ബെംഗളൂരു : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 9 മരണം ആണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 3 പേരും ബീദറിൽ 2 പേരും ചിക്കമഗളുരു ഉടുപ്പി, ദാവനഗെരെ ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് 416 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു, 116 പേർ വേറെ സംസ്ഥാനത്ത് നിന്ന് എത്തിയവർ ആണ്, 22 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 8697 ആയി. ഇന്ന് 181 പേർ രോഗമുക്തി നേടി, ആകെ…
Read MoreDay: 20 June 2020
കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 57 പേർ രോഗമുക്തി നേടി.
കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3…
Read Moreരോഗബാധ തടയാൻ ബി.എം.ടി.സി.ഡ്രൈവർമാർക്ക് പ്രത്യേക സംവിധാനം ഒരുക്കുന്നു.
ബെംഗളൂരു: കഴിഞ്ഞ 2 ആഴ്ചയിൽ കോവിഡ്-19 സ്ഥിരീകരിക്കുന്ന ബി.എം.ടി.സി. ജീവനക്കാരുടെ എണ്ണം വർധിച്ചത് കണക്കിലെടുത്ത് ബസിനുള്ളിൽ ഡ്രൈവർമാർക്ക് പ്രത്യേകം കാബിനുകൾ നിർമിക്കാൻ തീരുമാനം. റെക്സിൻ കൊണ്ടുള്ള കാബിനുകളാണ് ഡ്രൈവർമാർക്കായി നിർമ്മിക്കുക. ഇന്ദിരാനഗർ, കെ.ആർ. നഗർ, കോറമംഗല തുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. നേരത്തേ വിമാനത്താവളത്തിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബി.എം ടി.സി.ബസുകളിൽ ഇത്തരം സൗകര്യമൊരുക്കിയിരുന്നു.
Read Moreഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങിൽ സഹകരിച്ച് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ.
ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം നേതൃത്വം നൽകുന്ന ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ് എന്ന പരിപാടിയോട് സഹകരിച്ചു ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും. ഓൺലൈൻപഠനം ആരംഭിച്ചു 20 ഓളം ദിവസമായിട്ടും സ്മാർട്ട് ഫോണോ മറ്റു സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ നിരവധിയാണ്. കൊറോണ അതിപ്രസരം മൂലം ജോലിയില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ മക്കൾക്കു ഓൺലൈൻപഠനം അപ്രാപ്യമായപ്പോൾ അവർക്ക് താങ്ങായി മലയാളം മിഷൻ ആരംഭിച്ച ഈ പരിപാടിയിലേക്ക് ECA മെമ്പർമാരുടെ നേതൃത്വത്തിൽ സമാഹരിച്ച കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും ECA പ്രസിഡന്റ് ശ്രീ ദേവസ്യ കുര്യൻ, mm org.സെക്രട്ടറി ശ്രീ…
Read Moreഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തി ക്വാറൻറീൻ ലംഘിക്കുന്നവരെ പൊക്കാൻ 50 സ്ക്വാഡുകളെ രംഗത്തിറക്കി ബി.ബി.എം.പി.
ബെംഗളൂരു : ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീൻ ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ബിബിഎംപി 50 വിജിലൻസ് സ്ക്വാഡുകളെ രംഗത്തിറക്കി 15 പേർ വീതമാണ് ഓരോ സ്ക്വാഡിലുമുള്ളതെന്നും 24 മണിക്കൂറും ഇവർ നിരീക്ഷണം നടത്തുമെന്നും ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽകുമാർ പറഞ്ഞു. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവരാണു സംസ്ഥാനത്തെ കോവിഡ് രോഗികളിൽ ഭൂരിപക്ഷവും. സേവന താൽപര്യമുള്ള പൗരന്മാരെ ഉൾപ്പെടുത്തി സിറ്റിസൻ ക്വാറന്റീൻ സ്ക്വാഡുകൾ രൂപീകരിക്കാനും ആരോഗ്യവകുപ്പിന് പരിപാടി ഉണ്ട്. പോളിങ് ബൂത്ത് തലത്തിൽ നിരീക്ഷണം വ്യാപിപ്പിക്കാനാണിത്. 300-400…
Read Moreപി.യു.പരീക്ഷയെഴുതിയ ചില വിദ്യാർത്ഥികൾ ക്വാറൻറീനിൽ ആയതിനാൽ; എസ്.എസ്.എൽ.സി.പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആശങ്കയിൽ.
