കൊറോണ കാലത്തെ ലോക്ക് ഡൗണിൽ കർണ്ണാടകയിലെ ചിത്രദുർഗ്ഗയിൽ നിന്നുള്ള മലയാളി കലാകാരൻമാരുടെ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നു ..

ബെംഗളൂരു:  ഭയം നിറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സൈക്കോപാത്തുകളെ ആയിരിക്കും എല്ലാവരും ഇതുവരെ കണ്ടിട്ടുണ്ടായിരിക്കുക പക്ഷെ അതിനെല്ലാം മുകളിലാണ് THE NATURAL PSYCHO എന്ന ഈ കൊച്ചു സിനിമ.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കഥ പറയുന്ന
ഈ സിനിമയ്ക്ക് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാതെകടന്നു പോകാൻ സാധിക്കില്ല അതുതീർച്ചയാണ്..

മൊബൈലിന്റെ പരിമിതിയിൽ അതിന്റെ സാങ്കേതികത പരമാവധി ഉപയോഗപ്പെടുത്തിയാണ് പട്ടാമ്പി കൊപ്പം, പുലാശ്ശേരി സ്വദേശി ചിത്രകാരനും ശിൽപിയുമായ മഹേഷ് കെ നാരായണൻ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കർണാടകയിലെ ചിത്രദുർഗ്ഗാ എന്നാ സ്ഥലത്താണ് ഇതിലെ രംഗങ്ങൾ മൂന്നു ദിവസങ്ങൾ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്

ഈ ചിത്രത്തിന്റെ നിർമ്മാണം സംവിധാനം, എഡിറ്റിംഗ്, ക്യാമറ, സക്രീൻപ്ലെ, എന്നിവ നിർവ്വഹിച്ചത് മഹേഷ്‌ കെ നാരായണനാണ് .

ഈ ഹ്രസ്വചിത്രത്തിന്റെ കഥ, കലാസംവിധാനം , അഭിനയം എന്നിവ കാഴ്ചവെച്ചത് ചിത്രകാരൻ അനീഷ് കൊപ്പമാണ് .. ഈ ചിത്രത്തിന് മലയാളത്തിൽ ശബ്ദം നൽകിയത് ദേവൻ കൊപ്പവും .. ഇംഗ്ലീഷിൽ അമ്പിളി നായർ ആണ് ശബ്ദം നൽകിയത്..
6:51 മിനിട്ടാണ് ആണ് ചലച്ചിത്രത്തിന്റെ ദൈർഘ്യം.. യൂറ്റ്യൂബ് ചാനലായ പോപ്പുലർ മലയാളം മീഡിയ ആണ് റിലീസ് ചെയ്തിരിക്കുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..