9 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇതു വരെ 13 പോലീസ് സ്റ്റേഷനുകൾ അണുവിമുക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ച പോലീസുകാർ ജോലിചെയ്ത സ്‌റ്റേഷനുകളും മൂന്നുദിവസം അടച്ചിട്ട് അണുവിമുക്തമാക്കും.

ഇതുവരെ നഗരത്തിലെ 13 പോലീസ് സ്‌റ്റേഷനുകളാണ് അണുവിമുക്തമാക്കിയത്.

ഇത് ചിലയിടങ്ങളിൽ പരാതികളുമായി സ്‌റ്റേഷനുകളിലെത്തുന്നവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

എന്നാൽ സ്‌റ്റേഷന് പുറത്ത് താത്‌കാലിക ടെന്റുകൾ കെട്ടി പ്രവർത്തനം തുടർന്ന സ്‌റ്റേഷനുകളുമുണ്ട്.

പരാതിക്കാർക്ക് സ്‌റ്റേഷനുള്ളിൽ പോകാതെതന്നെ പരാതികൾ നൽകാൻ ഇതിലൂടെ കഴിയും.

പോലീസുകാർക്ക് അടിക്കടി രോഗം സ്ഥിരീകരിക്കുന്നതും സ്‌റ്റേഷനുകൾ അണുനശീകരണത്തിനായി അടച്ചിടുന്നതും കേസന്വേഷണത്തെയും ബാധിക്കുന്നുണ്ട്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

അടിയന്തര സ്വഭാവമില്ലാത്ത കേസുകൾ തത്‌കാലം പോലീസ് മാറ്റിവെക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts