ബെംഗളൂരു: യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്ന് നഗരത്തിൽ സർവീസ് നടത്തുന്ന എ.സി. ബസുകളിൽ പകുതിയോളം പിൻവലിക്കാൻ തീരുമാനിച്ച് ബി.എംം.ടി.സി.
ഇന്ധനം അടിക്കുന്നതടക്കം ഉള്ള പ്രവർത്തന ചെലവിനുള്ള തുക പോലും ലഭിക്കാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം.
സർവ്വീസ് നടത്തുന്ന ഭൂരിഭാഗവും യാത്രക്കാരില്ലാതെയാണ് ഓടുന്നത്.
എ.സി. ബസ് ഒരുകിലോമീറ്റർ സർവീസ് നടത്താൻ 75 മുതൽ 79 രൂപവരെയാണ് ചെലവ്.
നിലവിൽ സർവീസ് നടത്തുന്ന 85 ബസുകളിൽ 47 ബസുകളാണ് പിൻവലിക്കുന്നത്.
വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ തടസ്സമില്ലാതെ തുടരും.
ലോക്‌ഡൗണിന് ശേഷം 85 എ.സി. ബസുകളാണ് നഗരത്തിൽ സർവീസ് തുടങ്ങിയത്.
ഔട്ടർ റിംഗ് റോഡിൽ ബനശങ്കരിക്കും ഹെബ്ബാളിനും ഇടയിലും സർജാപുര,കാടുഗൊഡി,ഹോസ്‌കോട്ടെ, ബനശങ്കരി,ഇലക്ട്രോണിക് സിറ്റി, ഐ.ടി.പി.ൽ. തുടങ്ങിയ സ്ഥലങ്ങളിലേക്ക് എ.സി.ബസുകൾ സർവീസ് നടത്തിയിരുന്നത്.