ആദ്യ ഘട്ടത്തിൽ 1500 ബസുകൾ;മൈസൂരുവിലേക്കും,മംഗളൂരുവിലേക്കും മറ്റ് ചില ജില്ലാ ആസ്ഥാനങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തും;ടിക്കറ്റ് നിരക്കിൽ വ്യത്യാസമില്ല;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നാളെ മുതൽ കർണാടക ആർ ടി സി സർവ്വീസ് നടത്തും.

25% (1500) ബസുകൾ മാത്രമേ നാളെ നിരത്തിലിറങ്ങൂ, ഘട്ടം ഘട്ടമായി ബസുകളുടെ എണ്ണം കൂട്ടും.

നാളെ മുതലുള്ള ബസ് സമയക്രമവും കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്.

മൈസൂരുവിലേക്കുള്ള അവസാന ബസ് വൈകുന്നേരം 4 മണിക്ക് നഗരത്തിൽ നിന്ന് പുറപ്പെടും.

ശിവമൊഗ്ഗയിലേക്ക് ഉള്ള അവസാന ബസ് ഉച്ചക്ക് 12 മണിക്കാണ്. 7 മണിക്കൂർ സമയമെടുക്കും യാത്ര.

  കയ്യുറയില്ലാത്ത പാനിപൂരി? ന​ഗരത്തിലെ ഫുഡ് ഇൻസ്‌പെക്ടർമാർ കാണാതെ പോകുന്നത്

ദാവനഗെരെയിലേക്കുള്ള  അവസാന ബസ് ഉച്ചക്ക് ഒരു മണിക്കാണ്.

ഹാസനിലേക്കുള്ള അവസാന ബസ് 3.30നും മംഗളൂരുവിലേക്കുള്ള അവസാന ബസ് 11:30നുമായിരിക്കും.

നിരക്കിൽ വ്യത്യാസമുണ്ടായിരിക്കില്ല, രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമേ സർവീസുണ്ടാവുകയുള്ളൂ.

കണ്ടയിൻമെൻ്റ് സോണുകളിൽ സർവ്വീസ് ഉണ്ടായിരിക്കില്ല.

ബസിലും ബസ് സ്റ്റേഷനിലും സാമൂഹിക അന്തരം പാലിക്കണം.

ഫേസ് മാസ്ക്ക് നിർബന്ധമാണ്.30 പേരെ മാത്രമേ ഒരു ബസിൽ അനുവദിക്കുകയുള്ളൂ.

എ.സി.ബസുകൾ ഉണ്ടാവില്ല, സംസ്ഥാനന്തര സർവീസുകൾ ഇല്ല. ഞായറാഴ്ച സർവ്വീസ് ഉണ്ടായിരിക്കില്ല, യാത്രക്കാരെ തെർമ്മൽ സക്രീനിങ്ങിന് വിധേയമാക്കും.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

കുറവ് ലഗേജുകളുമായി മാത്രം യാത്ര ചെയ്യുക, വഴിയിൽ ഭക്ഷണത്തിന് നിർത്തുന്നതല്ല അതുകൊണ്ട് യാത്രക്കാർ ഭക്ഷണവും വെള്ളവും കയ്യിൽ കരുതണം.

www.ksrtc.in എന്ന വെബ് സൈറ്റിൽ അഡ്വാൻസ് ടിക്കറ്റ് ബുക്ക് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts