പോലീസ് കസ്റ്റഡിയിൽ മലയാളിയുടെ മരണം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ 

ബെംഗളൂരു: ഉഡുപ്പിയില്‍ കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

ബ്രഹ്‌മാവര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് എച്ച്‌ ഒ സുജാത എന്നിവര്‍ക്കെതിരെയാണ് നടപടി.

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഇന്നലെയാണ് സംഭവം നടന്നത്. കൊല്ലം സ്വദേശിയായ ബിജു മോന്‍ (45) ആണ് ബ്രഹ്‌മാവര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ചത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ഏറെക്കാലമായി ബ്രഹ്‌മാവറിലെ ഷിപ്‌യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ബിജു മോന്‍.

ശനിയാഴ്ച രാത്രി ചേര്‍കാഡിയില്‍ അപരിചിതന്‍ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് ബിജു മോനെ കസ്റ്റഡയില്‍ എടുത്തത്.

യുവതിയുടെ സഹോദരനാണ് ബിജു മോനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് ബിജു മോനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ 3.45 ഓടെ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ബിജു മോനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

മരണ ശേഷമാണ് ബിജുവിനെതിരെയുള്ള പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ബിജുവിനെ നാട്ടുകാരും പോലീസും മര്‍ദിച്ചിരുന്നതായി സംശയമുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ രോഗികളുടെ ജീവൻ വെച്ച് പന്താട്ടം; ബെംഗളൂരുവിൽ 600 രൂപ ഉൽപ്പാദനച്ചെലവുള്ള വ്യാജ മരുന്നുകൾ വിൽപ്പന 60,000 രൂപയ്ക്ക്
[masterslider id="10"]

Related posts