ബെംഗളൂരു : ഡൽഹിയിലും ബെംഗളൂരുവിലും കുടുങ്ങിക്കിടക്കുന്ന മലയാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള പ്രത്യേക ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് നോർക്ക. കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം..
Read MoreMonth: May 2020
ആദ്യ ഘട്ടത്തിൽ 1500 ബസുകൾ;മൈസൂരുവിലേക്കും,മംഗളൂരുവിലേക്കും മറ്റ് ചില ജില്ലാ ആസ്ഥാനങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തും;ടിക്കറ്റ് നിരക്കിൽ വ്യത്യാസമില്ല;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : നാളെ മുതൽ കർണാടക ആർ ടി സി സർവ്വീസ് നടത്തും. 25% (1500) ബസുകൾ മാത്രമേ നാളെ നിരത്തിലിറങ്ങൂ, ഘട്ടം ഘട്ടമായി ബസുകളുടെ എണ്ണം കൂട്ടും. നാളെ മുതലുള്ള ബസ് സമയക്രമവും കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂരുവിലേക്കുള്ള അവസാന ബസ് വൈകുന്നേരം 4 മണിക്ക് നഗരത്തിൽ നിന്ന് പുറപ്പെടും. ശിവമൊഗ്ഗയിലേക്ക് ഉള്ള അവസാന ബസ് ഉച്ചക്ക് 12 മണിക്കാണ്. 7 മണിക്കൂർ സമയമെടുക്കും യാത്ര. ദാവനഗെരെയിലേക്കുള്ള അവസാന ബസ് ഉച്ചക്ക് ഒരു മണിക്കാണ്. ഹാസനിലേക്കുള്ള അവസാന ബസ് 3.30നും മംഗളൂരുവിലേക്കുള്ള അവസാന ബസ്…
Read Moreഅപകട ഇൻഷ്യൂറൻസ് തുക ഇരട്ടിയാക്കി നോർക്ക റൂട്ട്സ്.
ബെംഗളൂരു : നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷത്തിൽ നിന്നും നാലു ലക്ഷവും പരിക്കേറ്റവർക്ക് ഉള്ള പരിരക്ഷ 2 ലക്ഷം രൂപ വരെയും ഉയർത്തി. പരിരക്ഷാ വർദ്ധനവിന് ഏപ്രിൽ ഒന്നു മുതൽ മുൻകാലപ്രാബല്യം ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പിലാക്കുന്നപദ്ധതിയുടെ ആനുകൂല്യം…
Read Moreഈവനിംഗ് ബുള്ളറ്റിന്;പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 99;ബെംഗളൂരു നഗര ജില്ല 24;ആശുപത്രി വിട്ടവര്‍ 530;ആകെ രോഗ ബാധിതരുടെ എണ്ണം1246.
ബെംഗളൂരു:കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്,ഇന്ന് 05 മണിക്ക് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന് പ്രകാരം പുതിയ രോഗികളുടെ എണ്ണം 99. രാവിലെ പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം രോഗികളുടെ എണ്ണം 84 ആയിരുന്നു. കലബുരഗി (10),ബെംഗളൂരു നഗര ജില്ല(24),ഉടുപ്പി (1),ദക്ഷിണ കന്നഡ (2),ഉത്തര കന്നഡ (9)മാണ്ട്യ (17),ബെലഗാവി (2),മൈസുരു(1),കൊടുഗ് (1),വിജയപുര (5),ബീദര്‍ (1),യാദ് ഗീര്‍ (6),ദാവനഗരെ (1),ബെല്ലാരി (1),ഗദഗ് (5),കൊപ്പാല്‍ (3),റായിചൂര്‍ (6),ഹാസന് (4) എന്നിങ്ങനെയാണ് ജില്ല അടിസ്ഥാനത്തില്‍ ഉള്ള രോഗികളുടെ എണ്ണം. ഇതില്‍ 65 പേര് മഹാരാഷ്ട്രയില്‍ നിന്ന് പ്രത്യേകിച്ച് ,മുംബൈയില്‍…
Read Moreഎൽ.കെ.ജി,യു.കെ.ജി.വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ കർശ്ശന നടപടി.
ബെംഗളൂരു: എൽകെജി,യുകെജി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസ കമ്മിഷണറുമായി നടന്ന ചർച്ചയിൽ ഇത്ചെറിയ പ്രായത്തിൽ കുട്ടികളെ ഓൺലൈൻ പഠനത്തിലേക്ക് തള്ളിവിടുന്ന നടപടി ശരിയല്ലന്നാണു അറിയിച്ചത്. ഒറ്റ, ഇരട്ട് അക്ക ഹാജർ നമ്പർ പ്രകാരം ക്ലാസുകൾ ആരംഭിക്കുമെന്ന പ്രചാരണങ്ങൾ അഭ്യൂഹം മാത്രമാണ്ന്നും അദ്ദേഹം പറഞ്ഞു.
Read Moreകേരള,തമിഴ് നാട്,മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ 31 വരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല.
ബെംഗളൂരു:കേരള,തമിഴ് നാട്,മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ മേയ് 31 വരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല എന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞതായി എ.എന്‍.ഐ.റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് സംസ്ഥാന കാബിനെറ്റ് സമ്മേളനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇരു സംസ്ഥാനങ്ങളും അനുമതി നല്കിയാല് മാത്രമേ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കേണ്ടത് ഉള്ളൂ എന്ന് മുന്‍പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. We have decided not to allow entry of people from Gujarat, Maharashtra, Kerala and Tamil Nadu…
Read Moreപുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന,റെക്കോര്‍ഡ്;84 രോഗികളില്‍ 18 പേര് ബെംഗളൂരു നഗര ജില്ലയില്‍ നിന്ന്;53 പേര് മുംബൈയില്‍ നിന്ന് വന്നവര്‍.
ബെംഗളൂരു: കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്,ഇന്ന് 12 മണിക്ക് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന് പ്രകാരം പുതിയ രോഗികളുടെ എണ്ണം 84,ഇതില്‍ 18 പേര് ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. 53 പേര് മുംബൈയില്‍ നിന്ന് വന്നവര്‍ ആണ്. മുന്‍പ് ഒരു ദിവസത്തെ രോഗികളുടെ എണ്ണം ഏറ്റവും കൂടിയത് 69 ആയിരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 1231 ആയി 521 പേർ ആശുപത്രി വിട്ടു 37 പേർ മരിച്ചു. 672 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. വൈകുന്നേരം 5…
Read Moreനാളെ മുതൽ കെ.എസ്.ആർ.ടി.സി,ബി.എം.ടി.സി,ബസുകൾ സർവ്വീസ് നടത്തും;ഓട്ടോറിക്ഷകൾ,ടാക്സികൾ സർവ്വീസ് നടത്തും;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു :നാളെ മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തും. ജില്ലാന്തര സർവ്വീസുകൾ നടത്തും.സംസ്ഥാനാന്തര സർവ്വീസ് ഇല്ല. ഒരു ബസിൽ 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. യാത്രക്കാർക്ക്എല്ലാവർക്കും മാസ്ക്ക് നിർബന്ധമാണ്. നഗരത്തിൽ ബി.എം.ടി.സി. സർവ്വീസ് നടത്തും; സ്വകാര്യ ബസുകൾക്കും സർവീസ് നടത്താം. ഓട്ടോറിക്ഷകൾ ടാക്സികൾ എന്നിവയിൽ ഡ്രൈവർ കൂടാതെ രണ്ടാൾക്കു കൂടി യാത്ര ചെയ്യാം. മാക്സി ക്യാബുകളിൽ 3 പേർക്ക് യാത്ര ചെയ്യാം. രാവിലെ 11 മണിക്ക് തുടങ്ങിയ മുഖ്യമന്ത്രി പങ്കെടുത്ത മന്ത്രിസഭാ സമ്മേളനത്തിൽ എടുത്ത തീരുമാനമാണ് മുഖ്യമന്ത്രി യെദിയൂരപ്പ വിശദീകരിച്ചത്. മാളുകളും മത സ്ഥാപനങ്ങളും…
Read Moreഉടമസ്ഥരേയും കാത്ത് വിവിധ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നത് 2052 വാഹനങ്ങൾ!
ബെംഗളൂരു : ലോക്ക് ഡൌൺ അനുബന്ധമായി പോലീസ് പിടിച്ചെടുത്ത 2052 വാഹനങ്ങൾക്കായി ഉടമകൾ ആരും എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു . ലോക്ക് ഡൌൺ നിയന്ത്രണങ്ങളോടൊപ്പം ഗാതാഗത നിയമങ്ങളും തെറ്റിച്ചവയാണ് മേല്പറഞ്ഞ വാഹനങ്ങൾ . സംസ്ഥാന ഗവൺമെന്റ് ഹൈ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 35000 വാഹനങ്ങൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് . ഇതിൽ 10537 വാഹനങ്ങൾ ഗതാഗതനിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ കേസ് എടുത്തിട്ടുള്ളതാണ് . അതിനുള്ള പിഴ ഇനിയും അടച്ചിട്ടില്ല . ഈ വാഹനങ്ങൾ ട്രാഫിക് പൊലീസിന് കൈമാറിയിട്ടുണ്ട്…
Read Moreമലയാളിയുടെ ചെരിപ്പുകട കത്തിനശിച്ചു;ഉറങ്ങിക്കിടന്നിരുന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് സാഹസികമായി.
ബെംഗളൂരു:മലയാളിയുടെ 3 നിലയുളള ചെരിപ്പുകട കത്തിനശിച്ചു. ഉറങ്ങിക്കിടന്നിരുന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് സാഹസികമായി. ഈജിപുര മെയിൻറോഡിലെ മാജിക്മ ഫൂട്ട് വെയർ എന്ന കടയാണ് കത്തിനശിച്ചത്. തീപടരുന്നത് കണ്ട് കടയുടെ രണ്ടാം നിലയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാരൻ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ (44) മുകളിൽ നിന്ന് സാഹസികമായി ചാടിരക്ഷപ്പെട്ടതിനാൽ അപകടമൊഴിവാവുകയായിരുന്നു.ഇയാൾക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ നാലുയൂണിറ്റ് എത്തിയാണ് തീയണച്ചത്. ബാഗുകളും ചെരിപ്പുകളുമുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ ആണ് പൂർണമായും കത്തിനശിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി റഫീക്കിന്റെ ഉടമസ്ഥതയിലുള്ള കടക്ക് തീപിടിച്ചത്. കടയിൽ കിടന്നുറങ്ങുകയായിരുന്ന ഷംസുദ്ദീൻ…
Read More