ന്യൂഡൽഹി: മൊബൈൽ ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് വർധിക്കുന്നതായി ആർ.ബി.ഐ. മുന്നറിയിപ്പ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ യു.പി.ഐ. പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടെ നടക്കുന്ന ഈ തട്ടിപ്പ് തടയാൻ കർശന നടപടിയെടുക്കണമെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകണമെന്നും ആർ.ബി.ഐ.യുടെ സൈബർ സുരക്ഷാവിഭാഗം ബാങ്കുകളോട് നിർദേശിച്ചു.
പ്ലേസ്റ്റോറിൽ ലഭിക്കുന്ന എനി ഡെസ്‌ക് പോലുള്ള റിമോട്ട് ആക്സസ് ആപ്പുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. ഇത്തരത്തിലുള്ള ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് സഹിതം തട്ടിപ്പുകാർ ഫോണിലേക്ക് സന്ദേശം അയക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന ഒമ്പതക്ക കോഡ് നൽകാൻ ആവശ്യപ്പെടും. ഈ കോഡ് ഉപയോഗിച്ച് തട്ടിപ്പുകാർക്ക് അവരുടെ ഫോണിലൂടെ നമ്മുടെ ഫോണിനെ നിയന്ത്രിക്കാം. മൊബൈൽ ബാങ്കിങ്ങും ആപ്പുകളിലൂടെയുള്ള ഇടപാടുകളും ഇത്തരത്തിൽ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.