ബെംഗളൂരു: കർണാടകയിൽ ഇതുവരെ 48 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കണ്ടെയിൽമെൻറ് സോണുകളിലും ചെക്പോസ്റ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് കോവിഡ് സ്ഥിരീകരിച്ചവയിൽ അധികവും.
അസുഖം ബാധിക്കുന്ന പോലീസുകാരുടെ എണ്ണം വളരെയധികം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കർണാടക പോലീസ് വകുപ്പ്.
ഇതിൻ്റെ ഭാഗമായി പോലീസ് മേധാവി പ്രവീൺ സൂദ് എസ്. പി. മാരുമായും മുതിർന്ന ഐ.പി.എസ്. ഓഫീസർമാരുമായും കൂടിക്കാഴ്ചയും ചർച്ചയും നടത്തി നിർദേശങ്ങൾ ചോദിച്ചറിഞ്ഞു.
നേരിട്ട് സമ്പർക്കമുണ്ടാകുന്ന തരത്തിൽ ആളുകളുമായി ഇടപഴകരുതെന്നും നിർദേശമുണ്ട്.
അതീവ ഗുരുതര സ്വഭാവമുള്ള കേസുകളിലല്ലാതെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നില്ല.
ട്രാഫിക് പോലീസ് വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്നതിൽ കുറവ് വരുത്തി.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുള്ള ബ്രെത്ത് അനലൈസറും ഇപ്പോൾ ഉപയോഗിക്കുന്നില്ല.
എല്ലാ പോലീസുകാർക്കും കോവിഡ് നിർണയ പരിശോധന നടത്താനും ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു.
ഇതിന്റെ ഭാഗമായി പോലീസുകാർക്ക് ഘട്ടംഘട്ടമായി പരിശോധന നടത്തിവരികയാണ്.
മാത്രമല്ല പ്രായമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യത പരിഗണിച്ച് 50 വയസ്സിൽ കൂടുതലുള്ള പോലീസുകാരെ സ്റ്റേഷനുപുറത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ല.
സ്റ്റേഷനുകളോട് ചേർന്ന് പോലീസുകാർക്ക് ജോലിക്കുശേഷം തുണി കഴുകിയിടാനുള്ള സൗകര്യമൊരുക്കണമെന്നും ആഭ്യന്തര വകുപ്പ് നിർദേശമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.