ബെംഗളുരു; നാടിനെ ഞെട്ടിച്ച് 14 വയസുകാരി, ആൺസുഹൃത്തിനെ കാണാൻ ഹൈദരാബാദിലേക്കു പോകാൻ ശ്രമിച്ച 14 വയസ്സുകാരിയെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിതാവ് കണ്ടെത്തി. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് നീക്കം അറിഞ്ഞത്. ഇതേ തുടർന്ന് കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിയതിനാൽ കണ്ടെത്തുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ആൺ സുഹൃത്തിനായി അന്വേഷണം തുടങ്ങി. ബെംഗളുരുവിലെ ഉത്തരഹള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഒളിച്ചോടാൻ ശ്രമിച്ചത്. ഇൻസ്റ്റഗ്രാം വഴി വിശാൽ എന്നയാളെ പരിചയപ്പെടുകയും ദിവസേന ചാറ്റു ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച്…
Read MoreMonth: June 2020
കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു.
ബെംഗളുരു; കോവിഡ് ബാധിച്ച ഡോക്ടർ അന്തരിച്ചു, കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 31-കാരനായ ഡോക്ടർ ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യ ഡോക്ടറാണിത്. ബാഗൽകോട്ടിലെ കലഡ്ഗി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. രോഗം സ്ഥിരീകരിക്കുകയും കരൾ സംബന്ധമായ അസുഖം മൂർച്ഛിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെംഗളുരുവിൽ ഇതുവരെ 30-ലധികം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതായി കർണാടക മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. ഇതുകൂടാതെ ആശ വർക്കർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. കൂടാതെ മരിച്ച ഡോക്ടറുടെ കുടുംബത്തിന് കോവിഡ്-19…
Read Moreകേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 102 പേർ രോഗമുക്തി നേടി.
കേരളത്തിൽ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കുമാണ്…
Read Moreപേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചു; എ.ഡി.ജി.പി ക്വാറന്റൈനിൽ
ബെംഗളുരു; എഡിജിപിയുടെ പേഴ്സണൽ അസിസ്റ്റന്റിന് കോവിഡ് , പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചതോടെ കർണാടക എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) അമർ കുമാർ പാണ്ഡേ ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിതീകരിച്ചത്, സംസ്ഥാനത്തൊട്ടാകെ 170 പോലീസുകാർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. കർണ്ണാടക റിസർവ് പോലീസിലെ 56 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഒട്ടേറെ നടപടികൾ ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുകയാണ്. ബെംഗളുരു നഗരത്തിലെ 16-ഓളം പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ അടച്ചിട്ട്…
Read Moreകോവിഡ് സ്ഥിരീകരിച്ച പോലീസുകാരന് ആംബുലൻസെത്തിയത് മണിക്കൂറുകൾ കഴിഞ്ഞ്; സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് വിമർശനം.
ബെംഗളുരു: പോലീസുകാരന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി ആരോപണം, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയിലെത്താൻ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി ആരോപണം. ബെംഗളൂരുവിലെ ലെജിസ്ലേറ്റീവ് ഹൗസിൽ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെങ്കിലും 6 മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിയതെന്ന് റിസ്‌വാൻ അർഷാദ് എം.എൽ.എ. കുറ്റപ്പെടുത്തി. വിധാന സൗധയിലെയും വികാസ് സൗധയിലെയും ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് എം. എൽ.എമാരുടെ വസതിയിൽ ജോലിക്കുണ്ടായിരുന്ന പോലീസുകാരനും രോഗം സ്ഥിരീകരിക്കുന്നത്. നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായിട്ടും ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ…
Read Moreനഗരത്തിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3 പേർ;144 പേർക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം തുടർച്ചയായ ആറാം ദിവസവും 100 കടന്നു. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 3 പേർ കോവിഡ് ബാധിച്ചു മരിച്ചു.144 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 82 ആയി. അകെ രോഗബാധിതരുടെ എണ്ണം 1935. 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നഗരത്തിൽ 1327 ആക്റ്റീവ് കേസുകൾ നിലവിലുണ്ട്. 66,63 വയസുള്ള 2 സ്ത്രീകളും 45 വയസുള്ള ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരിൽ ഒരാളുടെ കോൺടാക്ട് വിവരങ്ങൾ…
Read Moreവിവാദമായി കോവിഡ് രോഗികൾ ആശുപത്രി മുറി വൃത്തിയാക്കുന്ന വീഡിയോ; അനാസ്ഥയെന്ന് ആരോപണം.
ബെംഗളുരു; ജനങ്ങളെ ഞെട്ടിച്ച് സ്വകാര്യ ചാനൽ പുറത്ത് വിട്ട വീഡിയോ , ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് രോഗികൾ ഐസൊലേഷൻ വാർഡിന്റെ തറ വൃത്തിയാക്കുന്നതിന്റെ വീഡിയോ സ്വകാര്യ ചാനൽ പുറത്തുവിട്ടത് വിവാദമായി മാറുന്നു. വിക്ടോറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് രോഗികൾ തന്നെ വാർഡ് വൃത്തിയാക്കേണ്ടിവന്നതെന്നാണ് ആരോപണം ശക്തമാകുന്നത്. ചികിത്സയിലുള്ളരോഗികൾ തറ തുടയ്ക്കുകയും കിടക്ക വിരി മാറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ചില ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിരിയ്ക്കുന്നത്.
Read Moreകെ.ആർ മാർക്കറ്റ് അടച്ചു; പച്ചക്കറി വിലയിൽ വർദ്ധന.
ബെംഗളുരു; കോവിഡ് രോഗികളുടെ എണ്ണം ഉയന്നതിനെ തുടർന്ന്, കെ.ആർ. മാർക്കറ്റിലും കലാശിപാളയയിലും വീണ്ടും ലോക്‌ഡൗൺ പ്രാബല്യത്തിൽവന്നതോടെ നഗരത്തിലെ പച്ചക്കറിവില കുതിച്ചുയരുകയാണ്. കൂടാതെ കഴിഞ്ഞദിവസം മാർക്കറ്റിൽ 10 രൂപയ്ക്ക് ലഭിച്ച തക്കാളി ചെവ്വാഴ്ച തെരുവുകച്ചവടക്കാൻ 30 രൂപയ്ക്കാണ് വിറ്റഴിച്ചത്, ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു. കൂടാതെ മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു. ഇതോടെ പച്ചക്കറി ലഭ്യതയിലും കുറവുണ്ടായി. വരുംദിവസങ്ങളിലും പച്ചക്കറിവില വർധിക്കുമെന്നാണ് സൂചന. എന്നാൽ അതേസമയം കെ.ആർ. മാർക്കറ്റിൽ വീണ്ടും ലോക്‌ഡൗൺ വന്നതോടെ തെരുവുകച്ചവടക്കാരും ചുമട്ടുതൊഴിലാളികളും മൊത്തക്കച്ചവടക്കാരും…
Read More60 കാരിയായ കോവിഡ് രോഗിയെ ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു: 60 വയസുകാരിയായ കോവിഡ് രോഗിയെ ആശുപത്രിയിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മല്ലേശ്വരത്തെ കെ.സി. ജനറൽ ആശുപത്രിയിൽ ആണ് സംഭവം. കർണാടകയിലെ കുനിഗൽ സ്വദേശിയായ ഇവരെ കഴിഞ്ഞ 18-നാണ് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പം മകനും മരുമകനും കൊച്ചുമക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശൗചാലയത്തിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മല്ലേശ്വരം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreനഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 500 കടന്നു.
ബെംഗളൂരു : നഗരത്തിൽ രോഗികളുടെ എണ്ണം വര്ധിക്കുന്നതോടൊപ്പം കണ്ടൈൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 35 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്.ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 512 ആയി. ജൂൺ 24 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 477 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. അതെ സമയം കണ്ടൈൻമെന്റ് സോണുകൾ ഏതെല്ലാം സ്ഥലങ്ങളിൽ ആണെന്നുള്ള വിവരങ്ങൾ ഇന്നലെ ഇറങ്ങിയ ബി ബി എം പി ബുള്ളറ്റിനിലും പുറത്തുവിട്ടിട്ടില്ല.
Read More