ലോക്കഡോൺ വിജയകരമായ 30ആം ദിവസം പിന്നിടുമ്പോൾ ഒട്ടുമിക്ക എല്ലാ സീരീസും കണ്ട് തീർത്തു ഇനി എന്ത് എന്ന ചോദ്യവുമായി ഇരിക്കുകയായി രുന്ന സിനിമ പ്രേമി ആദർശിനോട് സുഹൃത്ത് ഷാലു ചോദിക്കുന്നത് നിങ്ങൾ ഒക്കെ എവിടുത്തെ ഫിലിം മേക്കേഴ്‌സ് ആണ്? ലോക്ക്ഡൗണിൽ എല്ലാരും ഓരോന്ന് ചെയ്യുകയാണ് നിങ്ങൾക്കും എന്തെങ്കിലും ചെയ്തൂടെ എന്ന്. ലോക്ക്ഡൌൺ മൂലം മുടങ്ങിക്കിടന്ന ആദർശ് സംവിധാനം ചെയ്യുന്ന, ബെംഗളൂരു മലയാളികളുടെ സൗഹൃദത്തിന്റേം പ്രണയത്തിന്റേം കഥപറയുന്ന മഡിവാള ലഹള എന്ന ഹ്രസ്വ ചിത്രത്തെ സൈഡിലേക്ക് വച്ച്, വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് എന്ത്…
Read MoreMonth: May 2020
വ്യാഴാഴ്ച മുതൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന തീവണ്ടി!
ബെംഗളൂരു : ഈ വ്യാഴാഴ്ച മുതൽ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പ്രതിദിന ട്രെയിൻ സർവീസ് ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്നു വൈകീട്ട് അദ്ദേഹത്തിൻ്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നോൺ എ.സി.ചെയർകാർ സർവീസ് ആയിരിക്കും ഈ ട്രെയിൻ. ഡൽഹിയിൽ നിന്നും ബുധനാഴ്ച വൈകീട്ട് കേരളത്തിലേക്കുള്ള ഒരു ട്രെയിൻ പുറപ്പെടും ഇതിനായി 1304 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട് ഇതിൽ 971 പേർ ഡൽഹിയിൽ നിന്നും 333 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. http://h4k.d79.myftpupload.com/archives/49059
Read Moreകേരളത്തിൽ നിന്നെത്തിയ 2 പേർക്ക് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലെത്തിയ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കർണാടക ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്. ശിവമൊഗ്ഗയിലാണ് 2 പേർക്ക് രോഗം സ്ഥിരീകരിച്ചത്, കേരളത്തിൽ നിന്ന് യാത്ര ചെയ്ത 39 വയസുകാരിക്കും 12 വയസുകാരവുമാണ് ശിവമൊഗ്ഗയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നത്തിയ നിരവധി പേർക്കാണ് കഴിഞ്ഞ 2 ദിവസമായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 106 പേർക്കാണ് ഇന്ന് മാത്രം കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്.
Read Moreഈവനിംഗ് ബുള്ളറ്റിന്‍;24 മണിക്കൂറില്‍ 149 പുതിയ കോവിഡ് രോഗികള്‍; 3 മരണം;ആകെ രോഗ ബാധിതരുടെ എണ്ണം 1395!
