മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കണ്ടാൽ നിങ്ങൾക്കും പരാതിപ്പെടാം..

ബെംഗളൂരു : മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതോടെ പൊതു ജനങ്ങൾക്ക് പരാതിപ്പെടാൻ ഉള്ള സൗകര്യവുമായി സർക്കാർ. മാസ്ക്ക് ധരിക്കാത്തതടക്കം നഗരത്തിൽ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരാതിപ്പെടാൻ 100 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. പരമാവധി 15 മിനിറ്റിനുള്ളിൽ പോലീസോ ബി.ബി.എം.പി ആരോഗ്യ പ്രവർത്തകരോ മാർഷലുമാരോ സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരും പൊതു സ്ഥലങ്ങളിൽ മാസ്ക്ക് വെലിച്ചെറിയുന്നവരും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഉയർത്തുന്നത് വൻ വെല്ലുവിളിയാണ്.

Read More

ഒരു ലക്ഷം റാപിഡ് ആന്റിജൻ കിറ്റുകൾ കൂടി കർണാടകയിലെത്തും

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാധീതമായി വര്ധിച്ചു വരുന്ന സാഹചര്യത്തിൽ ഒരു ലക്ഷം റാപിഡ് ആന്റിജൻ കിറ്റുകൾ കൂടെ കർണാടകയിൽ എത്തും. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റീസെർച് ആണ് കിറ്റുകൾക് അനുമതി നൽകിയിരിക്കുന്നത്. ആദ്യ ബാച്ച് കിറ്റുകൾ ശനിയാഴ്ച ബംഗളുരുവിൽ എത്തുന്നതാണ്. അടുത്ത ആഴ്ച മുതൽ ഈ കിറ്റുകൾ മൊബൈൽ ആംബുലെൻസുകളിലും ഫ്ലൂ ക്ലിനിക്കുകളിലും മറ്റും ഉപയോഗിച്ച് തുടങ്ങുന്നതാണ് എന്ന് സംസ്ഥാനത്തിന്റെ കോവിഡ് റെസ്റ്റുകളുടെയും ലാബുകളുടെയും ചുമതലയുള്ള ഡോക്ടർ സി എൻ മഞ്ജുനാഥ് അറിയിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ലക്ഷണങ്ങൾ…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ രണ്ട് മെട്രൊ സ്റ്റേഷനുകൾ പണിയാനൊരുങ്ങി ബി ഐ എ ൽ

ബെംഗളൂരു: ബെംഗളൂരു വിമാത്താനത്താവളത്തിൽ രണ്ട് മെട്രൊ സ്റ്റേഷനുകൾ പണിയുന്ന കാര്യം ബെംഗളൂരു  എയർപോർട്ട് അതോറിറ്റി ലിമിറ്റഡ് പരിഗണിക്കുന്നു. എയർപോർട്ട് സിറ്റി സ്റ്റേഷൻ കെ.ഐ.എ ടെർമിനൽ എന്നിങ്ങനേ രണ്ട് സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്. വിമാത്താവളത്തിന്റെ എയർപോർട്ട് മെട്രൊ ഇടനാഴിക്ക് പണം നൽകുന്ന ഏഷ്യൻ ഡെവലൊപ്മെൻറ് ബാങ്കിന് വേണ്ടി ബാംഗ്ലൂർ മെട്രൊ റെയിൽ കോർപറേഷൻ അടുത്തിടെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബി ഐ എ ൽ സ്റ്റേഷനുകളുടെ രൂപകൽപന പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. സെൻട്രൽ സിൽക്ക് ബോർഡിൽ നിന്നും കെ ആർ പുരം വരെയുള്ള മെട്രൊ ലൈനിന്റെയും…

Read More

കന്നഡ സിനിമാ താരം സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു.

ബെംഗളൂരു : കന്നഡ സിനിമാ താരം സുശീൽ ഗൗഡയെ മണ്ഡ്യയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രശസ്തനായ ഫിറ്റ്നസ് ട്രെയിനറുമാണ്, അനന്തപുര എന്ന കന്നഡ സീരിയലിലൂടെയാണ് സുശീൽ ശ്രദ്ധിക്കപ്പെടുന്നത്. ദുനിയ വിജയ് ആദ്യമായി സംവിധാനം ചെയ്ത “സലഗ” യിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read More

രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നഗരം വിട്ട് നേതാക്കൾ;സ്വന്തം കുടുംബത്തെ നാട്ടിലേക്ക് മാറ്റി സിദ്ധരാമയ്യ.

ബെംഗളൂരു : കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ബെംഗളുരുവിൽ നിന്ന് താമസംമാറ്റുന്നു. സിദ്ധരാമയ്യ കുടുംബത്തെ മൈസൂരു ടി. കാട്ടൂരിലെ ഫാം ഹൗസിലേക്ക് മാറ്റി. നേതാക്കളും ദ്ധരാമയ്യയും മകനും എം.എൽ.എയുമായ ഡോ.യ തീന്ദ്രയും ഇവിടെയെത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വിധാൻ സൗധയിലെ എം.എൽ.എ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒട്ടേറെപ്പേരും തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.

