മുഖ്യമന്ത്രിയായി സിദ്ധരാമയ്യ 5 വർഷം പൂർത്തിയാക്കുമെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു : ‘മുഡ’ ഭൂമികൈമാറ്റ ആരോപണം നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഉറച്ചപിന്തുണയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രിസ്ഥാനത്ത് അദ്ദേഹം അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുമെന്നും ശിവകുമാർ പറഞ്ഞു.

കലബുറഗിയിൽനടന്ന കോൺഗ്രസ് റാലിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2023 മേയിൽ കോൺഗ്രസ് മന്ത്രിസഭ അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണപ്രകാരം ആദ്യത്തെ രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിന് കൈമാറണമെന്നുണ്ട്.

  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

ഇതുമുന്നിൽക്കണ്ട് ഇരുനേതാക്കളും തമ്മിലുള്ള വടംവലി പരസ്യമായതുമാണ്. ഇതെല്ലാം മറന്നാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് അഞ്ചുവർഷവും തികയ്ക്കുമെന്ന് ഡി.കെ. ശിവകുമാർ പ്രസ്താവിച്ചത്.

സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസും പ്രക്ഷോഭം തുടരുന്നതിനിടെയാണ് ശിവകുമാർ സിദ്ധരാമയ്യയ്ക്കൊപ്പം നിൽക്കുന്നത്.

സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ അനുമതിനൽകിയതോടെയാണ് രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്.

മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം ആരോപണങ്ങൾ കടുപ്പിച്ചതോടെ വിഭാഗീയത പിന്നാക്കംപോയി.

സർക്കാരിന്റെ നിലനിൽപ്പ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തിലാണ് നേതാക്കൾ.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

സർക്കാരിനെ അസ്ഥിരമാക്കാനുള്ള ശ്രമമാണ് ബി.ജെ.പി.യും കോൺഗ്രസും നടത്തുന്നതെന്നും സിദ്ധരാമയ്യയ്ക്കെതിരായ ആരോപണത്തിൽ കഴമ്പില്ലെന്നുമാണ് നേതാക്കളുടെ നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!
[masterslider id="10"]

Related posts