ബെംഗളൂരു നഗരത്തിൽ ഇന്നലെ 1373 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അകെ രോഗികൾ 13882 ആയി.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1373 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 13882 ആയി വർധിച്ചു.  ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിൽ ഇത് വരെ 177 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു.  നഗരത്തിൽ 292 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്. 606 പേർ ഇന്നലെ രോഗ മുക്തി…

Read More

ഇനി മുഖ്യമന്ത്രിയും കുറച്ചു ദിവസത്തേക്ക് “വര്‍ക്ക്‌ ഫ്രം ഹോം”

ബെംഗളൂരു : തന്റെ ഓഫീസിലെയും വീട്ടിലെയും ചില ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി കുറച്ച് ദിവസത്തേക്ക് താനും വര്‍ക്ക്‌ ഫ്രം ഹോം ആണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. “തന്‍റെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ ചില ജോലിക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ കുറച്ചു ദിവസത്തേക്ക് ഞാനും വീട്ടില്‍ നിന്നായിരിക്കും ജോലികള്‍ നിര്‍വഹിക്കുക” എന്ന് ആണ് മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് അറിയിച്ചത്. പൈലറ്റ്‌ വാഹനത്തിലെ ജീവനക്കാരന്‍ ,സ്റ്റാന്റ് ബൈ വാഹനത്തിലെ ഡ്രൈവര്‍ ,കൃഷ്ണയിലെ ഇലക്ട്രീഷ്യൻ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം.‍ മീറ്റിങ്ങുകള്‍ നടത്തുകയും മറ്റു…

Read More

വർധിക്കുന്ന കോവിഡ് കേസുകൾ; നാട്ടിലേക്ക് കൂട്ട പലായനത്തിനൊരുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ

ബെം​ഗളുരു; നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികൾ രം​ഗത്ത്, ബെംഗളൂരുവിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്കു വീണ്ടും മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലാണ് അതിഥിതൊഴിലാളികൾ. ശ്രമിക് തീവണ്ടികളിൽ മടങ്ങുന്നതിനായി രജിസ്‌ട്രേഷനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനു തൊഴിലാളികളാണ് പാലസ് ഗ്രൗണ്ടിലെത്തിയത്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ബെം​ഗളുരുവിൽ കൂടുതലും. എന്നാൽ, അതേസമയം, പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് തീവണ്ടി ഷെഡ്യൂൾ അനൗൺസ് ചെയ്യുന്നതെന്നും ഇത് താമസസ്ഥലം വിട്ടുവരുന്ന തൊഴിലാളികളെ പെരുവഴിയിലാക്കുകയാണെന്നും യാത്രക്കാർ ആരോപിച്ചു. ചൊവ്വാഴ്ച ശ്രമിക് തീവണ്ടിയിൽ നാട്ടിലേക്കു പോകാൻ രജിസ്റ്റർ ചെയ്തിരുന്ന പലർക്കും തീവണ്ടിയിൽ കയറിപ്പറ്റാൻ സാധിച്ചില്ല എന്ന…

Read More

വാടകക്കാരനായ യുവാവുമായി അവിഹിതമെന്ന് സംശയം; 75 കാരൻ 68 കാരിയുടെ കൈ അടിച്ചൊടിച്ചു

ബെം​ഗളുരു; ഭാര്യയെ അകാരണമായി മർദ്ദിച്ച വയോധികനെതിരെ കേസ്, വാടകക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 68-കാരിയായ ഭാര്യയുടെ കൈ അടിച്ചൊടിച്ച 75-കാരനായ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ബെംഗളൂരു സ്വദേശിക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇതോടെ ഇവർ പോലീസിന്റെ പരിഹാർ വനിതാ ഹെൽപ്‌ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. ലോക് ഡൗണിൽ ഒറ്റക്കായിപ്പോയ വാടകക്കാരനായ യുവാവിനെ പാചകം ചെയ്യാൻ സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. തന്റെ മകനെപ്പോലെ…

Read More

സുരക്ഷാ ഉപകരണങ്ങളും മതിയായ വേതനവുമില്ല; ജോലിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ആശാവർക്കർമാർ

ബെം​ഗളുരു; വേതനവർധനവില്ലാതെ ജോലി ചെയ്യില്ലെന്ന് ആശാ വർക്കർമാർ, ശമ്പളം വർധിപ്പിക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ 42,000-ത്തോളം ആശാ വർക്കാർ പ്രതിഷേധത്തിൽ. ആരോഗ്യ, ബോധവത്കരണ പ്രവർത്തനങ്ങളിൽനിന്ന് വെള്ളിയാഴ്ചമുതൽ വിട്ടുനിൽക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയെന്ന് കർണാടക രാജ്യസംയുക്ത ആശ കാര്യകർത്യാര സംഘ അറിയിച്ചു. പ്രതിഷേധത്തിന് പിന്തുണതേടി കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെയും സംഘടന സമീപിച്ചിട്ടുണ്ട്.. ഇന്ന് ലോകം നേരിടുന്ന കോവിഡ് സാഹചര്യത്തിൽ സുത്യർഹമായ സേവനം നടത്തിയിട്ടും അർഹമായ വേതനമോ ആരോഗ്യസുരക്ഷാ ഉപകരണങ്ങളോ ലഭിക്കുന്നില്ലെന്ന് സംഘടന ആരോപിച്ചു. ചുരുങ്ങിയ വേതനം 12,000 രൂപയാക്കണമെന്ന് കാലങ്ങളായി…

Read More

രണ്ട് എം.എൽ.എ.മാർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Covid Karnataka

ബെംഗളൂരു: രണ്ട് എം.എൽ.എ.മാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഹൊസക്കോട്ടയിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എ. ശരത് ബച്ചഗൗഡ, ബി.ജെ.പി. സാമാജികൻ രാജ് കുമാർ പാട്ടീൽ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച എം.എൽ.എ.മാരുടെ എണ്ണം നാലായി. മണ്ഡ്യയിൽനിന്നുള്ള സ്വതന്ത്ര എം.പി.യും നടിയുമായ സുമലതാ അംബരീഷ്, എം.എൽ.എ.മാരായ എച്ച്.ഡി. രംഗനാഥ്, ഡോ. ഭരത് ഷെട്ടി എന്നിവർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തനിക്കും കുടുംബാംഗങ്ങൾക്കും രോഗലക്ഷണമില്ലായിരുന്നെന്നും നാലു ദിവസംമു പേഴ്‌സണൽ അസിസ്റ്റന്റിനും ഓഫീസ് ജീവനക്കാരനും കോവിഡ് ബാധിച്ചിരുന്നെന്നും രാജ്കുമാർ പാട്ടീൽ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് രാജ് കുമാർ…

Read More

കൊടും കുറ്റവാളി വികാസ് ദുബെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.

ന്യൂഡൽഹി : 8 പോലീസുകാരെ വെടിവച്ച് കൊന്ന കേസിലെ മുഖ്യ പ്രതിയും കൊടും കുറ്റവാളിയുമായ വികാസ് ദുബെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ വച്ച് ദുബെ പിടിയിലാകുന്നത്. ഉത്തർ പ്രദേശ് പോലീസിൻ്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പ്രതിയുമായി യാത്ര ചെയ്യുമ്പോൾ വാഹനം കാൺപൂരിനടുത്തു വച്ച് അപകടത്തിൽ പെടുകയായിരുന്നു. മറിഞ്ഞ വാഹനത്തിൽ നിന്ന് പോലീസുകാരൻ്റെ തോക്ക് തട്ടിയെടുത്ത് ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പോലീസിന് നേരെ വെടിവച്ചു തുടർന്ന് പോലീസ് തിരിച്ച് വെടി ഉതിർക്കുകയും ദുബെക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു…

Read More

ഗർഭിണികൾക്ക് മാത്രമായി വിൽസൺ ഗാർഡനിൽ പ്രത്യേക ആശുപത്രി തുറന്നു.

ബെംഗളൂരു : കോവിഡ് സംശയിക്കുന്ന ഗർഭിണികൾക്ക് മാത്രമായി പ്രത്യേക ആശുപത്രി ഒരുക്കി ബി.ബി.എം.പി. വിൽസൺ ഗാർഡനിലെ സാധാരണ ആശുപത്രിയെ പ്രസവാശുപത്രിയാക്കി മാറ്റുകയായിരുന്നു. 24 കിടക്കകൾ ആണ് ഇവിടെ ഉള്ളത്. ഗർഭിണികൾക്ക് ആവശ്യമായ എല്ലാ ചികിൽസയും ഇവിടെ നൽകുമെന്ന് ഹെൽത്ത് കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ അറിയിച്ചു. 24 bedded Wilson Garden Hospital to serve as a dedicated Maternity Hospital in Bangalore to successfully treat ‘mother to be’ in this Covid19 situation.@CMofKarnataka @BSYBJP @sriramulubjp @DrKSudhakar4…

Read More

കലാശിപ്പാളയവും കെ.ആർ.മാർക്കറ്റും ഇനി ഈ മാസം തുറക്കില്ല;8 സോണൽ ഓഫീസർമാരെ നിയമിച്ച് ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിലെ പ്രധാന വ്യാപാര മേഖലകളായ കെ.ആർ.മാർക്കറ്റും കലാശിപ്പാളയവും ഇനി ഈ മാസം 31 വരെ തുറക്കില്ലെന്ന് ബി.ബി.എം.പി.കമ്മീഷണർ ബി.എച്ച് അനിൽ കുമാർ അറിയിച്ചു. ഇത് നഗരത്തിലെ പച്ചക്കറി നീക്കത്തെയും വിലയേയും ബാധിക്കാൻ സാദ്ധ്യതയുണ്ട്. കോവിഡ് വ്യാപനം കാരണം ജൂൺ 22 നാണ് രണ്ട് മാർക്കറ്റുകളും അടച്ചത്. അതേ സമയം നഗരത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് 8 സോണൽ ഓഫീസർമാരെ നിയമിച്ചതായി ബി.ബി.എം.പി.കമ്മീഷണർ അറിയിച്ചു. To coordinate the fight against the #Covid19 pandemic, eight Zonal officers have been…

Read More

വസ്തു തർക്കം; തഹസിൽദാറിനെ കുത്തിക്കൊന്ന് റിട്ടയേഡ് അദ്ധ്യാപകൻ.

ബെംഗളൂരു : വസ്തു പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തഹസിൽദാറിനെ കുത്തിക്കൊലപ്പെടുത്തി റിട്ടയേഡ് അദ്ധ്യാപകൻ. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം റിട്ടയേഡ് അദ്ധ്യാപകനായ വെങ്കടേഷപ്പ (65)യുടെ കുത്തേറ്റ് ബംഗാരപ്പേട്ട് തഹസിൽ ദാർ ചന്ദ്രമൗലേശ്വർ (54) ആണ് മരിച്ചത്. പ്രതിയെ വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കടേഷപ്പയും രാമമൂർത്തി എന്ന ആളും അവകാശവാദം ഉന്നയിച്ചിരുന്ന ദൊഡ്ഡ കലവൻചിയിലെ കൃഷിസ്ഥലത്ത് സർവേ നടത്താനായി തഹസിൽദാറും സർവേയർ സന്തോഷും 3 കോൺസ്റ്റബിൾമാരും ചേർന്ന് എത്തുകയായിരുന്നു . സ്ഥലത്തേ എത്തിയ പ്രതി സർവേ തടസപ്പെടുത്താൻ ശ്രമിച്ചു, ഇയാളെ അറസ്റ്റ് ചെയ്യാൻ…

Read More
Click Here to Follow Us