ബെംഗളൂരു : പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും റെക്കോര്‍ഡ് ഇട്ട് കര്‍ണാടക. ഇന്ന് 5 മണിക്ക് കര്‍ണാടക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞത് 57 പേര്‍,ഇതിനു മുന്‍പ് കഴിഞ്ഞ ആഴ്ച ഒരു ദിവസം രേഖപ്പെടുത്തിയ മരണം 52 ആയിരുന്നു,ഏറ്റവും വലിയ സംഖ്യ. ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ മാത്രം ഇന്ന് 29 മരണം റിപ്പോര്‍ട്ട് ചെയ്തു.ദക്ഷിണ കന്നഡ 8,ഗദഗ് 2,ബെല്ലാരി 1,ബീദര്‍ 3,ഉത്തര കന്നഡ 1,ചിക്കമഗലൂരു 1,കലബുരഗി 2,റായി ചൂരു…
Read MoreDay: 10 July 2020
സോഷ്യൽ മീഡിയയിൽ തരംഗമായി ശെങ്കമലവും ഹെയർ സ്റ്റൈലും
സാധാ ബോബ് കട്ടല്ല, ഇത്തവണ മനംമയക്കുന്ന സില്‍ക്കി ഹെയര്‍ സ്‌റ്റൈലുമായിട്ടാണ് തമിഴ്‌നാട്ടിലെ മണ്ണാര്‍ഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലെ ശെങ്കമലം എന്ന ആനയുടെ വരവ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നേരത്തേ ‘ബോബ് കട്ടി’ലൂടെയാണ് ശെങ്കമലം തരംഗമായത്, ഇപ്പോള്‍ സില്‍ക്കി ഹെയര്‍ സ്‌റ്റൈലിലും ശെങ്കമലം തരംഗമാകുകയാണ്. അടുത്തിടെ വനംവകുപ്പ് ഉദ്യോഗസ്ഥ സുധാ രാമനാണ് ശെങ്കമലത്തിന്റെ പുത്തന്‍ രൂപം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2003-ലാണ് കേരളത്തില്‍നിന്ന് മണ്ണാര്‍ഗുഡി രാജഗോപാലസ്വാമി ക്ഷേത്രത്തിലേക്ക് ശെങ്കമലത്തെ എത്തിക്കുന്നത്. കൃത്യമായ പരിപാലനത്തിനൊപ്പം പാപ്പാന്‍ രാജഗോപാല്‍ ശെങ്കമലത്തിന്റെ തലമുടി ഭംഗിയാക്കുന്നതിലും മിടുക്ക് കാണിക്കുകയായിരുന്നു. ആദ്യം ശെങ്കമലത്തിന്റെ തലമുടി…
Read More24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ മുംബൈയെ പിന്തള്ളി “നമ്മ ബെംഗളൂരു”
ബെംഗളൂരു: 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണത്തിൽ ബെംഗളൂരുുവിൽ വൻ വർദ്ധനവ്. നഗരത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കാൾ കുറവ് കേസുകളാണ് കോവിഡ് ഭീകരമായി ബാധിച്ച മുംബൈയിലും ചെന്നൈയിലും ഇന്നലെ റിപ്പോർട്ട് ചെയ്തത്. ബംഗളുരുവിൽ 1373 പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയിൽ 1268 പേർക്കും ചെന്നൈയിൽ 1216 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിലെ ഒരു ദിവസത്തിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ഡെൽഹിയേക്കാൾ കൂടുതലാണ്. 2228 പുതിയ രോഗികളായി ഇന്നലെ കർണാടകയിൽ ഉണ്ടായത്. കർണാടകയിൽ…
Read Moreകേരളത്തിലെ ട്രിപ്പിൾ ലോക്‌ഡോൺ കർണാടകയുടെ പരിഗണനയിൽ
ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്‌ഡോൺ സംവിധാനം കർണാടക പരിഗണിക്കണമെന്നു പൊതു ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം അന്തർ സംസ്ഥാന, അന്തർ ജില്ല ഗതാഗതം നിയന്ത്രിക്കുന്നതോടൊപ്പം ട്രിപ്പിൽ ലോക്ക് ഡൌൺ കൂടെ ചെയ്യുന്നത് കോവിഡ് വ്യപനം കുറക്കുന്നതിന് സഹായകകരമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത് കേരളത്തിലെ കാസർകോട് കണ്ണൂർ ജില്ലകളിൽ ഈ രീതി നടപ്പിലാക്കിയിരുന്നു. ഈ രീതി പിന്തുടർന്നത് വഴി രോഗികളുടെ എണ്ണത്തിൽ കാസർകോട്ട് 94 ശതമാനം കുറവ് ഉണ്ടായതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി . പോലീസിന്റെ…
Read Moreരോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞു; ആരോഗ്യവകുപ്പ്
ബെംഗളുരു; രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. ജൂൺ ആദ്യ ആഴ്ചയിൽ രോഗം സ്ഥിരീകരിച്ച 98 ശതമാനം പേർക്കും കാര്യമായ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരുമാസം പിന്നിടുമ്പോൾ ഇത്തരം രോഗികളുടെ എണ്ണം 62.5 ശതമാനമായി കുറഞ്ഞു. ഇതിലൂടെ രോഗബാധിതരെ എളുപ്പത്തിൽ കണ്ടെത്താനും രോഗവ്യാപനം നിയന്ത്രിക്കാനും ഈ മാറ്റത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ബെംഗളുരുവിൽ രോഗലക്ഷണങ്ങളിലൂടെ രോഗിയെ തിരിച്ചറിയാൻ കഴിയാതിരുന്നതാണ് ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നത്. പരിശോധന നടത്തിയാൽമാത്രം രോഗം കണ്ടെത്തുന്ന സാഹചര്യം പലയിടങ്ങളിലും സാമൂഹിക വ്യാപനമാണെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു…
Read Moreആശങ്കകൾക്ക് അടിസ്ഥാനമില്ല; രണ്ടാംവർഷ പി.യു. പരീക്ഷാഫലം 20-നകം
