ബെംഗളൂരു : കോവിഡ് രോഗം കാരണം ഉള്ള സംസ്ഥാനത്തെ മരണ സംഖ്യ കുതിച്ചുയരുന്നു,ഇന്ന് സംസ്ഥാനത്ത് 10 പേര്‍ മരിച്ചു.ഇതില്‍ 7 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആണ്. അകെ മരണം 124 ആയി. ഇന്ന് 230 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു ,ആകെ 5210 പേര്‍ രോഗ വിമുക്തി നേടി. അകെ രോഗ ബാധിതരുടെ എണ്ണം 8281 ആയി,ആക്ടിവ് കേസുകള്‍ 2943 ആണ്. ഇന്ന് മാത്രം 337 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 93 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍…
Read MoreMonth: June 2020
കേരളത്തിൽ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 96 പേർ രോഗമുക്തരായി
കേരളത്തിൽ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും,…
Read Moreകാന്തം വിഴുങ്ങിയ 2 വയസുകാരിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി സ്വകാര്യ ആശുപത്രി.
ബെംഗളുരു; കാന്തം വിഴുങ്ങിയ കുഞ്ഞിന് പുതു ജീവൻ, കാന്തംവിഴുങ്ങിയ രണ്ടു വയസ്സുകാരിയെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ബെംഗളൂരുവിലെ സക്ര ആശുപത്രി. ഇക്കഴിഞ്ഞ മേയ് 24-നാണ് കളിക്കുന്നതിനിടെ രണ്ട് കാന്തം വിഴുങ്ങിയ രണ്ടുവയസ്സുകാരിയെ സക്ര ആശുപത്രിയിലെത്തിച്ചത്. ഉടനെ എക്‌സ റേ എടുത്ത് എവിടെയാണ് കാന്തമുള്ളതെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. എന്നാൽ രണ്ടു കാന്തവും കുടലിൽ ഒട്ടിചേർന്ന നിലയിലായിരുന്നു. കൂടുതൽ സമയം കാന്തം വയറിൽ തങ്ങിനിന്നാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ രണ്ടു കാന്തവും കുടലിൽ ഒട്ടിചേർന്ന നിലയിലായിരുന്നു. കൂടുതൽ സമയം കാന്തം വയറിൽ തങ്ങിനിന്നാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ അടിയന്തരമായി ലാപ്രോസ്‌കോപ്പിക്…
Read Moreഎല്ലാ കോവിഡ് ലക്ഷണങ്ങളും കാണിക്കുന്നില്ല;കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു;ഏതാനും ദിവസങ്ങളിൽ മരണം;നഗരത്തിലെ 3 ദിവസത്തെ കോവിഡ് മരണങ്ങൾ ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ.
ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ 3 ദിവസം നിരവധി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. അതിൽ ഭൂരിഭാഗവും ഐ.എൽ.ഐ (ഇൻഫ്ലുവൻസ ലൈക്ക് ഇൽനസ് ) ഇൻഫ്ലുവൻസ പോലുള്ള അസുഖമാണ് . സാധാരണ കോവിഡ് രോഗ ബാധിതരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ ഇവരിൽ കാണാൻ കഴിയുന്നില്ല എന്നത് ഇവരിൽ ചികിൽസാ രംഗത്ത് ഉയർത്തുന്നത് വൻ വെല്ലുവിളി ആണ്. അതേ സമയം ,ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യ ഉയരുന്നുണ്ട്. നഗരത്തിൽ ഇന്നലെ 8 പേർ കോവിഡ് ബാധിച് മരിച്ചു.17 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു . 31,39,…
Read Moreകോവിഡ് 19 വ്യാപിക്കുന്നു; ചേരികളിലും പരിശോധന ശക്തമാക്കാനൊരുങ്ങി അധികൃതർ
ബെംഗളുരു; കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു, സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ചേരികളിൽ താമസിക്കുന്നവർക്കും കച്ചവടക്കാർക്കും റാൻഡം പരിശോധന നടത്താനൊരുങ്ങി സർക്കാർ, മാർക്കറ്റുകളിലെ ബിൽ ശേഖരിക്കുന്നവർക്കും ഡെലിവറി, കൊറിയർ സേവനങ്ങൾ ചെയ്യുന്നവർക്കും റാൻഡം പരിശോധന നടത്തുമെന്നും കുടുംബാരോഗ്യക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജാവൈദ് അക്തർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി, എന്നാൽ 50 വയസ്സിനുമുകളിൽ പ്രായമുള്ളവർക്കും മറ്റുരോഗലക്ഷണങ്ങളുള്ളവർക്കും പരിശോധനയിൽ മുൻഗണന നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്, മാർക്കറ്റുകളിലും മാളുകളിലും കൂടുതൽ ആളുകളുമായി ബന്ധപ്പെടുന്നവരെ എല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വൈകാതെ തന്നെ…
Read More“എനിക്ക് നിങ്ങൾ ആരായിരുന്നു എന്ന് വിവരിക്കാൻ ഈ ലോകത്തുള്ള മുഴുവൻ വാക്കുകളും മതിയാകില്ല”ചിരഞ്ജീവി സർജയുടെ വേർപാട് വിശ്വസിക്കാൻ കഴിയാതെ മേഘ്ന.
