കോവിഡ് പ്രതിരോധത്തിൻ്റെ മുന്നണിപ്പോരാളിയായ ഡോക്ടർ 3 സ്വകാര്യ ആശുപത്രികളുടെ ചികിൽസ നിഷേധത്തിന് ശേഷം മെഡിക്കൽ കോളേജിൽ മരിച്ചു.

ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ ചികിൽസാ നിഷേധത്തിന് ഒരു രക്ത സാക്ഷി കൂടി.

കോവിഡ് പ്രതിരോധ ചുമതലയിൽ ഉണ്ടായിരുന്ന ഡോക്ടർക്കു ബെംഗളുരുവിലെ 3 സ്വകാര്യ ആശുപ്രതികൾ ആണ് ചികിൽസ നിഷേധിച്ചത്.

കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ ഡോ.എസ്.ടി.മഞ്ജുനാഥി(50)നെ ഒടുവിൽ ബാംഗ്ലൂർ മെഡിക്കൽ കോളജിൽ (ബിഎംസിആർഐ) പ്രവേശിപ്പിച്ചെങ്കിലും
ഇന്നലെ മരണം സംഭവിച്ചു.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

രാമനഗരയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്യവെയാണ് മഞ്ജുനാഥിനു കോവിഡ് സ്ഥിരീകരിച്ചത്.

മഞ്ജുനാഥിൻ്റെ കുടുംബത്തിലെ രണ്ടാമത്തെ
കോവിഡ് മരണമാണിത്.

പരിശോധനാ ഫലം കാത്തിരിക്കെയാണ്
ആരോഗ്യനില വഷളായത്.

3 സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും പ്രവേശിപ്പിച്ചില്ലെന്ന മഞ്ജുനാഥിന്റെ ഭാര്യാ സഹോദരനും ബിബിഎംപി മെഡിക്കൽ ഓഫിസറുമായ ഡോ.നാഗേന്ദ്രകുമാർ പറഞ്ഞു.

മഞ്ജുനാഥിൻ്റെ കുടുംബത്തിലെ രണ്ടാമത്തെ
കോവിഡ് മരണമാണിത്.

കോവിഡ് ബാധിതനായ ഭാര്യാ പിതാവ്
2 ദിവസം മുൻപാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us