സംസ്ഥാനത്ത് 36 മണിക്കൂർ നിരോധനാജ്ഞ ആരംഭിച്ചു.

ബെംഗളൂരു : നഗരത്തിൽ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന കർഫ്യൂ / നിരോധനാജ്ഞ ആരംഭിച്ചു. ഇന്ന് വൈകുന്നേരം 7 മണി മുതൽ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. നാലാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സമയത്താണ് മുഖ്യമന്ത്രി യെദിയുരപ്പ ഞായറാഴ്ചകളിൽ നിരോധനാജ്ഞയായിരിക്കാം എന്ന് പ്രഖ്യാപിച്ചത്. അവശ്യ സർവ്വീസുകളായ മെഡിക്കൽ വിഭാഗങ്ങൾ സർവ്വീസ് ഉണ്ടാവും. ബി. എം.ടി.സിയും, കെ.എസ്.ആർ.ടി.സിയും സർവ്വീസ് നടത്തില്ല. അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും എന്ന് അധികാരികൾ അറിയിച്ചു. നഗരത്തിൽ നിരവധി പ്രധാന റോഡുകൾ ഇന്നുതന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

Read More

അനിശ്ചിതത്വം തുടരുന്നു;കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ശ്രമിക് ട്രെയിൻ ഇനിയും പുറപ്പെട്ടിട്ടില്ല;ഉച്ചക്ക് 12 മണിക്കെത്തിയ സ്ത്രീകളടക്കം യാത്രക്കാർ ഇപ്പോഴും റെയിൽവേ സ്റ്റേഷന് പുറത്തു കാത്തു നിൽക്കുന്നു.

ബെംഗളൂരു : അനിശ്ചിതത്വത്തിന് ഇനിയും അറുതിയായില്ല, കേരളത്തിലേക്ക് പുറപ്പെടേണ്ട ആദ്യ ശ്രമിക്ക് ടെയിൻ ഇതുവരെ (23.05.19, 21 hrs)യാത്ര ആരംഭിച്ചിട്ടില്ല. ഇന്ന് 8 മണിക്ക് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും എന്നാണ് മുൻപ് അറിയിച്ചിരുന്നത്. യാത്രക്കാരെ മുൻപ് അറിയിച്ചത് പ്രകാരം എല്ലാവരും പാലസ് ഗ്രൗണ്ടിൽ ഉച്ചക്ക് 12 മണിയോടെ തന്നെ എത്തിയിരുന്നു. 1600 ഓളം യാത്രക്കാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ ഒരു വിഭാഗം യാത്രക്കാരെ ബി.എം.ടി.സി ബസിൽ കൻേറാൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്, അവർക്ക് ഇപ്പോഴും സ്റ്റേഷന് ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകളടക്കം പുറത്ത്…

Read More

നഗരത്തിൽ പെരുന്നാൾ തിങ്കളാഴ്ച.

ബെംഗളൂരു : നഗരത്തിൽ പെരുന്നാൾ തിങ്കളാഴ്ച. “മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റംസാൻ പൂർത്തിയാക്കി തിങ്കളാഴ്ച ശവ്വാൽ ഒന്ന് ഈദുൽ ഫിത്വർ ആയി ഖാസിമാർ ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീഖ് സൈദ് മുഹമ്മദ് നൂരി അറിയിച്ചു.”

Read More

ഈവനിംഗ് ബുള്ളറ്റിൻ;24 മണിക്കൂറിൽ 200 കടന്ന് കർണാടകയിൽ കോവിഡ് രോഗികൾ;ആകെ രോഗബാധിതരുടെ എണ്ണം 1959 ആയി.

ബെംഗളൂരു : കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്, 24 മണിക്കൂറിൽ രോഗികളുടെ എണ്ണം ആദ്യമായി 200 കടന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 216 ആയി. യാദഗിരി 72,ഗദഗ് 15, ചിക്കബെല്ലാപുര 20, കലബുറഗി 1,റായിച്ചുരു 40. മണ്ഡ്യ 28, ബെംഗളുരു നഗര ജില്ല 4, ഹാസൻ 4, ദക്ഷിണ കന്നഡ 3, ദാവനെഗെരെ  3, കോലാര 2, ഉത്തര കന്നഡ 2 ബെലഗാവി 1,ധാർവാഡ 1, ഉഡുപ്പി 1 എന്നിങ്ങനെയാണ് ജില്ല…

Read More

മുംബൈയിൽ നിന്നെത്തി ക്വാറൻ്റീനിൽ കഴിയുകയായിരുന്നയാൾ ആത്മഹത്യ ചെയ്തു.

ബെംഗളൂരു: മുംബൈയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നയാളെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തി മൂഡബിദ്രി സ്വദേശി ദയാനന്ദ പൂജാരിയെ (54) ആണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈയിൽ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹവും കുടുംബവും ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. കോവിഡ് രോഗത്തോടുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കോവിഡ് ബാധിച്ചാൽ സമൂഹം ഒറ്റപ്പെടുത്തുമെന്നുള്ള ആശങ്ക ഇയാൾ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു എന്ന് പോലീസ് പറയുന്നു. സാമ്പത്തികപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള മറ്റു സാധ്യതകളും പോലീസ് അന്വേഷിച്ചുവരുകയാണ്. മൃതദേഹത്തിൽനിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റ് വിവരങ്ങൾ വരുന്നതുവരെ മൃതദേഹം…

Read More

ഇന്നലെ വരെ നഗരത്തിൽ നിന്ന് പുറപ്പെട്ടത് 121 സ്പെഷ്യൽ ശ്രമിക്ക് ട്രെയിനുകൾ;അന്യസംസ്ഥാനത്തൊഴിലാളികളുടെ ടിക്കറ്റ് ചാർജ്ജ് കർണാടക സർക്കാർ വഹിക്കും.

