ബെംഗളുരു : സംസ്ഥാനത്തെ ഐ.സി.യു.വിലുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയർന്നത് .
ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 16 പേരായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്.
എന്നാൽ, ചൊവ്വാഴ്ചയോടെ ഇത് 72 ആയി ഉയർന്നു, തിങ്കളാഴ്ച ഐ.സി.യുവിലുണ്ടായിരുന്നത് 40 പേരായിരുന്നു. എപ്രായത്തിലുള്ളവരും ഐ.സി.യുവിലുള്ളതായി കോവിഡ് വാർ റൂമിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ അതേസമയം, ഐ.സി.യുവിൽ കുട്ടികളും ഗർഭിണികളും കൂടുതലായുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്, എന്നാൽ ഇതിൽ അതേസമയം, ഐ.സി.യുവിൽ കുട്ടികളും ഗർഭിണികളും കൂടുതലായുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട് , ഇവരിൽ ഐ.സി.യു.വിലുള്ള 15 കേസുകൾ അതീവ ഗുരുതരാവസ്ഥയിലുള്ളവരാണ്.
ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം കലബുറഗി (17), ബെംഗളൂരു (35), ബീദർ (5), ബല്ലാരി (5), ധാർവാഡ് (3), ദക്ഷിണ കന്നഡ (2), വിജയപുര (2), മാണ്ഡ്യ, ശിവമോഗ, ദാവൻഗരെ തുടങ്ങിയ ജില്ലകളിൽ ഓരോരുത്തരുമാണ് ഐ.സി.യുവിലുള്ളത്.
ഇവരിൽ നാലുവയസ്സിന് താഴെയുള്ള മൂന്നുകുട്ടികളും ഒമ്പതുവയസ്സുള്ള ആൺകുട്ടിയും 40 വയസ്സിന് താഴെയുള്ള 14 പേരും ഐ.സി.യുവിലുണ്ട്. ഇവർ ഞായറാഴ്ചവരെ ജനറൽ കോവിഡ് വാർഡിലായിരുന്നു. ചൊവ്വാഴ്ചയാണ് ബെംഗളൂരുവിൽ കൂടുതൽപേരെ ഐ.സി.യുവിലേക്ക് മാറ്റേണ്ടി വന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.