അതിർത്തി ചെക്പോസ്റ്റ് തുറക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.

ബെംഗളൂരു: അതിർത്തി ചെക്പോസ്റ്റ് തുറക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ല ബന്ത്വാൾ താലൂക്കിലെ സരദ്ക ചെക്പോസ്റ്റ് തുറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനാണ് കർണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക, ജസ്റ്റിസ് എം. നാഗപ്രസന്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്.

അതിർത്തിഗ്രാമങ്ങളിലെ യാത്ര സുഗമമാക്കാൻ ചെക്പോസ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശികൾ നൽകിയ പൊതുതാത്പര്യഹർജിയിലാണ് നോട്ടീസ്.കാസർകോട് സയ, ചവർകാട് സ്വദേശികളായ രാധാകൃഷ്ണ നായക്, സോമശേഖർ, ഇട്ടപ്പ കുളാല എന്നിവരാണ് ഹർജി നൽകിയത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ചെക്പോസ്റ്റ് തുറക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണറോട് ആവശ്യപ്പെടാൻ ജൂൺ 10-ന് എൻമകജെ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. എങ്കിലും ഇപ്പോഴും ചെക്‌പോസ്റ്റ് അടഞ്ഞുതന്നെ കിടക്കുകയാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ചികിത്സാ ആവശ്യങ്ങൾക്കും കൃഷിയാവശ്യങ്ങൾക്കും റേഷൻസാധനങ്ങൾക്കുമായി പെർള ടൗണിലേക്കു പോകണമെന്ന് ഹർജിയിൽ വ്യക്തമാക്കി. സയ ഗ്രാമത്തിൽനിന്ന് പെർള ടൗണിലേക്ക് 15 കിലോമീറ്ററാണുള്ളത്. പെർളയിലെത്തണമെങ്കിൽ ബന്ത്വാൾ താലൂക്കിലെ സരദ്ക പോലീസ് ചെക്പോസ്റ്റിലൂടെവേണം പോകാൻ.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സരദ്ക ചെക്പോസ്റ്റ് അടച്ചിട്ടിരിക്കുകയാണെന്നും തുറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts