കോവിഡ് സ്ഥിരീകരിച്ച പോലീസുകാരന് ആംബുലൻസെത്തിയത് മണിക്കൂറുകൾ കഴിഞ്ഞ്; സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് വിമർശനം.

ബെം​ഗളുരു: പോലീസുകാരന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി ആരോപണം, കോവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ആശുപത്രിയിലെത്താൻ ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നതായി ആരോപണം. ബെംഗളൂരുവിലെ ലെജിസ്ലേറ്റീവ് ഹൗസിൽ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഉടൻ തന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെങ്കിലും 6 മണിക്കൂറിന് ശേഷമാണ് ആംബുലൻസ് എത്തിയതെന്ന് റിസ്‌വാൻ അർഷാദ് എം.എൽ.എ. കുറ്റപ്പെടുത്തി.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

വിധാന സൗധയിലെയും വികാസ് സൗധയിലെയും ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് എം. എൽ.എമാരുടെ വസതിയിൽ ജോലിക്കുണ്ടായിരുന്ന പോലീസുകാരനും രോഗം സ്ഥിരീകരിക്കുന്നത്.

ന​ഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായിട്ടും ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് റിസ്‌വാൻ അർഷാദ് ചോദിച്ചു.

എന്നാൽ ഒരു പോലീസുകാരനായിരുന്നിട്ടും ആംബുലൻസിനായി ആറ് മണിക്കൂറാണ് കാത്തിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts