“ബെംഗളൂരുവിൽ വീണ്ടും ലോക്ഡൗൺ ഉണ്ടാകില്ല”; ആഭ്യന്തരമന്ത്രി

ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും ലോക്ഡൗൺ ഉണ്ടാകില്ലെന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിൽ ലോക്ഡൗൺ വീണ്ടും ഉണ്ടാകും എന്ന വാർത്തകളെ തുടർന്ന് നിരവധി പേർ സ്വന്തം നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ആഭ്യന്തരമന്ത്രി എത്തിയത്. ഇനിയുമൊരു ലോക് ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചിട്ടുള്ളതാണ് അതിനാൽ തന്നെ ആരും ഭയപ്പെട്ട് നഗരം വിട്ടുപോകേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.  നഗരത്തിൽ കോവിഡ് രോഗനിരക്ക് കൂടിയ സാഹചര്യത്തിൽ വീണ്ടും ലോക് ഡൗൺ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ മുന്നിൽ കണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് സ്വദേശത്തേക്ക് മടങ്ങിപോയത്. 

Read More

രണ്ട് ദിവസത്തിനിടെ അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ.

ബെംഗളൂരു: പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു ദിവസത്തിനിടെ നഗരത്തിൽ താൽക്കാലികമായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ. അണുനശീകരണത്തിന് ശേഷം ചൊവ്വാഴ്ചയോടെ ഇവയെല്ലാം തുറക്കും. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോഴും കോവിഡ് ബാധിക്കുന്ന പോലീസുകാരുടെ എണ്ണത്തിൽ കുറവില്ല. മല്ലേശ്വരം, ബാഗളൂർ,, കെ.ജി. ഹള്ളി ട്രാഫിക് പോലീസ് സ്റ്റേഷൻ തുടങ്ങിയ 20 സ്റ്റേഷനുകളാണ് കഴിഞ്ഞദിവസങ്ങളിൽ അടച്ചിട്ടത്. ഇതുവരെ 35-ഓളം സ്റ്റേഷനുകൾ അടച്ചിട്ട് അണുനശീകരണം നടത്തേണ്ടിവന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലെത്തുന്നവരിൽനിന്ന് പുറത്ത് ക്രമീകരിച്ച പ്രത്യേക കൗണ്ടറിലൂടെയാണ് പരാതികൾ സ്വീകരിക്കുന്നത്. വാഹനപരിശോധനയും ഇപ്പോൾ പഴയ പടി…

Read More

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെൻ്റർ ഇനി ബെംഗളൂരുവിൽ..

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയർ സെന്റർ നഗരത്തിൽ തയ്യാറാകുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് നിർമ്മിച്ച ഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെൻ്ററിൽ 10000 കിടക്കകൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ ജൂലൈ മധ്യത്തോടെ പ്രവർത്തനം തുടങ്ങുന്ന തുമകൂരു റോഡിലെ ഇന്റർനാഷണൻ എക്സിബിഷൻ സെന്ററിൽ ഒരുക്കുന്ന കേന്ദ്രത്തിൽ 10,100 കിടക്കളാണ് സജ്ജീകരിക്കുന്നത്. കിടക്കകൾ 2 മീറ്റർ അകലത്തിലാക്കി സ്ഥാപിച്ച് 7000 കിടക്കകൾ ഉള്ള കേന്ദ്രം നിർമിക്കാനാണ് ആദ്യഘട്ടത്തിൽ ബി.ബി.എം.പി പദ്ധതിയിട്ടിരുന്നത്. എന്നാൽ കിടക്കകളുടെ അകലം ഒരു മീറ്റർ ആയി കുറച്ച് മാർഗ്ഗ നിർദ്ദേശം…

