അപകട ഇൻഷ്യൂറൻസ് തുക ഇരട്ടിയാക്കി നോർക്ക റൂട്ട്സ്.

ബെംഗളൂരു : നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി.

അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക.

അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷത്തിൽ നിന്നും നാലു ലക്ഷവും പരിക്കേറ്റവർക്ക് ഉള്ള പരിരക്ഷ 2 ലക്ഷം രൂപ വരെയും ഉയർത്തി.

പരിരക്ഷാ വർദ്ധനവിന് ഏപ്രിൽ ഒന്നു മുതൽ മുൻകാലപ്രാബല്യം ഉണ്ടായിരിക്കും.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പിലാക്കുന്നപദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തു.

പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ഏകജാലക സംവിധാനം ആണ് നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നോർക്ക റൂട്സ് വഴി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും കൃത്യമായി പ്രവാസികളിൽ എത്തിക്കുന്നതിനും ഈ സംവിധാനം
ഉപയോഗിക്കുന്നു.

ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂർത്തിയായ താമസ അല്ലെങ്കിൽ ജോലി വിസ ഉള്ള പ്രവാസികൾക്ക് അംഗത്വ കാർഡിന് അപേക്ഷിക്കാം.

രജിസ്ട്രേഷൻ ഫീസായ 315 രൂപ ഓൺലൈനായി അടച്ച് നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്.

മൂന്ന് വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി.

നിലവിൽ കാർഡ് ഉടമകൾക്കും അവരുടെ 18 വയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്കും ഒമാൻ കുവൈറ്റ്
എയർവെയ്സ് കളിൽ വിമാനയാത്ര ടിക്കറ്റ് നിരക്കിൽ 7% ഇളവ് ലഭ്യമാണ്. കൂടുതൽവിവരങ്ങൾക്ക് നോർക്കാ റൂട്ട്സ് ടോൾ ഫ്രീനമ്പറുകൾ ആയി 1800 425 3939(ഇന്ത്യയിൽ)വിളിക്കുകയോ, 00918802012345 എന്ന നമ്പറിൽ
മിസ്ഡ് കോൾ ചെയ്യുകയോ ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us