ബെംഗളൂരു : കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടൽ ഇതുവരെയും വിട്ടുമാറിയിട്ടില്ല. നടി മേഘ്‍ന രാജിന്റെ ഭർത്താവ് ആയിരുന്നു ചിരഞ്‍ജീവി സർജ. മേഘ്‍ന രാജ് നാല് മാസം ഗർഭിണിയായിരുന്നുവെന്നതും കുടുംബങ്ങൾക്കും പ്രേക്ഷകർക്കും സങ്കടമായി. മരണശേഷം ആദ്യമായി ചിരഞ്ജീവി സാർജയുമൊത്തുള്ള ചിത്രം പങ്കുവച്ച് മേഘ്ന രാജ്. തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. ചിരു എന്നഭിസംബോധന ചെയ്താണ് മേഘ്ന ചിരഞ്ജീവി സാർജയെ പറ്റി കുറിച്ചിരിക്കുന്നത്. എനിക്ക് നിങ്ങൾ ആരായിരുന്നു എന്ന് വിവരിക്കാൻ ഈ ലോകത്തുള്ള മുഴുവൻ വാക്കുകളും മതിയാകില്ല. എൻറെ സുഹൃത്ത്,…
Read Moreപരിശോധനാ ഫലം വൈകി; ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി ധർണ്ണ നടത്തി ഡോക്ടർ; ഞെട്ടി നാട്ടുകാർ
ബെംഗളുരു; പരിശോധനാ ഫലം വൈകി, കോവിഡ് പരിശോധനാഫലം വൈകിയതിൽ ക്വാറന്റീൻ ലംഘിച്ച് ഡോക്ടറുടെ പ്രതിഷേധം. കോലാർ ശ്രീനിവാസ്‌പുർ താലൂക്കിലെ ശ്രീ വെങ്കിടേശ്വര നഴ്‌സിങ് ഹോമിലെ ഡോ. വൈ.വി. വെങ്കിടാചലമാണ് പ്രതിഷേധിച്ചത്. ബെംഗളുരുവിൽ നിരീക്ഷണത്തിലുള്ള ഡോക്ടറുടെ സ്രവസാംപിൾ പരിശോധനയ്ക്കു കൊണ്ടുപോയി ആറുദിവസം കഴിഞ്ഞിട്ടും ഫലം ലഭിക്കാത്തതിനാൽ നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങി ധർണ നടത്തുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ അറുപതുകാരിക്ക് ഈമാസം 11-ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഡോക്ടർ വെങ്കിടാചലവും 11 ജീവനക്കാരും ക്വാറന്റീനിൽ പോയത്. 12-ന് ഡോക്ടറുടെയും ജീവനക്കാരുടെയും സാംപിൾ ശേഖരിക്കുകയുംചെയ്തു. എന്നാൽ, ബുധനാഴ്ചയായിട്ടും പരിശോധനാഫലം…
Read Moreതുടർച്ചയായ 13-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി!!
ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് കൂടിയത്. കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന. കഴിഞ്ഞ 13 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 7.12 രൂപയും ഡീസലിന് 7.35 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ്…
Read Moreപുരുഷൻമാർക്കും ആർത്തവ അവധി!
ബെംഗളൂരു : പുരുഷൻമാർക്കും ആർത്തവ അവധിയുമായി നഗരത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനി. മീഡിയ പ്രൊഡക്ഷൻ,ബ്രാൻ്റിംഗ് കമ്പനിയായ ഹോഴ്സസ് സ്റ്റേബിളാണ് വേറിട്ട തൊഴിലാളി സൗഹൃദ മാതൃക മുന്നോട്ടുവച്ചത്. സ്ത്രീകൾക്ക് ആർത്തവ വിഷമതകളെ മറികടക്കാൻ 2 ദിവസത്തെ അവധിക്കൊപ്പം 250 രൂപ ആനുകൂല്യവും നൽകും. പുരുഷന്മാർക്ക് ഭാര്യമാരെ പിന്തുണയ്ക്കാൻ ശമ്പളത്തോടെ ഒരു ദിവസത്തെ അവധിയും. “നേ ടുയേയ് “എന്നാണ് ഈ അവധിയുടെ പേര്. ഇതു വലിയ സ്ഥാപനങ്ങൾക്കു പ്രചോദനമാകട്ടെയെന്ന് സ്ഥാപക സലോണി അഗർവാൾ പറഞ്ഞു. അതേസമയം സ്ഥാപനത്തിൽ എത്ര ജീവനക്കാരുണ്ട്ന്ന് വ്യക്തമാക്കാൻ ഇവർ തയാറായില്ല. പകരം 60%…
Read More9 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇതു വരെ 13 പോലീസ് സ്റ്റേഷനുകൾ അണുവിമുക്തമാക്കി.
ബെംഗളൂരു: കോവിഡ് സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം നഗരത്തിൽ വർധിക്കുന്നു. ബുധനാഴ്ചമാത്രം 9 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സിറ്റി മാർക്കറ്റ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ മൂന്നു കോൺസ്റ്റബിൾമാർക്കും എസ്. ആർ. നഗർ പോലീസ്‌സ്‌റ്റേഷനിലെ ഒരു പോലീസുകാരനും നാലാം പോലീസ് ബറ്റാലിയനിലെ അഞ്ചുപോലീസുകാർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ച വി.വി. പുരം ട്രാഫിക് പോലീസ്‌സ്‌റ്റേഷനിലെ എ.എസ്.ഐ.യുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരാണ് ഇവർ. കോവിഡ് സ്ഥിരീകരിച്ച പോലീസുകാർ ജോലിചെയ്ത സ്‌റ്റേഷനുകളും മൂന്നുദിവസം അടച്ചിട്ട് അണുവിമുക്തമാക്കും. ഇതുവരെ നഗരത്തിലെ 13 പോലീസ് സ്‌റ്റേഷനുകളാണ് അണുവിമുക്തമാക്കിയത്. ഇത്…
Read More