ബെംഗളൂരു : ഒരേ ദിവസം കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന.ഇന്ന് 05 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം രോഗികളുടെ എണ്ണം 149 ആണ്. ഇതിൽ മണ്ഡ്യ (71), കലബുറഗി (13), ദാവനഗെരെ (22), ബെംഗളൂരു നഗര ജില്ല (6),ശിവമൊഗ്ഗ (10),ബാഗൽ കോട്ട (6) എന്നിങ്ങനെയാണ് ചില ജില്ലകളിലെ പുതിയ കോവിഡ് രോഗികൾ. ആകെ രോഗ ബാധിതരുടെ എണ്ണം 1395 ആയി. ആകെ മരണം 40 ആയി.543 പേർ ആശുപത്രി വിട്ടു.811 പേർ വിവിധ ആശുപത്രികളിൽ കഴിയുന്നു. ഇതില്‍ 106,രോഗികളും മഹാരാഷ്ട്രയില്‍ നിന്ന്…
Read Moreനഗരത്തിലെ കണ്ടെയ്ൻമെൻറ് സോണുകൾ ഏതെല്ലാം?പുതിയ രോഗികൾ ഏതെല്ലാം ഏരിയകളിൽ നിന്ന്? ഇവിടെ വായിക്കാം…
ബെംഗളൂരു : ബി.ബി.എം.പി പുറത്തിറക്കിയ വാർറും ബുള്ളറ്റിൻ പ്രകാരം ആക്ടീവ് കണ്ടെയ്ൻമെൻ്റ് സോണുകൾ ആയിട്ടുള്ളത് നഗരത്തിൽ 18 വാർഡുകൾ ആണ്. ബൊമ്മനഹള്ളി പരിധിയിലെ ബിലേക്കഹളളി (വാർഡ് നമ്പർ 188), ഹൊങ്ങ സാന്ദ്ര (189), മങ്കമ്മപ്പാളയ (190), ബേഗൂർ (192), മഹാദേവ പുരയിലെ ഹൂഡി (54), ഹാഗദുരു (84). ബെംഗളൂരു ഈസ്റ്റിലെ എച്ച്.ബി.ആർ ലേ ഔട്ട് (24), ശിവാജി നഗർ (92), വസന്ത നഗർ (93). സൗത്തിലെ ഹമ്പി നഗര (133), ദീപാഞ്ജലി നഗര (58), ബൈര സാന്ദ്ര (176) ,ബി.ടി.എം ലേ ഔട്ട് (176)…
Read Moreഎസ്.എസ്.എൽ.സി പരീക്ഷാർത്ഥികൾക്കായി 17 ലക്ഷം മാസ്കുകൾ തയ്യാറാക്കി സ്കൗട്ട് ആൻഡ് ഗൈഡ്സ്.
ബെംഗളുരു : ഏകദേശം 7 ലക്ഷത്തോളം സ്കൗട്ട് ആൻഡ് ഗൈഡ്സ് ചേർന്ന് കർണാടകയിൽ തയ്യാറാക്കുന്നത് 17 ലക്ഷം മാസ്കുകൾ . എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നവർക്കായി ഇവ ഉപയോഗപ്പെടുത്തുന്നതാണ്. പരീക്ഷ എഴുതുന്നവരും പരീക്ഷ ചുമതലയുള്ള അധ്യാപകരും മറ്റ് അധികൃതരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ് . ഏകദേശം 8.5 ലക്ഷം പേരാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത് . ഓരോരുത്തർക്കും രണ്ട് മാസ്കുകൾ വീതം നൽകാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് . ഇതിനായി 17 ലക്ഷം മാസ്കുകൾ ആവശ്യമായി വേണ്ടി വരും. പരീക്ഷക്ക് ആവശ്യമായ…
Read Moreകോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന;ഒരേ ദിവസം കോവിഡ് രോഗികളുടെ എണ്ണത്തിൽ 100 കടന്ന് കർണാടക;ബെംഗളൂരുവിൽ നിന്ന് 6 പേർ;ആകെ രോഗ ബാധിതരുടെ എണ്ണം 1373 ആയി.
