ബെംഗളൂരു: കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷമുള്ളവരെയും വീടുകളിൽ ഐസൊലേഷനിൽ പാർപ്പിച്ച് ചികിത്സിക്കാൻ തീരുമാനിച്ചത്. കേന്ദ്ര മാർഗനിർദേശത്തിന് അനുസരിച്ച് മെഡിക്കൽ വിദഗ്‌ധരുടെ നിർദേശപ്രകാരമാണ് തീരുമാനം. നിലവിൽ രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലും ഇല്ലാത്തവരെ കോവിഡ് കെയർ സെന്ററുകളിലുമാണ് ചികിത്സിക്കുന്നത്. മാർഗനിർദേശങ്ങൾ ചുവടെ: ഐസൊലേഷനിലുള്ള സൗകര്യം വീട്ടിലുണ്ടാകണം. 24 മണിക്കൂറും നിരീക്ഷണത്തിനും സംരക്ഷണത്തിനും സഹായിയെ നിയമിക്കും. ആരോഗ്യവിവരങ്ങൾ തത്സമയം ഡോക്ടറെ അറിയിക്കണം. പ്രായം 50-ൽ കുറവാകണം, ഗർഭിണികൾക്ക് അനുമതിയുണ്ടാവില്ല. രോഗിക്ക് പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ…
Read MoreMonth: July 2020
കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മരണ സംഖ്യയിൽ വൻ വർദ്ധനവ്;കർണാടകയിൽ 42 മരണം;പുതിയ രോഗികളുടെ എണ്ണം 1839;ബെംഗളൂരുവിൽ മാത്രം 1172.
ബെംഗളൂരു : ഇന്ന് കോവിഡ് രോഗികളുടെ മരണത്തിൽ വിസ്ഫോടനകരമായ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 42 ആളുകൾ ആണ് കർണാടകയിൽ മരണമടഞ്ഞത്. ആകെ കോവിഡ് മരണസംഖ്യ 335 ആയി. ഇന്ന് 1839 പേർക്ക് രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതരുടെ എണ്ണം 21549 ആയി. ഇന്ന് 439 പേർ രോഗമുക്തി നേടി, ആകെ ഡിസ്ചാർജ്ജ് 9244 ആയി. ആകെ ആക്റ്റീവ് കേസുകൾ 11966 ആയി. ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ വായിക്കാം..
Read Moreശ്രദ്ധിക്കുക….രാത്രി 8 മുതല്‍ തിങ്കളാഴ്ച്ച രാവിലെ 5 വരെ സമ്പൂര്‍ണ നിരോധനാജ്ഞ….
ബെംഗളൂരു:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കര്‍ഫ്യു ഇന്ന് രാത്രി 8 മണി മുതല്‍ തുടങ്ങും,നാളെ മുഴുവന്‍ സമയത്തിന് ശേഷം തിങ്കളാഴ്ച രാവിലെ വരെ നിരോധനാജ്ഞ നില നില്‍ക്കും. ദുരന്ത നിര്‍വഹണ നിയമം 2005 പ്രകാരം നിരത്തില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ എല്ലാം പിടിച്ചെടുക്കും,തിരിച്ചു കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടാതായി വരും. യാതൊരു കാരണവശാലും പുറത്തിറങ്ങരുത് എന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്കര്‍ റാവു ഐ എ എസ് ട്വിറ്റെറിലൂടെ അറിയിച്ചു. ഓരോരോ കാരണങ്ങള്‍ പറയരുത്,നിങ്ങളുടെ ഒരു ആവശ്യം ഒരു ദിവസത്തേക്ക് മാറ്റി വച്ചാല്‍ സ്വര്‍ഗം പോട്ടിവീഴുകയൊന്നും ഇല്ലെന്നും അദ്ദേഹം ട്വീറ്റ്…
Read Moreകോവിഡ് സ്ഥിരീകരിച്ച രോഗി ആംബുലന്‍സില്‍ കയറാന്‍ പോകുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു;മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം എന്ന് ആരോപണം.
