ബെംഗളൂരു : കേരളമടക്കം 5 സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ ഈ മാസം 31 വരെ കർണാടകക്ക് ഉള്ളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന വാർത്ത ഇന്നലെ മുതൽ പുറത്തു വരികയാണ്.
മുഖ്യമന്ത്രി യെദിയൂരപ്പ ഇന്നലെ ഉച്ചക്ക് നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇങ്ങനെ ഒരു പരാമർശമുണ്ടായത്.
കർണാടകയിലേ ക്ക് പ്രവേശന വിലക്ക് ബാധകമായ സംസ്ഥാനങ്ങളുടെ പട്ടിക
യിൽ കേരളത്തിന്റെ പേര് മുഖ്യമന്ത്രി യെഡിയൂരപ്പ പരമാർശിച്ചിരുന്നു എങ്കിലും,മാർഗനിർദേശങ്ങൾ
സംബന്ധിച്ച ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല.
Dear Sir/Madam
This step is taken depending on number of positive cases in returnees from the mentioned States. Post 31st May returnees are allowed in stages.
Kerala isn't in the list of restricted States.
Thank you
— K'taka Health Dept (@DHFWKA) May 18, 2020
കോവിഡ് രോഗികളുടെ എണ്ണം ഏറെയുള്ള ഗുജറാത്ത്, തമിഴ്നാട്,
മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള
വരെ 31 വരെ വിലക്കാനാണ് നീക്കമെന്ന് പിന്നീട് ഉപമുഖ്യമന്ത്രി
അശ്വത്ഥനാരായണ വ്യക്തമാക്കിയിരുന്നു.
ലോക്സഡൗൺ നാലം ഘട്ട നിയന്ത്രണങ്ങളെ കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ നാവു പിഴച്ച് കേരളത്തിന്റെ പേരു പറഞ്ഞതാകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം തീരെ കുറവാണെന്നതിനാൽ കേരളത്തെ വിലക്കാൻ സാദ്ധ്യത കുറവാണ് എന്നതാണ് കാരണം.
അതേ സമയം ഇതു വരെ സേവസിന്ധു പാസ് ലഭിച്ച വരെ കർണാടകയിലേക്ക് കടത്തി വിട്ടേക്കും.
ഇന്ന് സേവ സിന്ധു ഹെൽപ്പ് ലൈനിൽ വിളിച്ചവരോട് കേരളത്തിൽ നിന്നുള്ളവരേയും കടത്തിവിടില്ല എന്നാണ് അവർ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ രോഗബാധിതരായവരിൽ ഭൂരിപക്ഷ വ്യം മുംബൈ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നെത്തിയവർ ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.