സ്വന്തമായി വാഹനമില്ലാത്തവരെ കേരളത്തിൻ്റെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തിക്കാനുള്ള ശ്രമവുമായി കെ.എം.സി.സി.

കോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് യാത്ര ചെയ്യുവാനുള്ള രജിസ്ട്രേഷൻ നോർക്ക വഴി ആരംഭിച്ചിരിക്കുകയാണല്ലോ, രജിസ്റ്റർ ചെയ്ത് യാത്രാ പാസ് കിട്ടിയ മലയാളികൾക്ക് സ്വന്തമായി വാഹനസൗകര്യം ലഭ്യമല്ലെങ്ങിൽ അവരെ കേരള അതിർത്തിയിലെ ചെക്ക്പോസ്റ്റുകളായ മുത്തങ്ങ/ മലഞ്ചശ്വരം വരെ എത്തിക്കാൻ കേന്ദ്ര/ സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾക്ക് വിധേയമായി യാത്രാ സൗകര്യം ഏർപ്പാട് ചെയ്യുവാൻ എ ഐ കെ എം സി സി ബെംഗളൂരു ഘടകം ഉദ്ദേശിക്കുന്നുണ്ട്.

NB: റെഡ് സോൺ ജില്ലകളായ ബെംഗളൂരു അർബൻ ബെംഗളൂരു റൂറൽ എന്നിവടങ്ങളിൽ നിന്നും കേരളത്തിലേക്ക് പോകുന്നവർ 14 ദിവസത്തെ സർക്കാർ അധീനതയിൽ ഉള്ള ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയേണ്ടതാണ് എന്നത് കൂടി ശ്രദ്ധിക്കേണ്ടതാണ്

മേൽ പറഞ്ഞ സൗകര്യം ആവശ്യമുള്ളവർ താഴെ കാണുന്ന ഫോറം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് .

https://forms.gle/3CUubz929AyQHYSn8https://forms.gle/3CUubz929AyQHYSn8

യാത്രപുറപ്പെടുന്നതിന്റെ ഒരു ദിവസം മുമ്പ് തന്നെ റജിസ്ട്രേഷൻ നടത്തേണ്ടതാണ് ,വൈകിയെത്തുന്നവ പരിഗണിക്കുന്നതല്ല

രജിസ്റ്റട്രേഷൻ പൂർത്തീകരിക്കുന്നവരെ സർക്കാറുകളുടെ അനുമതിക്ക് അനുസരിച്ച് എ.ഐ.കെ.എം.സി.സി ഭാരവാഹികൾ ബന്ധപ്പെടുന്നതാണ്

റജിസ്ട്രേഷൻ സംബന്ധമായ സംശയനിവാരണങ്ങൾക്ക് വിളിക്കുക:

9886300573,9611175558,9482666060,9900873124,9449217197

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us