ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6495 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :113 ആകെ കോവിഡ് മരണം : 5702 ഇന്നത്തെ കേസുകള്‍ : 6495 ആകെ പോസിറ്റീവ് കേസുകള്‍ : 342423 ആകെ ആക്റ്റീവ് കേസുകള്‍ : 87235 ഇന്ന് ഡിസ്ചാര്‍ജ് : 7238 ആകെ ഡിസ്ചാര്‍ജ് : 249467 തീവ്ര പരിചരണ വിഭാഗത്തില്‍ : 747 കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2895807
Read MoreMonth: August 2020
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു.
ന്യൂഡൽഹി :മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 മത് രാഷ്ട്രപതിയായിരുന്നു. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രകിയനടത്തിയിരുന്നു. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read Moreഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും…
ബെംഗളൂരു : ഓണം ആഷോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും. സോഷ്യൽ മീഡിയയിലൂടെ ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ വീഡിയോ സന്ദേശമാണ് പങ്കുവച്ചിരിക്കുന്നത്. “മലയാളം സംസാരിക്കുന്ന” കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ: കെ.സുധാകറും ശാന്തിനഗർ എം എൽ എ യും മലയാളിയുമായ എൻ.എ.ഹാരിസും സോഷ്യൽ മീഡിയ വഴി ആശംസകൾ പങ്ക് വച്ചു. ಎಲ್ಲರಿಗೂ ಓಣಂ ಹಬ್ಬದ ಹಾರ್ದಿಕ ಶುಭಾಶಯಗಳು. Wishing all a very Happy Onam. May this festival bring…
Read More2 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടു പോയി;സാഹസികമായി ഇടപെട്ട് ബെംഗളൂരു സിറ്റി പോലീസ്.
ബെംഗളൂരു : ഓരോ കടകളിലും തെരുവുകച്ചവടക്കാരിൽ നിന്നും 10 രൂപ വീതം വാങ്ങുന്ന പോലീസുകാരെയാണ് നമുക്കിവിടെ അധികവും പരിചയം. എന്നാൽ ഇവിടെ എല്ലാ പോലീസുകാരും അങ്ങിനെയല്ല, എന്ന് തെളിയിക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ശിവാജി നഗറിലെ വസ്ത്രവ്യാപാരി യുടെ 11 വയസുകാരനായ മകനെ ഒരു സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു, മോചന ദ്രവ്യം ആവശ്യപ്പെട്ടത് 2 കോടി ! പരാതി ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് എ.സി.പി മുരുകൻ്റെ നേതൃത്വത്തിൽ നഗരത്തിൽ വ്യാപകമായ തെരച്ചിൽ നടത്തി. 24 മണിക്കൂറിനുള്ളിൽ തുകയുമായി എത്താൻ പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു സംഘം,…
Read Moreപുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല!
ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8852 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :106 ആകെ കോവിഡ് മരണം : 5589 ഇന്നത്തെ കേസുകള്‍ : 8852 ആകെ പോസിറ്റീവ് കേസുകള്‍ : 335928 ആകെ ആക്റ്റീവ് കേസുകള്‍ : 88091 ഇന്ന് ഡിസ്ചാര്‍ജ് : 7101 ആകെ ഡിസ്ചാര്‍ജ് : 242229 തീവ്ര പരിചരണ വിഭാഗത്തില്‍ : 730 കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2852675
Read Moreസ്വന്തം കുഞ്ഞിനെ വിറ്റ് ബൈക്കും മൊബൈലും മേടിച്ചയാളെ തേടി പോലീസ്
ബെംഗളൂരു: ഒരുലക്ഷം രൂപയ്ക്ക് മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കർഷകനായ പിതാവ് വിറ്റു. ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ കൈമാറി ലഭിച്ച ഒരുലക്ഷം രൂപയിൽ നിന്ന് 50000 രൂപയ്ക്ക് ഇയാൾ ബൈക്ക് വാങ്ങി. 15000 രൂപ സ്മാർട്ട് ഫോൺ വാങ്ങാനും ചിലവഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഒളിവിൽ പോയ പിതാവിനായി പോലിസിന്റെ തെരച്ചിൽ നടക്കുകയാണ്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികൾക്കാണ് മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റത്. നഗരത്തിൽ നിന്ന് നിന്ന് 70കിലോമീറ്റർ അകലെയുള്ള ചിന്താമണി താലൂക്കിലെ…
Read Moreചരിത്ര പുരുഷൻ ക്രാന്തി വീര സംഗൊള്ളി രായണ്ണയുടെ പ്രതിമ;വിവാദം;സംഘർഷം.