ബെംഗളൂരു : ഇന്നലെ വൈകിട്ട് വരെ 121 സ്പെഷ്യൽ ശ്രമിക്ക് ട്രെയിനുകൾ 1.7 ലക്ഷം തൊഴിലാളികളാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. ശ്രമിക്ക് സ്പെഷ്യൽ ട്രെയിനുകളിൽ ഈ മാസം 31 വരെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. കോവിഡിനെ തുടർന്ന് കടുത്ത ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ടിക്കറ്റിനായി സ്വന്തം കയ്യിൽ നിന്നും പണം മുടക്കേണ്ടി വരുന്നതിനെ വിമർശിച്ച് ഹൈക്കോടതി നിലപാട് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ, ആസാം, മണിപ്പൂർ തുടങ്ങിയ ചില സംസ്ഥാനങ്ങൾ അവിടേക്ക് യാത്ര ചെയ്യുന്നവരുടെ…

Read More

മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ 196 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;176 പേരും അന്യസംസ്ഥാനത്ത് നിന്ന് എത്തിയവർ;ആകെ രോഗബാധിതരുടെ എണ്ണം 1939 ആയി.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന, ഇന്ന് 12 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 196. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാദഗിരി ജില്ലയിലാണ് ഇന്നു സ്ഥിരീകരിച്ചതിൽ കൂടുതൽ കോവിഡ് രോഗികളുള്ളത്. ഇവിടെ 72 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഗദഗ് 15, ചിക്കബെല്ലാപുര 20, കലബു റഗി 1,റായിച്ചുരു 39. മണ്ഡ്യ 28, ബെംഗളുരു നഗര ജില്ല 4, ഹാസൻ 4, ദക്ഷിണ കന്നഡ 3, ദാവനെഗെരെ  3, കോലാര 2, ഉത്തര കന്നഡ…

Read More

സംസ്ഥാനത്തെ ആദ്യത്തെ എച്ച്.ഐ.വി.പോസിറ്റീവ് കോവിഡ് രോഗി നിരീക്ഷണത്തിൽ.

ബെംഗളൂരു : സംസ്ഥാത്ത് ആദ്യമായാണ് ഒരു എച് ഐ വി രോഗി കോവിഡ് പോസ്റ്റിറ്റീവ് ആകുന്നത് . ഇയാൾ ഇപ്പോൾ നിരീക്ഷണത്തിൽ ആണ്. നിലവിലെ ട്രീറ്റ്മെന്റ് പ്രോട്ടോകോളിനോട് രോഗി എങ്ങനെ പ്രതികരിക്കുന്നു എന്നത് ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ് ഇൻഫ്ലുൻസ ലക്ഷണങ്ങളോടെ ആണ് ബെംഗളൂരു നിവാസിയായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടെ ബാധിച്ചിട്ടുള്ള രോഗി മൂന്ന് ദിവസമായി നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആണ്.

Read More

ഫീസ് വർദ്ധിപ്പിച്ച സ്കൂളുകൾക്ക് നോട്ടീസയച്ച് വിദ്യാഭ്യാസ വകുപ്പ്.

ബെംഗളൂരു :ഉയർന്ന ഫീസ്ആവശ്യപ്പെട്ട സ്വകാര്യ സ്കൂളുകൾക്കു വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു. ഓരോ വർഷവും പരമാവധി 15% ഫീസ് വർധിപ്പിക്കാമെങ്കിലും, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണ വർധന പാടില്ലെന്നു നിർദേശം നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷിതാക്കളെ സഹായിക്കാൻ ആവശ്യമെങ്കിൽ ഫീസ് കുറയ്ക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ഒട്ടേറെ സ്കൂളുകൾ ഉയർന്ന ഫീസ് ആവശ്യപ്പെട്ടതായി നൂറുകണക്കിനു പരാതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു ലഭിച്ചത്. 829 രക്ഷിതാക്കളാണ് 10 ദിവസത്തിനിടെ പരാതി നൽകിയത്. 261 എണ്ണത്തിനു പരിഹാരമുണ്ടാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Read More

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് രോഗലക്ഷണം ഇല്ലെങ്കിൽ ഇനി ഹോം ക്വാറൻറീൻ.

ബെംഗളൂരു : കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം കുറഞ്ഞ സംസ്ഥാനങ്ങളിൽ നിന്നു കർണാടകയിലേക്ക് മടങ്ങിവരുന്ന രോഗലക്ഷണം ഇല്ലാത്തവരെ ഇനി വീടുകളിൽ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയാം. അതേസമയം രോഗവ്യാപനം ഏറെയുള്ള മഹാ രാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേ ശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഇനി മുതൽ 7 ദിവസം പൊതുക്വാ റന്റീനിലും, തുടർന്ന് സ്രവ പശോധനയിൽ കോവിഡ് ഇല്ലെ ന്നു സ്ഥിരീകരിച്ചാൽ 7 ദിവസം വീടുകളിലും നിർബന്ധിത നിരീ ക്ഷണത്തിൽ കഴിയേണ്ടി വരും. ഇതിൽ ഗർഭിണികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും 10 വയ…

Read More
Click Here to Follow Us