ബെംഗളുരു: ഓൺലൈൻ ലൈവ് ക്ലാസുകൾക്കായി സർക്കാർ നിശ്ചയിച്ച സമയം തീരെകുറവെന്നു ഒരു വിഭാഗം രക്ഷിതാക്കൾ, ഇതിനെതിരെ ‘ഡിജിറ്റൽ’ പ്രതിഷേധവും നടത്തി.
വീടുകളിൽ മെഴുകുതിരി തെളിച്ച് മൊബൈലിലൂടെയും ലാപ്ടോപ്പിലൂടെയുമെല്ലാം പ്രദർശിപ്പിച്ച ‘വെർച്വൽ മാർച്ചിൽ’ നൂറുകണക്കിനു രക്ഷിതാക്കൾ പങ്കെടുത്തു.
കുട്ടികൾക്കു നിലവിൽ ഓൺലൈൻ പാനത്തിന് അനുവദിച്ച സമയം വളരെ കുറവാണെന്നാണ് ഈ രക്ഷിതാക്കളുടെ വാദം.
എൽകെജികുട്ടികൾക്ക് ആഴ്ചയിൽ 45 മിനിറ്റ്, 1-5 ക്ലാസുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 45 മിനിറ്റ്, 10 വരെ ക്ലാസുകളിൽ പരമാവധി 3 മണിക്കുർ എന്നിങ്ങനെയാണ് സർക്കാർ അനുവദിച്ച സമയം.
വിദ്യാർഥികൾക്കെല്ലാം ഇന്റർനെറ്റ് സൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ നേരത്തെ 5 വരെയുള്ള ഓൺലൈൻ ക്ലാസ്നിർത്തലാക്കിയിരുന്നു.
ഇതിനെതിരെ രക്ഷിതാക്കൾ ഹൈക്കോ
തിയെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ
ചൊവ്വാഴ്ച്ചയാണ് ക്ലാസുകൾ പുനരാരംഭിച്ചത്.