ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 48 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നത്തെ ദിവസമാണ് ,മുന്‍പ് ഏറ്റവും കൂടിയ സംഖ്യ 45 ആയിരുന്നു. ബെംഗളൂരു നഗര ജില്ല (7),ബെള്ളാരി(1),ബെലഗാവി (11),ദാവനഗരെ (14),ഉത്തര കന്നഡ (12) ചിത്ര ദുര്‍ഗ (3) എന്നിങ്ങനെ യാണ് ജില്ലതിരിച്ചു പുതിയ രോഗികളുടെ എണ്ണം. ആകെ രോഗബാധിതരുടെ എണ്ണം 753 ആയി,376 പേര്‍ രോഗം ഭേദമായി ആശുപത്രി…
Read MoreMonth: May 2020
യാത്രാ വിവേചനത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ആൾ ഇന്ത്യ കെ.എം.സി.സി.
ബെംഗളൂരു : കേരളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സ്വന്തം വാഹനമില്ലാത്ത മലയാളികൾക്ക് സ്വദേശത്തേക്കുളള തിരിച്ചുവരവിനുളള അനുമതി നൽകാത്തതിലും ഇതുവരെ നൽകികൊണ്ടിരുന്ന യാത്രാ പാസ്സ് നിർത്തിവെച്ചതും ചോദ്യം ചെയ്ത് ആൾ ഇന്ത്യ കെ.എം.സി.സി.ബെംഗളൂരു ഘടകം കേരളാ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. നിലവിലെ വിവേചനപരമായ യാത്രാ നിയമം സാധാരണക്കാരായ ജനങ്ങളോട് ഭരണകൂടം കാണിക്കുന്ന അവകാശ ലംഘനമാണെന്ന് നേതാക്കൾ പറഞ്ഞു. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം പാസ്സ് തരപ്പെടുത്തിയ ഒട്ടനവധിപേർക്ക് സ്വന്തമായ് വാഹനമില്ലെന്ന കാരണത്താൽ യാത്ര മുടങ്ങുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാൻ പറ്റുന്നതല്ല. രോഗികളും ഗർഭിണികളും വിദ്യാർത്ഥികളും…
Read Moreകർണാടകയിൽ റെക്കാർഡ് മദ്യവിൽപ്പന!
ബെംഗളൂരു : ചില റെക്കാർഡുകൾ ഭേദിക്കപ്പെട്ടു എന്നറിയുമ്പോൾ എല്ലാവർക്കും അഭിമാനമാണ്, എന്നാൽ ഈ റെക്കാർഡ് തിരുത്തൽ കൂടുതൽ അഭിമാനകരമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്, എന്നാലും വൻ തുകയാണ് ഇതിലൂടെ കർണാടക സർക്കാറിൻ്റെ ഖജനാവിൽ എത്തിയത്. ലോക്ഡൗൺ ഇളവ് ഏർപ്പെടുത്തിയ മൂന്നാംദിവസമാണ് സംഭവം. ഈ ദിവസം കർണാടകയിലെ മദ്യവിൽപന ശാല (എംആർപിഔട്ട്ലെറ്റ്)കളിലൂടെ വിറ്റഴിഞ്ഞത് 231 കോടി രൂപയുടെമദ്യം. വിൽപന പുനരാരംഭിച്ച തിങ്കളാഴ്ച 45 കോടിയുടെയും ചൊവ്വാഴ്ച 197 കോടിയുടെയും മദ്യവിൽപനയാണ് നടന്നത്. 44 ദിവസത്തെ ലോക്സഡൗണിനു ശേഷം മദ്യം വാങ്ങാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിഒറ്റദിവസം എത്തിയതും…
Read Moreകര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!
