ബെംഗളൂരു : ചില റെക്കാർഡുകൾ ഭേദിക്കപ്പെട്ടു എന്നറിയുമ്പോൾ എല്ലാവർക്കും അഭിമാനമാണ്, എന്നാൽ ഈ റെക്കാർഡ് തിരുത്തൽ കൂടുതൽ അഭിമാനകരമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്, എന്നാലും വൻ തുകയാണ് ഇതിലൂടെ കർണാടക സർക്കാറിൻ്റെ ഖജനാവിൽ എത്തിയത്.
ലോക്ഡൗൺ ഇളവ് ഏർപ്പെടുത്തിയ മൂന്നാംദിവസമാണ് സംഭവം.
ഈ ദിവസം കർണാടകയിലെ മദ്യവിൽപന ശാല (എംആർപിഔട്ട്ലെറ്റ്)കളിലൂടെ വിറ്റഴിഞ്ഞത് 231 കോടി രൂപയുടെമദ്യം.
വിൽപന പുനരാരംഭിച്ച തിങ്കളാഴ്ച 45 കോടിയുടെയും ചൊവ്വാഴ്ച 197 കോടിയുടെയും മദ്യവിൽപനയാണ് നടന്നത്.
44 ദിവസത്തെ ലോക്സഡൗണിനു ശേഷം മദ്യം വാങ്ങാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിഒറ്റദിവസം എത്തിയതും ബജറ്റിൽ പ്രഖ്യാപിച്ച എക്സൈസ് തീരുവ വർധനയുമാണു.
സർക്കാരിനെ റെക്കോർഡ് കലക്ഷനിലേക്കു നയിച്ചത്.
കഴിഞ്ഞ ഡിസംബർ 28ന് 170 കോടി രൂപയ്ക്ക് മദ്യം വിറ്റതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
216 കോടി രൂപയ്ക്കള്ള 39 ലക്ഷം ലീറ്റർ വിദേശ മദ്യവും 15.6 കോടി രൂപയ്ക്കള്ള 7 ലക്ഷം ലീറ്റർ ബീയറുമാണ് ബുധനാഴ്ച വിറ്റഴിഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.