Read More

കെംപെഗൗഡ വിമാനത്താവളത്തിനടുത്തുള്ള ഹാൾട്ട് നിർമ്മാണം ഓ​ഗസ്റ്റിൽ പൂർത്തീയാകും

ബെം​ഗളുരു; ഹാൾട്ട് സ്റ്റേഷൻ നിർമ്മാണം ത്വരിത ​ഗതിയിൽ , കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ദൊഡ്ഡജാലയിലെ ഹാൾട്ട് റെയിൽവേ സ്റ്റേഷന്റെനിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും. പ്ലാറ്റ്ഫോമുകളുടെ നിർമാണം ഇതിനോടകം പൂർത്തിയായതായി വിമാനത്താവളം അധികൃതർ അറിയിച്ചു. ബെം​ഗളുരു ദൊഡ്ഡജാല-ദേവനഹള്ളി പാതയുമായി ബന്ധിപ്പിച്ചാണ് ഹാൾട്ട് സ്റ്റേഷൻ നിർമിക്കുന്നത്. വിമാനത്താവളം ജീവനക്കാർക്കും വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർക്കും ഹാൾട്ട് സ്റ്റേഷൻ ഏറെ ഗുണകരമാകും. ഹാൾട്ട് പദ്ധതി ജൂലായിൽ പൂർത്തിയാക്കാൻ കഴിയുമെന്നായിരുന്ന അധികൃതരുടെ പ്രതീക്ഷ. എന്നാൽ ലോക്‌ഡൗണിനെത്തുടർന്ന് നിർമാണം ദിവസങ്ങളോളം നിർത്തിവെക്കേണ്ടിവന്നു. വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ എത്തിച്ച് നിർമാണം അതിവേഗം പൂർത്തിയാക്കാനാണ് പദ്ധതി. ഓഗസ്റ്റ്…

Read More

ഇന്ന് 30 മരണം;1843 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;കര്‍ണാടകയില്‍ അകെ മരണം 400 കടന്നു.

ബെംഗളൂരു :ഇന്ന് സംസ്ഥാനത്ത് 30 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി,ബെംഗളൂരു നഗരജില്ല 10,ദക്ഷിണ കന്നഡ 2,ബീദര്‍ 8,മൈസുരു 3,ദാവനഗേരെ 1,ബാഗല്‍ കോട്ടെ 1,ഹാസന 1,ചിക്കബല്ലാപുര 1,തുമക്കുരു 1,കൊടുഗ് 1,ബെല്ലാരി 1 എന്നീ ജില്ലകളില്‍ ആണ് ഇന്ന് മരണം കോവിഡ് മരണം ഉണ്ടായത്. ആകെ കോവിഡ് മരണം 401 ആയി. ഇന്ന് കര്‍ണാടകയില്‍ 1843 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,അകെ കോവിഡ് ബാധിതരുടെ എണ്ണം 25317 ആയി. 279 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് 680 പേര്‍ രോഗ മുക്തി നേടി,അകെ ആശുപത്രി വിട്ടവരുടെ എണ്ണം …

Read More

കോവിഡ് ടെസ്റ്റിന് അധിക നിരക്ക് ഈടാക്കിയ അപ്പോളോ ആശുപത്രിയോട് വിശദീകരണം തേടി.

ബെംഗളൂരു : കോവിഡ് ടെസ്റ്റിന് അധിക നിരക്ക് ഈടാക്കിയ അപ്പോളോ ആശുപത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് ദേശീയ ആരോഗ്യ മിഷൻ്റെ കത്ത്. ഡയറക്ടർ എഴുതിയിരിക്കുന്ന കത്തിൽ പറയുന്നത് കഴിഞ്ഞ 28ന് 6000 രൂപയാണ് കോവിഡ് ടെസ്റ്റിന് ഈടാക്കിയത്. എന്നാൽ 4500 ന് മുകളിൽ ഈടാക്കാൻ പാടുള്ളതല്ല. 2 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി ആരംഭിക്കുമെന്നും കത്തിൽ പറയുന്നു. ശേഷാദ്രിപുരത്തുള്ള അപ്പോളൊ ആശുപത്രിക്കാണ് കത്ത് നൽകിയിരിക്കുന്നത്. ಖಾಸಗಿ ಪ್ರಯೋಗಾಲಯಗಳು COVID19 ಪರೀಕ್ಷೆಗೆ ಸರ್ಕಾರ ನಿಗದಿ ಪಡಿಸಿರುವ ಶುಲ್ಕಕ್ಕಿಂತ ಹೆಚ್ಚು ಶುಲ್ಕ ಪಡೆದಲ್ಲಿ ಕಾನೂನು ಕ್ರಮ. Charging…