ബെംഗളൂരു: ഇന്ന് രാവിലെ 12 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ വൈകുന്നേരം 5 മണിമുതല്‍ ഇന്ന് 12 മണിവരെ യുള്ള സമയത്തിനിടക്ക് 45 പുതിയ രോഗികള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബെംഗളൂരു നഗര ജില്ല (7),ബെള്ളാരി(1),ബെലഗാവി (11),ദാവനഗരെ (14),ഉത്തര കന്നഡ (12) എന്നിങ്ങനെ യാണ് ജില്ലതിരിച്ചു പുതിയ രോഗികളുടെ എണ്ണം. സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന്‍ കൂടി പുറത്തിറക്കും. Mid day Bulletin 08/05/2020.@CMofKarnataka @BSYBJP…
Read Moreതൊഴിലാളികളുടെ മേൽ തീവണ്ടി പാഞ്ഞുകയറി;17 പേർ മരിച്ചു.
മുംബൈ: മഹാരാഷ്ട്രയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മേൽ ചരക്ക് തീവണ്ടി പാഞ്ഞ് കയറി 17 പേർ മരിച്ചു. ഔറംഗാബാദ് – നാന്ദേഡ് പാതയിലാണ് സംഭവം, റെയിൽ പാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ചരക്ക് തീവണ്ടി പാഞ്ഞു കയറുകയായിരുന്നു.
Read Moreസ്വന്തമായി വാഹനമില്ലാത്തവരെ കേരളത്തിൻ്റെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തിക്കാനുള്ള ശ്രമവുമായി കെ.എം.സി.സി.
കോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് യാത്ര ചെയ്യുവാനുള്ള രജിസ്ട്രേഷൻ നോർക്ക വഴി ആരംഭിച്ചിരിക്കുകയാണല്ലോ, രജിസ്റ്റർ ചെയ്ത് യാത്രാ പാസ് കിട്ടിയ മലയാളികൾക്ക് സ്വന്തമായി വാഹനസൗകര്യം ലഭ്യമല്ലെങ്ങിൽ അവരെ കേരള അതിർത്തിയിലെ ചെക്ക്പോസ്റ്റുകളായ മുത്തങ്ങ/ മലഞ്ചശ്വരം വരെ എത്തിക്കാൻ കേന്ദ്ര/ സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾക്ക് വിധേയമായി യാത്രാ സൗകര്യം ഏർപ്പാട് ചെയ്യുവാൻ എ ഐ കെ എം സി സി ബെംഗളൂരു ഘടകം ഉദ്ദേശിക്കുന്നുണ്ട്. NB: റെഡ് സോൺ ജില്ലകളായ ബെംഗളൂരു അർബൻ ബെംഗളൂരു റൂറൽ…
Read Moreകൊറോണ കാലത്തെ ലോക്ക് ഡൗണിൽ കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നുള്ള മലയാളി കലാകാരൻമാരുടെ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു ..
ബെംഗളൂരു: ഭയം നിറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സൈക്കോപാത്തുകളെ ആയിരിക്കും എല്ലാവരും ഇതുവരെ കണ്ടിട്ടുണ്ടായിരിക്കുക പക്ഷെ അതിനെല്ലാം മുകളിലാണ് THE NATURAL PSYCHO എന്ന ഈ കൊച്ചു സിനിമ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കഥ പറയുന്ന ഈ സിനിമയ്ക്ക് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാതെകടന്നു പോകാൻ സാധിക്കില്ല അതുതീർച്ചയാണ്.. മൊബൈലിന്റെ പരിമിതിയിൽ അതിന്റെ സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്തിയാണ് പട്ടാമ്പി കൊപ്പം, പുലാശ്ശേരി സ്വദേശി ചിത്രകാരനും ശിൽപിയുമായ മഹേഷ് കെ നാരായണൻ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കർണാടകയിലെ ചിത്രദുർഗ്ഗാ എന്നാ സ്ഥലത്താണ് ഇതിലെ രംഗങ്ങൾ മൂന്നു…
Read Moreരോഗാതുരമായ ഈ കാലത്ത്,രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഉള്ള ആയുർവേദ ജ്യൂസ് ചേരുവ വികസിപ്പിച്ച് ബെംഗളൂരുവിലെ തക്ഷണ ആയുർവേദയിലെ ഡോക്ടർമാർ!