ബെംഗളൂരു: വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കിയ സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷാർത്ഥികൾ ആശങ്കയിലാണ്. ജൂൺ 25 മുതലാണ് എസ് എസ് എൽ സി പരീക്ഷകൾ തുടങ്ങാനിരിക്കുന്നത്. ഒരു പരീക്ഷ മാത്രമാണ് പി യു വിൽ ബാക്കിയുണ്ടായിരുന്നത് എങ്കിൽ എസ് എസ് എൽ സി പരീക്ഷകൾ 10 ദിവസത്തോളം നീണ്ടു നിൽക്കുന്നതാണ് എന്നതാണ് കുട്ടികളെയും മാതാപിതാക്കളെയും ആശങ്കയിലാക്കുന്നത്. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും പി…
Read Moreനഗരത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നു; ഇന്നലെ 138 പുതിയ കോവിഡ് രോഗികൾ;7 കോവിഡ് മരണം.
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുന്നു . നഗരത്തിൽ ഇന്നലെ 7പേർ കോവിഡ് ബാധിച് മരിച്ചു. 138 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിൽ 100 ഇൽ ഏറെ പേർക് ബെംഗളൂരു നഗരത്തിൽ അസുഖം ബാധിക്കുന്നത്. ഇന്നലെ മരിച്ച 7 പേരിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. 78,72,58,50,54,69 പുരുഷന്മാരും 65 വയസുള്ള സ്ത്രീയുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 59 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ…
Read Moreരോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു; കിദ്വായ് കാൻസർ സെൻ്ററിലെ ഡോക്ടർമാരും നഴ്‌സുമാരും ക്വാറന്റീനിൽ.
ബെംഗളൂരു: ഹൊസൂർ റോഡിലെ ഡയറി സർക്കിളിന് സമീപത്ത് ഉള്ള പ്രശസ്തമായ കാൻസർ ചികിൽസാ ആശുപത്രിയായ കിദ്വായ് കാൻസർ സെൻ്ററിൽ ചികിത്സയിൽ ഇരുന്ന അർബുദരോഗിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും ക്വാറന്റീനിലാക്കി. ആറു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയുമാണ് ക്വാറന്റീൻ ചെയ്തിരിക്കുന്നത്. യുവതിക്കൊപ്പം ഒരേ വാർഡിൽ കിടന്നിരുന്ന ഏഴു രോഗികളെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇവർക്ക്കെല്ലാവർക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്. ശസ്ത്രക്രിയക്കുമുൻപായി ബുധനാഴ്ചയാണ് യുവതിയെ കോവിഡ് പരിശോധനക്ക് വിധേയയാക്കിയത് .
Read Moreപി.യു.പരീക്ഷ എഴുതിയ 24 വിദ്യാർത്ഥികൾ ക്വാറന്റീനിൽ.
ബെംഗളൂരു : വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കി. പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ അച്ഛന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെ ക്വാറന്റീനിലാക്കിയത്. ജയനഗറിലെ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കുട്ടിയുടെ അച്ഛന് ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡിപ്പാർട്മെന്റ് ഓഫ് പ്രീ യൂണിവേഴ്സിറ്റി എഡ്യൂക്കേഷനേ വിവരം അറിയിക്കുകയും. ഈ കുട്ടിയോടൊപ്പം ഒരേ ഹാളിൽ പരീക്ഷ എഴുതിയ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും കുട്ടികളെ ഹോം ക്വാറന്റീനിൽ ആക്കുകയും ചെയ്തു.
Read Moreവർഷങ്ങളായി ഇന്റർപോൾ അന്വേഷിക്കുന്ന ജർമ്മൻ സ്വദേശി ബെംഗളുരുവിൽ പിടിയിൽ
ബെംഗളുരു; മുങ്ങി നടന്ന ജർമ്മൻ സ്വദേശി അറസ്റ്റിൽ, ഇന്റർപോൾ തിരയുന്ന ജർമൻ സ്വദേശിയെ ബെംഗളൂരു പോലീസ് പിടികൂടി. 2016 മുതൽ ബെംഗളൂരുവിന് സമീപത്തെ ഹുളിമംഗല ഗ്രാമത്തിൽ കഴിയുകയായിരുന്നു. ജർമ്മൻ സ്വദേശി അലക്സാണ്ടർ ബ്രൂനോ വെനട്ട് (55) ആണ് പിടിയിലായത്. ഇയാളുടെ വിസാ കാലാവധി കഴിഞ്ഞതായും പോലീസ് പറഞ്ഞു. മയക്കുമരുന്നുകേസിലും തട്ടിക്കൊണ്ടുപോകൽ കേസിലും ജർമനിയിൽ ഇയാൾക്കെതിരേ ഒട്ടേറെ കേസുകളുണ്ട്. 2016-ൽ പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് ഇന്റർപോൾ അലക്സാണ്ടറിനെതിരേ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചു, അലക്സാണ്ടർ ബെംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്ന് സി.ബി.ഐ.യുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ്…
Read More