ബെംഗളൂരു : കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം മണിക്കൂറുകള്‍ റോഡ് സൈഡില്‍ കിടന്നതായി ആരോപണം. ഇന്നലെ ഉച്ചയോടെ ഹനുമന്ത നഗറില്‍ ആണ് സംഭവം,വ്യാഴാഴ്ച സ്രവം പരിശോധനക്ക് നല്‍കിയ മധ്യവയസ്ക്കന് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. Video: Covid patient dies on road waiting for ambulance in Bengaluru #Covid19 #CautionYesPanicNo pic.twitter.com/dAw0IA99Je — TOI Bengaluru (@TOIBengaluru) July 4, 2020 ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വീടിന് മുന്നില്‍ വരുന്നത് ഒഴിവാക്കാന്‍ മെയിന്‍ റോഡിലേക്ക് നടക്കുകയായിരുന്നു അദേഹം,നടക്കുന്ന വഴിയില്‍ ഹൃദയാഘാതം മൂലം…
Read Moreഹൈക്കോടതി നിർദ്ദേശപ്രകാരം, നിർത്തിവച്ച ഓൺലൈൻ ക്ലാസുകൾ പുനഃരാരംഭിച്ചു;സമയം കുറവെന്ന് രക്ഷിതാക്കൾ;പ്രതിഷേധം.
ബെംഗളുരു: ഓൺലൈൻ ലൈവ് ക്ലാസുകൾക്കായി സർക്കാർ നിശ്ചയിച്ച സമയം തീരെകുറവെന്നു ഒരു വിഭാഗം രക്ഷിതാക്കൾ, ഇതിനെതിരെ ‘ഡിജിറ്റൽ’ പ്രതിഷേധവും നടത്തി. വീടുകളിൽ മെഴുകുതിരി തെളിച്ച് മൊബൈലിലൂടെയും ലാപ്ടോപ്പിലൂടെയുമെല്ലാം പ്രദർശിപ്പിച്ച ‘വെർച്വൽ മാർച്ചിൽ’ നൂറുകണക്കിനു രക്ഷിതാക്കൾ പങ്കെടുത്തു. കുട്ടികൾക്കു നിലവിൽ ഓൺലൈൻ പാനത്തിന് അനുവദിച്ച സമയം വളരെ കുറവാണെന്നാണ് ഈ രക്ഷിതാക്കളുടെ വാദം. എൽകെജികുട്ടികൾക്ക് ആഴ്ചയിൽ 45 മിനിറ്റ്, 1-5 ക്ലാസുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 45 മിനിറ്റ്, 10 വരെ ക്ലാസുകളിൽ പരമാവധി 3 മണിക്കുർ എന്നിങ്ങനെയാണ് സർക്കാർ അനുവദിച്ച സമയം. വിദ്യാർഥികൾക്കെല്ലാം ഇന്റർനെറ്റ് സൗകര്യമില്ലെന്നു…
Read Moreസ്കൂളുകളും കോളേജുകളും ആഗസ്റ്റിന് ശേഷം മാത്രം: മന്ത്രി.
ബെംഗളൂരു : സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ആഗസ്റ്റിന് ശേഷമേ തുറക്കാൻ സാധ്യതയുള്ളൂവെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം കൃത്യമായ തീയതി പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ പിയു കോളജുകളും രണ്ടാം ഘട്ടത്തിൽ ഹൈസ്കൂളുകളും തുറക്കും. കോവിഡ് പൂർണമായും നിയന്ത്രണ വിധേയമായ ശേഷമേ പ്രൈമറി സ്കൂളുകൾ തുറക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
Read Moreഐ.ടി.ജീവനക്കാരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് നമ്പർ തുറന്ന് യൂണിയൻ.
ബെംഗളുരു; കോവിഡിനെ തുടർന്ന് കൂട്ടപിരിച്ചുവിടലെന്ന് പരാതി, ലോക്ഡൗണിനെത്തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ രംഗത്ത്. ബെംഗളുരുവിലെ ഒരു പ്രമുഖ ഐ.ടി. കമ്പനി 18,000-ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടിയിലാണെന്ന് യൂണിയൻ ആരോപിച്ചു. പിരിച്ചുവിടൽഭീഷണി നേരിടുന്ന ജീവനക്കാരെ സഹായിക്കുന്നതിന് യൂണിയൻ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. എന്നാൽ കമ്പനികൾ ജീവനക്കാരോട് രാജിവെക്കാൻ മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നുവെന്നാണ് പരാതി. മാനേജ്മെന്റിന്റെ സമ്മർദ്ദത്തിനുവഴങ്ങി രാജിവെക്കരുതെന്ന് യൂണിയൻ ഭാരവാഹികൾ ജീവനക്കാരോട് ആവശ്യപ്പെട്ടു. കമ്പനിയിൽനിന്നു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനെതിരേ തൊഴിൽവകുപ്പിന് പരാതിനൽകുമെന്നും യൂണിയൻ…
Read Moreജില്ലാ കളക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു;ആരോഗ്യ വകുപ്പ് ഓഫീസിലും കോവിഡ്.
ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലാ കളക്ടർ പി.എൻ.രവീന്ദ്രക്ക് കോവിഡ് സ്ഥിരീകരിച്ചു. വന്ദേ ഭാരത് മിഷൻ ഏകോപിപ്പിക്കാൻ മാർച്ച് 15 മുതൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പനിയും കടുത്ത ചുമയേയും തുടർന്ന് സ്രവ പരിശോധന നടത്തിയപ്പോൾ ആണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം ആരോഗ്യ വകുപ്പ് കമ്മീഷണറായ പങ്കജ് കുമാർ പാണ്ഡെയുടെ ഓഫീസിലും കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അടച്ചിട്ട് അണുവിമുക്തമാക്കി. കമ്മീഷണറുടെയടക്കം സ്രവ സാമ്പിൾ പരിശോധനക്കയച്ചു.
Read Moreചൈന ഇനി ഒരടി മുന്നോട്ട് വച്ചാൽ വിവരമറിയും; ലഡാക്കിലെ ഇന്ത്യയുടെ സൈനിക വിന്യാസം സമാനതകളില്ലാത്തത്!!
ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യൻ മണ്ണ് സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയിൽ. ഗൽവാൻ സംഘർഷത്തിന് പരിഹാരമുണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തിൽ നാല് ഡിവിഷൻ സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. 15,000 മുതൽ 20,000 സൈനികർ വരെയാണ് ഒരു ഡിവിഷനിൽ ഉണ്ടാവുക. ലഡാക്കിൽ ചൈനയുമായി 856 കിലോമീറ്റർ വരുന്ന നിയന്ത്രണ രേഖയാണ് ഉള്ളത്. ഇത്രയും ദൂരത്തിനിടയിൽ ഏകദേശം കുറഞ്ഞത് 60,000 സൈനികരാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നർഥം. ഉത്തർപ്രദേശിൽ നിന്നാണ് മൂന്ന് ഡിവിഷൻ സേനയെ എത്തിച്ചത്. ഇതിനൊപ്പം ആവശ്യമായ പടക്കോപ്പുകളും പീരങ്കികളുമൊക്കെ ലഡാക്കിൽ എത്തിച്ചിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതൊരു കടന്നുകയറ്റത്തേയും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. നിയന്ത്രണ…
Read Moreരോഗികളുടെ എണ്ണം കൂടുന്നു; വീടുകളിൽ തന്നെ ചികിൽസ ഉറപ്പാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്;മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത്.
ബെംഗളൂരു : കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശപ്രകാരം സംസ്ഥാനത്തും കോവിഡ് രോഗികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നു. കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് വീട്ടില്‍ ഐസോലെഷനില്‍ കിടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവയാണ്. രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും മാത്രമേ ഹോം ഐസോലെഷനില്‍ അനുവദിക്കുകയുള്ളൂ. എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചിരിക്കണം. ജില്ല / ബി ബി എം പി അധികാരികള്‍ വീടുകള്‍ സന്ദര്‍ശിച്ച് ഹോം ഐസോലേഷന്‍ അനുവദനീയമാണോ എന്ന് ഉറപ്പു വരുത്തും. ടെലി- കന്‍സല്‍ട്ടെഷന്‍ വ്യവസ്ഥകള്‍ ലഭ്യമാണോ എന്ന്…
Read More