ബെംഗളൂരു : കർണാടകയുടെ ധീരദേശാഭിമാനിയായ ചരിത്ര പുരുഷനാണ് സംഗൊള്ളി രായണ്ണ. അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബെളഗാവിയിലെ മഹാരാഷട്ര അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി, പിന്നീട് ഇത് രാഷ്ട്രീയക്കാരും ഏറ്റെടുത്തു. മഹാരാഷ്ട്രയോട് ചേർന്ന് കിടക്കുന്ന കർണാടകയിലെ ഹിന്ദിയും മറാത്തിയും സംസാരിക്കുന്ന ഗ്രാമങ്ങളെ മഹാരാഷ്ട്രയോട് ചേർക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ചില സംഘടനകളാണ് സംഘർഷത്തിന് പിന്നിൽ. ഇവിടത്തെ പിരൻവാദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഗൊള്ളി രായണ്ണയുടെ പ്രതിമ സ്ഥാപിച്ചതിനെ എതിർത്തതാണ് സംഘർഷത്തിലേക്ക് മാറിയത്. പകരം മറാത്ത വീര പുരുഷൻ ശിവാജിയുടെ…
Read Moreകനത്ത മഴ; നഗരത്തിൽ നാളെയും തീരദേശ ജില്ലകളിൽ സെപ്റ്റംബർ മൂന്ന് വരെയും കനത്ത മഴയ്‌ക്ക് സാധ്യത
ബെംഗളൂരു: വരും ദിവസങ്ങളിലും കര്‍ണാടകയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. നഗരത്തിൽ നാളെയും തീരദേശ ജില്ലകളായ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളില്‍ സെപ്റ്റംബർ മൂന്ന് വരെയുമാണ് കനത്ത മഴയ്‌ക്ക് സാധ്യത. Uttar Kannada, Udupi & Dakshin Kannada districts very likely to experience isolated heavy rainfall on Sept 2nd & 3rd for which yellow alert is issued. North interior Karnataka very likely to…
Read Moreകർണാടക ബി.ജെ.പി. പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന് കോവിഡ്
ബെംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. Karnataka BJP President Nalinkumar Kateel says, he has tested positive for #COVID19 and has been admitted to hospital with no symptoms. pic.twitter.com/KhtnN8uTem — ANI (@ANI) August 30, 2020 അദ്ധ്യക്ഷനായിരുന്ന ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്നാണു ഒരു വർഷം മുൻപ് കട്ടീലിനെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്. കാസർകോട് ജില്ലയിൽ ബി.ജെ.പിയുടെ ശക്തരായ…
Read Moreസ്കൂളിൽ പഠിക്കുന്ന മകന്റെ പേരിലെത്തിയ പാർസൽ അബദ്ധത്തിൽ തുറന്ന പിതാവിന് ലഭിച്ചത് കഞ്ചാവ്!
ബെംഗളൂരു: സ്കൂളിൽ പഠിക്കുന്ന മകന്റെ പേരിലെത്തിയ പാർസൽ അബദ്ധത്തിൽ തുറന്ന പിതാവിന് ലഭിച്ചത് കഞ്ചാവ്! സദാശിവ നഗർ സ്വദേശിയായ വ്യവസായി ആണ് ഒൻപതാം ക്ലാസുകാരനായ മകന്‍റെ പേരിലെത്തിയ പാഴ്സൽ അറിയാതെ തുറന്നു നോക്കിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നാണ് ഇദ്ദേഹത്തിന്‍റെ പതിനാലുകാരനായ മകന്‍റെ പേരിൽ ഒരു കൊറിയർ എത്തിയത്. നഗരത്തിലെ ഒരു ഉന്നത സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഈ സമയം സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്ന തിരക്കിലായിരുന്നു. ഇതിനെ തുടർന്നാണ് പിതാവ് തന്നെ പാഴ്സൽ തുറന്നത്. കടുത്ത തവിട്ട് നിറത്തിലുള്ള ഒരു തരം പൗഡർ ആയിരുന്നു…
Read More