കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 57 പേർ രോഗമുക്തി നേടി.

കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-42, സൗദി അറേബ്യ-16, യു.എ.ഇ.-15, ഖത്തര്‍-8, ബഹറിന്‍-3, ഒമാന്‍-1, നൈജീരിയ-1, ആഫ്രിക്ക-1) 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്‌നാട്-5, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1, ഗുജറാത്ത്-1) വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലയിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ പത്തനംതിട്ട ജില്ലയിലുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 12 പെരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1450 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,566 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,37,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2036 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,33,946 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3193 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 37,136 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 35,712 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,78,559 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം കോര്‍പറേഷന്‍, കോട്ടയം ജില്ലയിലെ ചിറക്കടവ്, എറണാകുളം ജില്ലയിലെ വെങ്ങോല എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തിരുവനന്തപുരം കോര്‍പറേഷനിലെ 55 (കാലടി ജങ്ഷന്‍), 70 (ആറ്റുകാല്‍, ഐരാണിമുട്ടം), 72 (മണക്കാട് ജങ്ഷന്‍), ചിറമുക്ക്-കാലടി റോഡ് എന്നിവയാണ് കണ്ടെന്‍മെന്റ് സോണുകള്‍.

അതേസമയം പാലക്കാട് ജില്ലയിലെ 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഷൊര്‍ണൂര്‍, പെരുമാട്ടി, വാണിയംകുളം, തെങ്കര എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us