ബെംഗളുരു; രണ്ടാംവർഷ പി.യു. പരീക്ഷാഫലം ഈ മാസം 20-നുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി എസ്. സുരേഷ്‌കുമാർ. ഒട്ടേറെ വിദ്യാർഥികൾ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്കും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കൂടാതെ വിദ്യാർഥികൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു, മെഡിക്കൽ, എൻജിനീയറിങ്ങ്, ഡെന്റൽ കോഴ്സുകൾക്കുള്ള കൊമഡ്കെയും നീട്ടിവെക്കാനാണ് തീരുമാനം. രണ്ടാം വർഷ പി.യു. പരീക്ഷാഫലം വൈകുന്നത് ഇത്തരം പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സമയം കുറയ്ക്കുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. കഴിഞ്ഞദിവസങ്ങളിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ അവസാനപരീക്ഷ ജൂൺ…
Read Moreബെംഗളൂരു നഗരത്തിൽ ഇന്നലെ 1373 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു; അകെ രോഗികൾ 13882 ആയി.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1373 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 13882 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിൽ ഇത് വരെ 177 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ 292 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്. 606 പേർ ഇന്നലെ രോഗ മുക്തി…
Read Moreഇനി മുഖ്യമന്ത്രിയും കുറച്ചു ദിവസത്തേക്ക് “വര്‍ക്ക് ഫ്രം ഹോം”
ബെംഗളൂരു : തന്റെ ഓഫീസിലെയും വീട്ടിലെയും ചില ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി കുറച്ച് ദിവസത്തേക്ക് താനും വര്‍ക്ക് ഫ്രം ഹോം ആണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. “തന്‍റെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ ചില ജോലിക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനാല്‍ കുറച്ചു ദിവസത്തേക്ക് ഞാനും വീട്ടില്‍ നിന്നായിരിക്കും ജോലികള്‍ നിര്‍വഹിക്കുക” എന്ന് ആണ് മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് അറിയിച്ചത്. പൈലറ്റ് വാഹനത്തിലെ ജീവനക്കാരന്‍ ,സ്റ്റാന്റ് ബൈ വാഹനത്തിലെ ഡ്രൈവര്‍ ,കൃഷ്ണയിലെ ഇലക്ട്രീഷ്യൻ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം. മീറ്റിങ്ങുകള്‍ നടത്തുകയും മറ്റു…
Read Moreവർധിക്കുന്ന കോവിഡ് കേസുകൾ; നാട്ടിലേക്ക് കൂട്ട പലായനത്തിനൊരുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ
ബെംഗളുരു; നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അതിഥി തൊഴിലാളികൾ രംഗത്ത്, ബെംഗളൂരുവിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്കു വീണ്ടും മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലാണ് അതിഥിതൊഴിലാളികൾ. ശ്രമിക് തീവണ്ടികളിൽ മടങ്ങുന്നതിനായി രജിസ്‌ട്രേഷനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനു തൊഴിലാളികളാണ് പാലസ് ഗ്രൗണ്ടിലെത്തിയത്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ബെംഗളുരുവിൽ കൂടുതലും. എന്നാൽ, അതേസമയം, പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് തീവണ്ടി ഷെഡ്യൂൾ അനൗൺസ് ചെയ്യുന്നതെന്നും ഇത് താമസസ്ഥലം വിട്ടുവരുന്ന തൊഴിലാളികളെ പെരുവഴിയിലാക്കുകയാണെന്നും യാത്രക്കാർ ആരോപിച്ചു. ചൊവ്വാഴ്ച ശ്രമിക് തീവണ്ടിയിൽ നാട്ടിലേക്കു പോകാൻ രജിസ്റ്റർ ചെയ്തിരുന്ന പലർക്കും തീവണ്ടിയിൽ കയറിപ്പറ്റാൻ സാധിച്ചില്ല എന്ന…
Read Moreവാടകക്കാരനായ യുവാവുമായി അവിഹിതമെന്ന് സംശയം; 75 കാരൻ 68 കാരിയുടെ കൈ അടിച്ചൊടിച്ചു
ബെംഗളുരു; ഭാര്യയെ അകാരണമായി മർദ്ദിച്ച വയോധികനെതിരെ കേസ്, വാടകക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 68-കാരിയായ ഭാര്യയുടെ കൈ അടിച്ചൊടിച്ച 75-കാരനായ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ബെംഗളൂരു സ്വദേശിക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇതോടെ ഇവർ പോലീസിന്റെ പരിഹാർ വനിതാ ഹെൽപ്‌ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. ലോക് ഡൗണിൽ ഒറ്റക്കായിപ്പോയ വാടകക്കാരനായ യുവാവിനെ പാചകം ചെയ്യാൻ സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. തന്റെ മകനെപ്പോലെ…
Read More