ഒരേ ദിവസം റിപ്പോര്‍ട്ട്‌ ചെയ്യുന്ന കോവിഡ് മരണം വീണ്ടും 50 കടന്നു;ആകെ മരണസംഖ്യ 500 ന് മുകളില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും റെക്കോര്‍ഡ്‌;ബെംഗളൂരുവിലും കുറവില്ല.

ബെംഗളൂരു : പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും റെക്കോര്‍ഡ്‌ ഇട്ട് കര്‍ണാടക.

ഇന്ന് 5 മണിക്ക് കര്‍ണാടക ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞത് 57 പേര്‍,ഇതിനു മുന്‍പ് കഴിഞ്ഞ ആഴ്ച ഒരു ദിവസം രേഖപ്പെടുത്തിയ മരണം 52 ആയിരുന്നു,ഏറ്റവും വലിയ സംഖ്യ.

ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ മാത്രം ഇന്ന് 29 മരണം റിപ്പോര്‍ട്ട്‌ ചെയ്തു.ദക്ഷിണ കന്നഡ 8,ഗദഗ് 2,ബെല്ലാരി 1,ബീദര്‍ 3,ഉത്തര കന്നഡ 1,ചിക്കമഗലൂരു 1,കലബുരഗി 2,റായി ചൂരു 1,മൈസുരു 4,ചിക്ക ബലാപുര 2,ഹാവേരി 1 എന്നിങ്ങനെയാണ് ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്ത കോവിഡ് മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 

 

സംസ്ഥാനത്തെ ആകെ കോവിഡ് മരണ സംഖ്യ 543 ആയി.

ആകെ രോഗബാധിതരുടെ എണ്ണത്തിലും ഇന്ന് റെക്കോര്‍ഡ്‌ ആണ്.2313 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ആകെ രോഗ ബാധിതരുടെ എണ്ണം 33418 ആയി,

ഇന്ന് 1003 പേര്‍ രോഗ മുക്തി നേടി,ആകെ രോഗം ഭേദമായവരുടെ എണ്ണം 13836 ആണ്.

19035 പേര്‍ വിവിധ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്റെരുകളിലും വീടുകളിലുമായി ചികിത്സയില്‍ ഉണ്ട്,

ഇതില്‍ 472 പേര്‍ ഐ.സി.യു വില്‍ ആണ്.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ദക്ഷിണ കന്നഡ 139,വിജയ പുര 89,ബെല്ലാരി 66,കലബുരഗി 58,യാദഗിരി 51,മൈസുരു 51,ധാര്‍ വാട 50,ഹാവേരി 42,ഉടുപ്പി 34,ഉത്തര കന്നഡ ,കൊടുഗു  33 വീതം,മാണ്ട്യ 31,റായി ചൂരു 25,രാമാ നഗര 23,ദാവനഗെരെ 21,ബീദര്‍,ഗദഗ് 19 വീതം,ബെലഗാവി 15,ചിക്കബപുര 12,തുമക്കുരു 10,കോലാര ചാമരാജ നഗര്‍ 9 വീതം കൊപ്പല 7,ഹാസന,ശിവമോഗ്ഗ,ബാഗല് കോട്ട് 6 വീതം ,ബെംഗളൂരു ഗ്രമാജില്ല 1,ചിക്ക മഗലുരു 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts