മൂന്നു മന്ത്രിമാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബി.ജെ.പി

ബെംഗളൂരു : ‘മുഡ’ ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണചെയ്യാൻ അനുമതി നൽകിയതിന് കർണാടക ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെതിരേ സമരംചെയ്ത മൂന്നു മന്ത്രിമാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബി.ജെ.പി. രംഗത്ത്.

മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, കൃഷ്ണ ബൈരെ ഗൗഡ, ദിനേഷ് ഗുണ്ടുറാവു എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ഡയറക്ടർ ജനറൽ അലോക് മോഹന് പാർട്ടി പരാതി നൽകി.

  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി

പട്ടികവിഭാഗക്കാർക്കു നേരേയുള്ള അതിക്രമം തടയുന്നതിനുള്ള നിയമവും ഗുണ്ടാ ആക്ടും അനുസരിച്ച് കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യുടെ ദളിത് വിഭാഗം നേതാക്കളായ ഗോവിന്ദ് കർജോൾ, കൗൺസിൽ പ്രതിപക്ഷനേതാവ് സി. നാരായണ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന ഗവർണർക്കെതിരേ വ്യക്തിപരമായുള്ള ആക്രമണമാണുണ്ടായതെന്ന് പരാതിയിൽ പറഞ്ഞു.

എം.എൽ.സി.മാരായ ഇവാൻ ഡിസൂസ, നഞ്ചേ ഗൗഡ എന്നിവരുടെ പേരിലും നടപടി ആവശ്യപ്പെട്ടു.

ഗവർണർക്കെതിരേ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ മന്ത്രിമാരും എം.എൽ.സി.മാരും നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts

Click Here to Follow Us