ഒരു ഔഷധത്തിനും കീഴ്പ്പെടാൻ കൂട്ടാക്കാതെ വിവിധ തരം വൈറസ് ജന്യ രോഗങ്ങള്‍ അതിഭീകരമാം വിധം ലോകം കീഴടക്കി കൊണ്ടിരിക്കുന്ന ഈ അടിയന്തിര സാഹചര്യത്തിൽ, ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിച്ച് അസുഖങ്ങൾക്ക് കീഴ്പ്പെടാതെ ശരീരത്തെ സംരക്ഷിക്കുന്ന ഒരു ഉത്തമ ഔഷധക്കൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് ബെംഗളൂരു യെശ്വന്ത്‌പുരയിലെ തക്ഷണ ആയുർവേദ ഹോസ്പിറ്റലും ഡോക്ടർ ആശാകിരണിന്റെ നേതൃത്വത്തിലുള്ള അവിടുത്തെ ഡോക്ടർമാരും. രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു കൊണ്ട് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനായി, തയ്യാറാക്കിയ “ഇമ്മ്യൂൺ അപ്പ്” എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് .…
Read Moreസര്‍ക്കാരിന്റെ എല്ലാ നഷ്ട്ടവും സഹിക്കേണ്ടത് മദ്യപന്മാര്‍! മദ്യത്തിനു വന്‍ നികുതി വര്‍ധന ഇന്ന് നിലവില്‍ വന്നു.
ബെംഗളൂരു : തമിഴ് നാട് ,ഡല്‍ഹി സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് കർണാടകയും മദ്യ വിലയിൽ വൻ വർദ്ധന ഏര്‍പ്പെടുത്തി. 11% എക്സൈസ് നികുതി വർധിപ്പിച്ചത് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. മാർച്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം ചൊവ്വാഴ്ച 6 ശതമാനം നികുതി കൂട്ടിയിരുന്നു. ഇതിനു പുറമേ ഇന്നലെ പ്രഖ്യാപിച്ച പുതിയ വർധന കൂടി കണക്കിലെടുക്കുമ്പോൾ 17% നികുതിയാണ് കൂടിയിരിക്കുന്നത്. ലോക്ക് ഡൌണ്‍ന് ശേഷം സംസ്ഥാനത്തെ കണ്ടയിന്‍മെന്റ് സോണുകള്‍ ഒഴിച്ചുള്ള സ്ഥലങ്ങളിൽ മദ്യവില്പനശാലകള്‍ തുറന്നതോടെ മൂന്നു ദിവസത്തിനിടെ കർണാടകയിൽ വിറ്റത് 242 കോടി യുടെ മദ്യം. കഴിഞ്ഞ സാമ്പത്തിക…
Read Moreസ്വന്തമായി വാഹനം ഇല്ലാതെ നഗരത്തില്‍ കുടുങ്ങിയവരെ നാട്ടിലെത്തിച്ച് കെ.പി.സി.
ബെംഗളൂരു: നഗരത്തിൽ ലോക്ക്ഡൗൺ കാലത്ത് അകപ്പെട്ടുപോയ, സ്വന്തമായി വാഹനം ഇല്ലാത്ത മലയാളികളെ നാട്ടിൽ എത്തിക്കുവാൻ കെപിസി കോവിഡ്-19 ഹെൽപ്പ് ഡെസ്ക് ടീമിന്റെ നേതൃത്വത്തിൽ രംഗത്ത്. കോവിഡ് ഹെല്പ് ഡസ്ക് ടീമിന്റെ സഹായതോടുകൂടി ഇന്ന് ഒരു ബസ്സ് തലപ്പാടി ഭാഗത്തേക്കും, രണ്ട് കാറുകൾ മുത്തങ്ങ ഭാഗത്തേക്കും അയച്ചു. പൊതു വാഹന സൗകര്യം സർക്കാർ ഏർപ്പെടുത്താത്ത കൊണ്ട് പാസ് ലഭിച്ചവർക്ക് ചെക് പോസ്റ്റുകളില്‍ എത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദം ലഭിച്ചാലുടൻ കെപിസിയുടെ ഹെൽപ്പ് ഡെസ്ക് മായി ബന്ധപെട്ടാൽ അവരെ അവരെ നാട്ടിൽ എത്തിക്കുവാനുള്ള…
Read More