പാസുകൾ ഉണ്ട്,യാത്രാ സൗകര്യമില്ല,പ്രായമായ അമ്മയെ കാണണം;സദാശിവ നഗറിൽ നിന്നും സംവിധായകൻ കാൽനടയായി നാട്ടിലേക്ക് യാത്ര തിരിച്ചു.

ബെംഗളൂരു: നഗരത്തിൽനിന്ന് കേരളത്തിലേക്ക് പോകാനുള്ള പാസ് കയ്യിലുണ്ട് എന്നാൽ യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകനും എഴുത്തുകാരനുമായ ശരത്ചന്ദ്രൻ വയനാട് നാട്ടിലേക്ക് കാൽനടയാായി യാത്ര തിരിച്ചു.

കാൽനടയായി പോകുന്ന വീഡിയോ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കന്നഡ സിനിമയുമായി ബന്ധപ്പെട്ട് മാർച്ച് ആദ്യമാണ് ബെംഗളൂരുവിലെത്തിയത്.

തുടർന്ന് ലോക്ഡൗൺകാരണം നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരു സദാശിവനഗറിൽ താമസിച്ച് വരികയായിരുന്നു.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

കേരളത്തിന്റെയും കർണാടകത്തിന്റെയും പാസ് കിട്ടിയിട്ടും യാത്രയ്ക്കുള്ള സൗകര്യം ആരും ചെയ്തുതന്നില്ലെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ സംവിധായകൻ അറിയിക്കുകയായിരുന്നു.

പല പ്രമുഖരുമായും ബന്ധപ്പെട്ടിട്ടും യാത്രാസൗകര്യം ലഭിച്ചില്ല. അതിനാൽ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽനിന്ന് മുത്തങ്ങയിലേക്കു നടന്നുപോകാനാണ് തീരുമാനമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞിരുന്നു.

പ്രായമായ അമ്മയെ കാണാനും ആശുപത്രിയിൽ പോകാനുമാണ് നാട്ടിലേക്കു പോകുന്നതെന്നും നടന്നുപോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വീഡിയോയിൽ അദ്ദേഹം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts