇതുവരെ മരിച്ച് കഴിഞ്ഞു, നഗരത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല.
ജൂലൈ 1 ന് നഗരത്തിലെ കോവിഡ് മരണ സംഖ്യ 97 ആയിരുന്നു. ഇന്ന് അത് 1218 ആയി.
ഇതിൽ 65 ശതമാനത്തോളം ആളുകളും ആശുപത്രിയിൽ എത്തി 24 മണിക്കൂറിൽ ആണ് മരിച്ചത്.
കോവിഡിൻ്റേതാകാവുന്ന ലക്ഷണങ്ങളായ പനിയോ ശ്വാസതടസമോ ഉളളവർ വളരെ പെട്ടെന്ന് തന്നെ ആശുപത്രികളിൽ ചികിൽസ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
നഗരത്തിലെ കോവിഡ് മരണങ്ങളിൽ 60 ശതമാനം പേരും ലക്ഷണം കണ്ടെത്തി 3 ദിവസത്തിനകം ചികിൽസക്ക് തയ്യാറാവാത്തവരാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ.
ജീവിത ശൈലീ രോഗങ്ങൾക്കും മറ്റും മരുന്ന് കഴിക്കുന്നവർ കോവിഡുമായി ബന്ധപ്പെട്ട ലക്ഷണം തിരിച്ചറിഞ്ഞാലുടൻ ഡോക്ടറെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.