Read More

മണ്ഡ്യ എം.പി.യും സിനിമാതാരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവും സിനിമാ താരവുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. അവർ തന്നെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയച്ചതാണ് ഇക്കാര്യം. By the grace of God ,My immunity levels are strong and I am confident that I will get through this soon with all your support. I have provided details of the persons who I might have come into contact with…

Read More

കോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി കര്‍ണാടക..

ബെം​ഗളുരു; കോവിഡ് വാക്സിൻ പരീക്ഷണത്തിനൊരുങ്ങി, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ ‘കോവാക്‌സി’ന്റെ പരീക്ഷണങ്ങൾ നടത്താനൊരുങ്ങി കർണാടകത്തിലെ ബെലഗാവി ജീവൻ രേഖാ ആശുപത്രിയും രം​ഗത്ത്. തുടർന്ന് പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ആശുപത്രിയിൽ ആരംഭിച്ചുകഴിഞ്ഞു. ആരോഗ്യമുള്ള വ്യക്തികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായി സഹകരിച്ച് നിർമിച്ച വാക്‌സിന്റെ പരീക്ഷണങ്ങൾക്കായി കർണാടകത്തിൽനിന്ന് തിരഞ്ഞെടുത്ത ഏക ആശുപത്രിയാണ് ഇത്. മരുന്നു പരീക്ഷണത്തിന് രാജ്യത്ത് ആകെ 12 കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ പരീക്ഷണം ആരംഭിക്കുന്നതിനുമുമ്പ് ഐ.സി.എം.ആറിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. പരീക്ഷണങ്ങൾക്കു വിധേയരാകുന്ന വ്യക്തികൾ വീടുകളിൽത്തന്നെ കഴിയും.…

Read More

ക്വാറൻറീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തി കര്‍ണാടക.

ബെംഗളൂരു : ക്വാറൻറീൻ മാർഗ്ഗ നിർദ്ദേശങ്ങളിൽ വീണ്ടും മാറ്റം വരുത്തി കര്‍ണാടക. നിലവില്‍ മഹാരാഷ്ട്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറൻറീൻ ആണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്ക് 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനും തുടർന്ന് ബാക്കി 7 ദിവസത്തെ ഹോം ക്വാറൻറീനും ആണ് ഇപ്പോൾ നിലവിലുള്ളത്. എന്നാൽ ഈ മാനദണ്ഡത്തിൽ മാറ്റം വരുത്തുകയാണ് ഇപ്പോൾ സർക്കാർ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നെത്തുന്നവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ പോലെ 14 ദിവസത്തെ ഹോം ക്വോറൻറീനിൽ പോയാൽ മതി…

Read More

കോവിഡ് പരിശോധന ഫലം രോഗികളെ നേരിട്ടറിയിക്കരുത് എന്ന സ്വകാര്യ ലാബുകൾക്കുള്ള വിലക്ക് പിൻവലിച്ചു

ബെംഗളൂരു: കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുന്നുവെങ്കിൽ ഈ വിവരം രോഗിയെ നേരിട്ടറിയിക്കരുത് എന്ന സ്വകാര്യ ലാബുകൾക്കുള്ള വിലക്ക് ആരോഗ്യവകുപ്പ് പിൻവലിച്ചു. പരിശോധനഫലം പോസിറ്റീവ് ആയാൽ വിവരം രോഗിയെ നേരിട്ടറിയിക്കാതെ സ്വകാര്യ ലാബുകൾ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം എന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.  എന്നാൽ, പരിശോധനാഫലം രോഗി അറിയുവാൻ കാലതാമസം വരുന്നത് മൂലം രോഗി മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യത കൂടുതലാണെന്ന വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് നിർദേശം പിൻവലിച്ചത്.

Read More
Click Here to Follow Us