ചരിത്ര പുരുഷൻ ക്രാന്തി വീര സംഗൊള്ളി രായണ്ണയുടെ പ്രതിമ;വിവാദം;സംഘർഷം.

ബെംഗളൂരു : കർണാടകയുടെ ധീരദേശാഭിമാനിയായ ചരിത്ര പുരുഷനാണ് സംഗൊള്ളി രായണ്ണ.

അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബെളഗാവിയിലെ മഹാരാഷട്ര അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി, പിന്നീട് ഇത് രാഷ്ട്രീയക്കാരും ഏറ്റെടുത്തു.

മഹാരാഷ്ട്രയോട് ചേർന്ന് കിടക്കുന്ന കർണാടകയിലെ ഹിന്ദിയും മറാത്തിയും സംസാരിക്കുന്ന ഗ്രാമങ്ങളെ മഹാരാഷ്ട്രയോട് ചേർക്കണം എന്നാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ചില സംഘടനകളാണ് സംഘർഷത്തിന് പിന്നിൽ.

  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ

ഇവിടത്തെ പിരൻവാദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഗൊള്ളി രായണ്ണയുടെ പ്രതിമ സ്ഥാപിച്ചതിനെ എതിർത്തതാണ് സംഘർഷത്തിലേക്ക് മാറിയത്.

പകരം മറാത്ത വീര പുരുഷൻ ശിവാജിയുടെ പ്രതിമ സ്ഥാപിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

സംഭവം അന്വേഷിച്ച് നടപടിയെടുക്കാൻ ബെളഗാവി കളക്ടർക്ക് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി.

രായണ്ണയുടെ പ്രതിമ നീക്കിയാൽ സംസ്ഥാന വ്യാപക പ്രക്ഷോഭമെന്ന് കന്നഡ അനുകൂല സംഘടനകളും അറിയിച്ചു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts