ഐ.ടി, ബി.പി.ഒ.ജീവനക്കാര്‍ക്ക് ഡിസംബര്‍ 31വരെ’വര്‍ക്ക് അറ്റ് ഹോം’

ന്യൂഡൽഹി: ഐ.ടി ജീവനക്കാര്‍ക്കും ബി.പി.ഒ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 31 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി.

നിലവില്‍ ഐ.ടി ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.
ജൂലൈ 31 വരെയാണ്. ഇതാണ് ഇപ്പോള്‍ ഡിസംബര്‍ 31 വരെ നീട്ടി ഐ.ടി കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കൊവിഡ് രോഗ വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

വീട്ടില്‍ നിന്ന് ജോലി സുഗമമാക്കുന്നതിന് 2020 ഡിസംബര്‍ 31 വരെ മറ്റ് സേവന ദാതാക്കളുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഇളവ് നീട്ടിയിട്ടുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറഞ്ഞു. നിലവില്‍ രാജ്യത്തെ 85 ശതമാനം വരുന്ന ഐ.ടി ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതി തന്നെ തുടരുന്നതാണ് അനുയോജ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അത്യാവശ്യ ജോലികള്‍ തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ചിലര്‍ ഓഫീസുകളില്‍ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
[masterslider id="10"]

Related posts