ബെംഗളൂരു : ഒരേ ദിവസം കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. ഇന്ന് 12 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം രോഗികളുടെ എണ്ണം 127 ആണ്. മൂന്ന് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 6 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. മണ്ഡ്യ (62), ദാവനഗെരെ (19), ഷിവമൊഗ്ഗ (12),കലബുറഗി (11), ബെംഗളുരു നഗരജില്ല (6)… എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇതിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയവരാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 1373 ആയി.…
Read Moreനഗരത്തിൽ ബി.എം.ടി.സിയും സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയും സർവ്വീസ് ആരംഭിച്ചു;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : നഗരത്തിൽ ബി.എം.ടി.സി ബസുകൾ സർവ്വീസ് ആരംഭിച്ചു. ബിഎംടിസി ആദ്യഘട്ടത്തിൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമാണ് സർവിസ് നടത്തുന്നത്. സർവ്വീസ് രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രം യാത്രക്കാർക്കു ആഴ്ച പാസുകൾ അനുവദിക്കും. സ്ഥിരം യാത്രക്കാർ എല്ലാ ദിവസവും ടിക്കറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. 300 രൂപയ്ക്ക് ആഴ്ച പാസ് എടുത്താൽ ബി.എം.ടി.സി ബസുകൾ ഈ കാലയള വിൽ പരിധിയില്ലാതെ യാത്ര ചെയ്യാം. സ്ഥിരം യാത്ര ചെയ്യാത്തവർക്കു കണ്ടക്ടറുമായി നേരിട്ട് ഇടപാട് നടത്താനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് തുക ഓൺലൈൻ വോലറ്റ് വഴി…
Read Moreകേരളത്തിൽ നിന്ന് വരുന്നവരേ കർണാടക വിലക്കുമോ? സത്യം ഇതാണ്…
ബെംഗളൂരു : കേരളമടക്കം 5 സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ ഈ മാസം 31 വരെ കർണാടകക്ക് ഉള്ളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന വാർത്ത ഇന്നലെ മുതൽ പുറത്തു വരികയാണ്. മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ ഉച്ചക്ക് നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇങ്ങനെ ഒരു പരാമർശമുണ്ടായത്. കർണാടകയിലേ ക്ക് പ്രവേശന വിലക്ക് ബാധകമായ സംസ്ഥാനങ്ങളുടെ പട്ടിക യിൽ കേരളത്തിന്റെ പേര് മുഖ്യമന്ത്രി യെഡിയൂരപ്പ പരമാർശിച്ചിരുന്നു എങ്കിലും,മാർഗനിർദേശങ്ങൾ സംബന്ധിച്ച ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. Dear Sir/Madam This step is taken…
Read Moreപാസുകൾ ഉണ്ട്,യാത്രാ സൗകര്യമില്ല,പ്രായമായ അമ്മയെ കാണണം;സദാശിവ നഗറിൽ നിന്നും സംവിധായകൻ കാൽനടയായി നാട്ടിലേക്ക് യാത്ര തിരിച്ചു.
ബെംഗളൂരു: നഗരത്തിൽനിന്ന് കേരളത്തിലേക്ക് പോകാനുള്ള പാസ് കയ്യിലുണ്ട് എന്നാൽ യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകനും എഴുത്തുകാരനുമായ ശരത്ചന്ദ്രൻ വയനാട് നാട്ടിലേക്ക് കാൽനടയാായി യാത്ര തിരിച്ചു. കാൽനടയായി പോകുന്ന വീഡിയോ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കന്നഡ സിനിമയുമായി ബന്ധപ്പെട്ട് മാർച്ച് ആദ്യമാണ് ബെംഗളൂരുവിലെത്തിയത്. തുടർന്ന് ലോക്ഡൗൺകാരണം നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരു സദാശിവനഗറിൽ താമസിച്ച് വരികയായിരുന്നു. കേരളത്തിന്റെയും കർണാടകത്തിന്റെയും പാസ് കിട്ടിയിട്ടും യാത്രയ്ക്കുള്ള സൗകര്യം ആരും ചെയ്തുതന്നില്ലെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ സംവിധായകൻ അറിയിക്കുകയായിരുന്നു. പല പ്രമുഖരുമായും ബന്ധപ്പെട്ടിട്ടും യാത്രാസൗകര്യം ലഭിച്ചില്ല. അതിനാൽ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽനിന്ന്…
Read More