ബെംഗളുരു; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ബെംഗളൂരുവിലും മറ്റുജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ട്. ജീവനക്കാരില്ലാത്തതിനാൽ പല നടപടിക്രമങ്ങൾക്കും കാലതാമസമുണ്ടാകുന്നതായാണ് കണ്ടെത്തൽ. ഒന്നോ രണ്ടോ ജീവനക്കാർ മാത്രമെത്തി പ്രവർത്തിപ്പിക്കുന്ന ഓഫീസുകളുമുണ്ട് . കൂടാതെ നഗരത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ രോഗവ്യാപനം ഇതിനോടകം ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. 440 -ഓളം പോലീസുകാർക്കാണ് നഗരത്തിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധാർവാഡ് ജില്ലയിലെ തഹസിൽദാർ ഓഫീസിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മറ്റു ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു. ചിത്രദുർഗ ഹിരിയൂറിലെ എൽ.ഐ.സി. ഓഫീസിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഓഫീസിന്റെ…
Read MoreDay: 15 July 2020
24 മണിക്കൂറില്‍ കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു;ഇന്ന് 87 മരണം;കൂടുതല്‍ വിവരങ്ങള്‍…
ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന തുടരുന്നു.മരണ സംഖ്യയിലും കുറവില്ല,ഇന്ന് സംസ്ഥാനത്ത് 87 കോവിഡ് മരണങ്ങള് ആണ് റിപ്പോര്‍ട്ട് ചെയ്തത്,ഇതില്‍ 60 പേര് ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. മൈസുരു 6,ഉത്തര കന്നഡ 3,ബാഗല് കോട്ടെ 3,ചിക്കബലപുര 2,റായിചൂരു 2,മണ്ട്യ,ശിവമോഗ്ഗ,തുമക്കുരു,രാമനഗര,ചിത്ര ദുര്‍ഗ,ചിക്കമഗലുരു ജില്ലകളില്‍ ഓരോ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് അകെ കോവിഡ് മരണം 928 ആയി,കോവിഡ് രോഗികളുടെ കോവിഡ് കാരണമല്ലാത്ത മരണം 6. ഇന്ന് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 3176 പേര്‍ക്ക്,ഇതില്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് 1975 പേര് ഉള്‍പ്പെടുന്നു.…
Read Moreറഷ്യയിൽ കുടുങ്ങിക്കിടന്ന 130 വിദ്യാർത്ഥികള്‍ തിരിച്ചെത്തി.
ബെംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ റഷ്യയിൽ കുടുങ്ങിയ 225 മെഡിക്കൽ വിദ്യാർത്ഥികളടങ്ങുന്ന പ്രത്യേക ചാർട്ടേർഡ് വിമാനം ബെംഗളൂരുവിലെത്തി. ചൊവ്വാഴ്ച പുലർച്ചെ ബെംഗളൂരുവിലെത്തിയ വിദ്യാർത്ഥികളിൽ 130 പേർ കർണാടകയിൽ നിന്ന് തന്നെ ഉള്ളവരാണ്. പ്രത്യേക ചാർട്ടേഡ് വിമാനം എത്തിക്കുന്നതിൽ ചുക്കാൻ പിടിച്ചത് ഈ വിദ്യാർത്ഥികളാണ്. തിരിച്ചെത്തിയ വിദ്യാർത്ഥികളിൽ ആർക്കും കോവിഡ് 19 ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ തന്നെ തിരിച്ചെത്തിയവരെ എല്ലാം ഇന്സ്ടിട്യൂഷണൽ ക്വാറന്റീനിൽ വിട്ടിരിക്കുകയാണ്. റഷ്യയിൽ മെഡിസിന് പഠിക്കുന്ന കൊച്ചി, ഡൽഹി, നാഗ്പുർ, ചെന്നൈ തുടങ്ങിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാർച്ച് 28 നു റഷ്യയിൽ ലോക്ക്…
Read Moreകേരളത്തിൽ ഇന്ന് 623 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 432പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, 37 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 196 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 96 പേർ വിദേശത്ത് നിന്നും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി വരുകയാണ്. 432 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 9 ആരോഗ്യപ്രവർത്തകർ 9 ഡിഎസ്സി ജവാന്മാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണം…
Read Moreസി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു ; 91.46 ശതമാനം വിജയം
ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46 വിജയശതമാനം. പരീക്ഷ ഫലം cbseresults.nic.in, എന്ന വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് ലഭ്യമാണ് CBSE10 ( സ്പേസ്) ( സ്പേസ്) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കുന്നത് വഴിയും ബാലമറിയാവുന്നതാണ്. ഈ വർഷം 18,73,015 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത് ഇതിൽ 17,13,121 പേർ ഉപരിപഠനത്തിന് അർഹരായി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത് (99.28). 98.28 ശതമാനവുമായി ചെന്നൈയും 98.23 ശതമാനം വിജയവുമായി ബെംഗളൂരു മേഖലയും രണ്ടും മൂന്നും സ്ഥാനം നേടി. 79.12 ശതമാനം…
Read Moreനഗരത്തിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20000 ന് മുകളിലെത്തി.
ബെംഗളൂരു നഗരത്തിൽ ഇന്നലെ 56 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1267 പേർക്ക് കോവിഡ് ബാധിച്ചു. അകെ കോവിഡ് രോഗികളുടെ എണ്ണം 20000 ന് മുകളിൽ. ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ 50 ന് മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇന്നലെ 56 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത് . ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു…
Read Moreധ്രുവ സർജക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : കന്നഡ സിനിമാ താരമായിരുന്ന ചിരഞ്ജീവി സർജയുടെ സഹോദരനും സിനിമാതാരവുമായ ധ്രുവ സർജക്കും ഭാര്യ പ്രേരണക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ധ്രുവ തന്നെയാണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. ” ചെറിയ ലക്ഷണങ്ങളോടെ തനിക്കും തൻ്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു, ഞങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ തീരുമാനിച്ചു, ഞങ്ങൾ തിരിച്ചുവരുമെന്ന് നമുക്ക് വിശ്വാസമുണ്ട്, ഞങ്ങളുമായി നേരിട്ട് ഇടപെട്ടവർ എല്ലാം കോവിഡ് ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി ഇരിക്കുക ” ട്വീറ്റിൽ പറയുന്നു. കഴിഞ്ഞ മാസം 7 നാണ് സഹോദരനും നടനുമായ ചിരഞ്ജീവി…
Read Moreപശ്ചിമഘട്ടത്തിലൂടെയുള്ള ഹുബ്ബള്ളി-അംഗോള റെയിൽ പദ്ധതി:‘സ്റ്റേ’നീട്ടി.
ബെംഗളുരു; പശ്ചിമഘട്ടത്തിലൂടെയുള്ള ഹുബ്ബള്ളി -അംഗോള റെയിൽപ്പാതാ പദ്ധതിക്ക് സർക്കാർ നൽകിയ അനുമതി ‘സ്റ്റേ’ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടി. പരിസ്ഥിതിക്കു ദോഷംചെയ്യുന്ന പദ്ധതിക്കെതിരേ വൃക്ഷ ഫൗണ്ടേഷനുവേണ്ടി ബെംഗളൂരുവിലെ പരിസ്ഥിതിസംരക്ഷകനായ വിജയ് നിശാന്ത് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ കഴിഞ്ഞ ജൂൺ 18-നായിരുന്നു ചീഫ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് സർക്കാർ അനുമതി സ്റ്റേ ചെയ്തത്. എന്നാൽ വിഷയത്തിൽ ഒരു ധൃതിയുമില്ലെന്നും സർക്കാർതീരുമാനം പിൻവലിച്ചാൽ വിഷയം അവസാനിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Read Moreകോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കണ്ടെയിൻമെൻ്റ് സോണുകളും വർദ്ധിക്കുന്നു;നഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 3452 ആയി.
ബെംഗളുരു; തീവ്രാഘാത മേഖലകൾ കൂടുന്നു, നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 284 പ്രദേശങ്ങളെക്കൂടി ബെംഗളൂരു കോർപ്പറേഷൻ തീവ്രാഘാതമേഖലകളായി പ്രഖ്യാപിച്ചു. ഇതോടെ നഗരത്തിലെ സജീവ തീവ്രാഘാതമേഖലകളുടെ എണ്ണം 3452 ആയി. 50-ൽ കൂടുതൽ രോഗികളുള്ള പ്രദേശങ്ങളെയാണ് തീവ്രാഘാതമേഖലകളായി പ്രഖ്യാപിക്കുന്നത്. എന്നാൽ നഗരത്തിലെ തീവ്രാഘാത മേഖലകളുടെ എണ്ണം വർധിക്കുന്നത് ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്, സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ തീവ്രാഘാതമേഖലകളുള്ളത്. തൊട്ടുപിന്നിൽ ഈസ്റ്റ് സോണാണ്. ഏറ്റവും കുറവ് തീവ്രാഘാതമേഖലകളുള്ളത് ദാസറഹള്ളി മേഖലയിലാണ്. ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്താനും ലക്ഷ്യമിടുന്നുണ്ട്. രോഗവ്യാപനം…
Read Moreകോവിഡ് കാലത്തും മോഷണത്തിന് കുറവില്ല; സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ് സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം.
ബെംഗളുരു; അതി സുരക്ഷാ മേഖലയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം , ജക്കൂരിലെ സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ് സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷ്ടാക്കൾ ട്രെയിനിങ് സ്കൂളിനുള്ളിലെത്തിയത്. മരം മുറിക്കുന്ന ശബ്ദംകേട്ട് സുരക്ഷാ ജീവനക്കാരെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഡിവിഷൻ അസിസ്റ്റന്റിന്റെ പരാതിയിൽ കേസെടുത്തു. കൂടാതെ പുലർച്ചെ 2.30-ഓടെയാണ് സുരക്ഷാജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ടത്. പരിശോധന നടത്തിയപ്പോൾ പകുതി മുറിച്ചുവെച്ച ഒരു ചന്ദനമരം കണ്ടെത്തുകയായിരുന്നു. പരിസരം മുഴുവൻ പരിശോധിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. മരം വെട്ടുന്ന യന്ത്രമുപയോഗിച്ചാണ് മോഷ്ടാക്കൾ ചന്ദനമരം…
Read More