Read More

ന​ഗരത്തിൽ 17 പോലീസുകാർ കൂടി കോവിഡ് പിടിയിൽ

ബെം​ഗളുരു; കുറയാതെ കോവിഡ്, നഗരത്തിൽ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെ 17 പോലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഫീൽഡ് ഡിവിഷനിൽ രോഗം സ്ഥിരീകരിച്ച പോലീസുകാർ 27 ആയി. ഇതിൽ അഞ്ച് പേർ രോഗമുക്തി നേടി. അറസ്റ്റ് ചെയ്ത പ്രതിയിൽനിന്നാണ് പോലീസുകാർക്ക് കോവിഡ് ബാധിച്ചത്. ഇതേ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കേ, കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Read More

ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്ത ദിനം;ഏറ്റവും കൂടുതല്‍ രോഗികളും ഇന്ന് തന്നെ;കര്‍ണാടകയില്‍ കോവിഡ് രോഗത്തിന്റെ സംഹാര താണ്ഡവം തുടരുന്നു;കൂടുതല്‍ വിവരങ്ങള്‍…

ബെം​ഗളുരു : സംസ്ഥാനത്ത് കോവിഡ് ന്റെ സംഹാര താണ്ഡവം തുടരുന്നു,കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചു മരിച്ചത് 54 പേര്‍. ഇതില്‍ 24 പേര്‍ ബെം​ഗളുരു നഗര ജില്ലയില്‍ നിന്നാണ്, ധാര്‍വാട് 7,മൈസുരു 2,തുമക്കുരു 2 ,ചിക്കബലാപുര 2,ബെല്ലാരി 4,ചിക്കമഗലുരു 1,റായിചൂരു 2,രാമനഗര 2,വിജയപുര 2,ദക്ഷിണ കന്നഡ 1,എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ള മരണകണക്കുകള്‍. ആകെ കോവിഡ് മരണം 470 ആയി. ഇത് ഒരു ദിവസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഖ്യയാണ്‌. ഇന്ന് മാത്രം സംസ്ഥാനത്ത് 2062 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതും റെക്കോര്‍ഡ്‌ ആണ്,ആദ്യമായാണ് 2000ല്‍…

Read More

കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിച്ചു ; ഹൈക്കോടതി കേസെടുത്തു

ബെംഗളൂരു: കോവിഡ് ബാധിതർക് സംസ്ഥാനത്തിന്റെ തലസ്ഥാനത്തും മറ്റ്  ഇടങ്ങളിലും  ചികിത്സ നിഷേധിച്ച  സംഭവങ്ങളിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അടുത്ത ദിവസങ്ങളിലായി ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നിരുന്നു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നതും ചികിത്സയ്ക്ക് കിടക്കകൾ ഒഴിവില്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി സ്വമേധയാ കേസെടുത്തത്. ചികിത്സ നൽകാത്തത് സംബന്ധിച്ച് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ഓഫ് ബെംഗളൂരു ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു. അഡ്വ. പി. അനു ചെഗ്ഗപ്പയാണ് പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്. കോവിഡ് രോഗികളോടുള്ള…

Read More

കോവിഡ് വ്യാപനം;50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കും

ബെം​ഗളുരു; ഓഗസ്റ്റ് മാസത്തോടെ പി.എം. കെയേഴ്സ് ഫണ്ടുപയോഗിച്ച് 50,000 വെന്റിലേറ്ററുകൾ ലഭ്യമാക്കുമെന്ന് ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്. ബി വ്യക്തമാക്കി. വെർച്വൽ റാലി ജൻ സംവാദ് അഭിയാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ഏകദേശം 30,000 വെൻിലേറ്ററുകൾക്ക് ഇതിനോടകം ഓർഡർ നൽകിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ പി.പി.ഇ. കിറ്റുകൾക്ക് ക്ഷാമംനേരിട്ടുവെങ്കിലും ഇന്ന് 50 ലക്ഷം പി.പി.ഇ. കിറ്റുകളാണ് വിദേശത്ത് കയറ്റിയയക്കുന്നത്. മുഖാവരണങ്ങളുടെ നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ‌ മാസ്ക് നിർമാണത്തിലും രാജ്യം സ്വയം പര്യാപ്തതയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ…

Read More

നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3000 കടന്നു. പോസിറ്റീവ് റേറ്റിലും വർദ്ധനവ്.

ബെംഗളൂരു: നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3000 കടന്നു. ബി ബി എം പി ജൂലൈ 6 ന് പുറത്ത് വിട്ട രേഖകൾ പ്രകാരം 3181 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ആണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്. അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3276 ആയി.  1,29,256 റെസ്റ്റുകളാണ് ഇതുവരെ ബംഗളുരുവിൽ നടത്തിയത് ഇതിൽ 11361 പേർക്കും കോവിഡ്  പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ പോസിറ്റീവ് റേറ്റിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 7.70 ശതമാണ് നിലവിലെ പോസിറ്റീവ് റേറ്റ്. ആക്റ്റീവ്…

Read More
Click Here to Follow Us